24/10/2012 ബുധനാഴ്ച വിജയടശാമി നാൾ അവധി ദിവസം ആയതിനാല്‍
ഞാന്‍ ഓഫീസിലെ കുറച്ചു പേരെ കൂട്ടി ഒരു വണ്ടേ ട്രിപ്പ് പ്ലാന്‍ ചെയ്തു.
അത് പ്രകാരം ചൊവ്വാഴ്ച രാത്രി താമ്പരത്ത് നിന്നും ഞാനും, എന്റെ റൂം മേറ്റ് സജിത്തും
ചിദമ്പരത്തേക്ക് ബസ് കയറി. ഏതാണ്ട് 4 മണിക്കൂര്‍ നേരത്തെ യാത്രക്കുശേഷം
പുലര്ച്ചെ ഒരു 2 മണിക്ക് ചിദമ്പരത്തെത്തി. ബസിറങ്ങിയപ്പോള്‍ പൊരിഞ്ഞ മഴ,
കുറെ നേരം അവിടെ ഒരിടത്ത് നിന്നു. പിന്നെ ഒരു ഓട്ടോക്കാരനെ വിളിച്ചു എന്റെ
കൂട്ടുകാര് താമസിക്കുന്ന ലോഡ്ജിലേക്ക് പോയി. എന്റെ ഓഫീസ് മേറ്റ്സ് ആയ
നടരാജനും, പഴനിയപ്പനും ഞങ്ങൾക്ക് മുമ്പേ തന്നെ അവിടെ ലാന്ഡ് ചെയ്തിട്ടുണ്ട്.
തേര്‍മുട്ടിക്കടുത്തുള്ള ഏതോ ഒരു ലോഡ്ജിലായിരുന്നു ലവന്മാര്‍
താമസിച്ചിരുന്നത്. അങ്ങിനെ അവിടെ എത്തി 600 റുപ്യ കൊടുത്ത് ഒരു ഡബിള്‍
റൂം എടുത്തിട്ട് ഞങ്ങള്‍ പതുക്കെ ഉറങ്ങാന്‍ കിടന്നു. രാവിലെ എണീറ്റ്
ചിദമ്പരക്ഷേത്ര സന്ദര്‍ശനം ഒക്കെ നടത്തി, വലിയ അമ്പലമാണ്, വലിയ കുളമുണ്ട്,
കൂടാതെ കുറെ നൃത്ത ശാലകളും, അതിനോടെ ചേര്‍ന്ന് അത് കാണാന്‍ ഇരിക്കാനായി
മണ്ഡപങ്ങളും ഒക്കെ ഉണ്ട്.അമ്പലവും പരിസരവും കുറച്ചു വൃത്തി പോരാ എന്ന്
എനിക്ക് തോന്നി. അമ്പലത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ഒന്നും(ചിദംബര
രഹസ്യമടക്കം) ഞാനാരില്‍ നിന്നും നിന്നും അറിയാന്‍ ശ്രമിച്ചില്ല.എവിടെ
നോക്കിയാലും കുടുമയും താറുമൊക്കെയുടുത്ത ബ്രാഹ്മണര്‍, പിന്നെ പിച്ചക്കാര്‍,
വിദേശികള്‍, കച്ചവടക്കാര്‍ പക്ഷെ ക്ഷേത്രത്തില്‍ തിരക്കൊന്നും
അനുഭവപ്പെട്ടില്ല. ക്ഷേത്ര ദര്ശനം കഴിഞ്ഞു ഞങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് കുടിച്ചു.
ചെന്നയില്‍ കിട്ടുന്ന സാബാര് ആയിരുന്നില്ല ഇവിടെ കിട്ടിയത്, കുറച്ചു
ടേസ്റ്റ് ഒക്കെയുള്ള സാമ്പാര് ആയിരുന്നു.

പിന്നെ ഞങ്ങള്‍ പിച്ചാവരത്തെക്ക് തിരിച്ചു, ചിദംബരത്ത് നിന്നും പ്രൈവറ്റ് ബസില്‍ 20 നിമിഷം യാത്ര ചെയ്യണം പിച്ചാവരത്തേക്ക്. ഒന്നുകില്‍ രാവിലെ അല്ലെങ്കില്‍ ഉച്ചതിരിഞ്ഞു അവിടെ എത്തിച്ചേരുന്നതാണു ഉത്തമം, ഇതു രണ്ടുമല്ലാത്ത സമയങ്ങളില്‍ പൊരിഞ്ഞ വെയില്‍ ആയിരിക്കും അവിടെ. അവധിദിനങ്ങള്‍ ഒഴിവാക്കിയാല്‍ തിരക്കൊന്നുമില്ലാതെ സമാധാനമായി, ബോട്ട് യാത്ര ആസ്വദിക്കാം. മാത്രമല്ല ബൊട്ടിനായി വെയിറ്റ്‌ചെയ്യുകയും വേണ്ട. ഞങ്ങള്‍ 6 പേര്‍ ഒരു 11.30 ഓടുകൂടി ഞങ്ങള്‍ പിച്ചാവരം ഏത്തി. തലേദിവസം രാത്രി മുഴുവന്‍ കനത്ത മഴ യായിരുന്നതിനാല്‍ ആള്‍ക്കാരുടെ തിരക്കൊന്നും ഇല്ല. ആകെക്കൂടി നല്ല അന്തരീക്ഷം. കാലത്ത് 8 മണി മുതല്‍ വൈകീട്ട് 5 വരയാണ് ഇവിടെ TTDC അനുവദിച്ചിരിക്കുന്ന സന്ദര്ശന സമയം.
അവിടെ
സാധാരണബോട്ടും, മോട്ടോര് ബോട്ടും കണ്ടു.ഞങ്ങള്‍ എല്ലാര്‍ക്കും കൂടി ഒരു
പെഡല് ബോട്ട് എടുത്തു. 1050 രൂപാക്ക് 4 മണിക്കൂര്‍ ബോട്ട് യാത്ര.ബോട്ടില്‍
കേറി കുറച്ചു നീങ്ങിയപ്പോള്‍, വഞ്ചിക്കാരന്‍ പറഞ്ഞു, അധികം
ഉള്ളിലേക്കൊന്നും പോകാന്‍ അവര്‍ക്ക് അനുവാദമില്ലത്രേ, പക്ഷേ നമ്മളെ കൊണ്ട്
പോകും, ചായക്കാശ് കൊടുക്കണമെന്ന് മാത്രം. ഇത പിച്ചാവാരത്തുള്ള എല്ലാ
വഞ്ചിക്കാരും പറയുന്ന ഡയലോഗ് തന്നെയാണ്. ശരി എന്നു ഞങ്ങള്‍
പറഞ്ഞതോടെ അയാൾ ഞങ്ങളെ ഉള്ളിലേക്ക് കൊണ്ട് പോകാന്‍ തുടങ്ങി.
ഉള്ളിലേക്ക് പോകും തോറും കാടിന്റെ സൌന്ദര്യം കൂടിക്കൂടിക്കൊണ്ടിരുന്നു.
മൂന്നു തരത്തിലുള്ള കണ്ടല്‍ ചെടികാളാണത്രേ അവിടെ വളരുന്നത് അതിനൊക്കെ
ഓരോരോ പേരും പറഞ്ഞു, പക്ഷെ മറന്നുപോയി. വെള്ളത്തിന് ആഴം 4 അടി മാത്രമേ
ഉള്ളൂ, പക്ഷെ അതില്‍ നടക്കാന്‍ പറ്റില്ല ചേറില്‍ കാല്‍ ആണ്ടുപോകും പിന്നെ
ചില സ്ഥലങ്ങളില കാലില്‍ ഇറുക്കുന്ന എന്തോ ഒരു ചെറിയ ജീവിയും ഉണ്ടത്രേ.
മോഹന്‍ലാലിന്‍റെ
മാന്ത്രികം സിനിമയുടെ ചില ഭാഗങ്ങള്, കമലഹാസന്റെ ദശാവതാരത്തിന്റെ ചില
ഭാഗങ്ങള്‍ പിന്നെ പേരറിയാത്ത പല ഭാഷകളിലുള്ള ചിത്രങ്ങളും ഇവിടെ ഷൂട്ട്
ചെയ്തിട്ടുണ്ടത്രേ.പോകുമ്പോള്‍ ഞങ്ങള്‍ എല്ലാവരും തന്നെ തുഴച്ചില്‍ ഒന്നു ട്രൈ ചെയ്തു
നോക്കി.
ഒരു രക്ഷയുമില്ല, തോണി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു, മുന്നോട്ടു
പോകുന്നില്ല്ല. അതിന്റെ കാരണം വഞ്ചിക്കാരൻ പറഞ്ഞു തന്നു, രണ്ടു കയ്യിലും
ഒരേപോലെ ബലം പ്രയോഗിക്കണം എന്നാല്‍ മാതമേ അത് മുന്നോട്ടുപോകൂ. അയാൾ ഞങ്ങളെ ഒരു ബീച്ചില്‍ കൊണ്ട് പോയി ഇറക്കി,1 മണിക്കൂര്‍
കൊണ്ട് ബീച്ചിലോക്കെ ഒന്ന് കറങ്ങി വന്നോളാന്‍ പറഞ്ഞു. 
ആ
ബീച്ചില്‍ ഞങ്ങള്‍ 6 പേരല്ലാതെ വേറെ ആരുംതന്നെ ഉണ്ടായിരുന്നില്ല. ആ
കടപ്പുറത്തും ഒരു ഗ്രാമം ഉണ്ടായിരുന്നത്രേ, കഴിഞ്ഞ സുനാമിയില്‍ അത്
നാമാവശേഷമായിപ്പോയതാണ്. കടപ്പുറത്ത് ഒരു ട്രാന്‍സ്ഫോമര്‍ കണ്ടു, പണ്ടത്തെ
ഗ്രാമ ജീവിതത്തിന്റെ അവശിഷ്ടമാണത്. കടല്‍ക്കരയില്‍ ഏതോ കപ്പല്‍ ഒക്കെ കണ്ടു
ഞങ്ങള്‍, വെള്ളത്തിന് അത്ര ഉപ്പു രസമില്ല, കടലും കായലും ചേര്‍ന്ന്
കിടക്കുന്നതിനാലായിരിക്കാം.
കടല്‍ക്കരയില്‍
ആകെ ചുകന്ന നിറത്തിലുള്ള ഞെണ്ടുകള്‍ ഓടിക്കളിക്കുന്നു, അടുത്ത്
ചെല്ലുമ്പോള്‍ ഓടി പൊത്തില്‍ കയറുന്നു, പെട്ടെന്ന് പൊത്തില്‍ കേറാന്‍
പറ്റാഞ്ഞ ചിലതിനെ ഞാനെന്റെ ക്യാമറയിലെക്കാവാഹിച്ചു. 

അതിനു ശേഷം ഞങ്ങള്‍ ജെട്ടിയിലേക്കു തിരിച്ചെത്തി, അവിടെയുള്ള വാച് ടവറില്‍ കേറി കായലിനെ ഒന്ന് ദീര്ഘമായി വീക്ഷിച്ചു, പിന്നെ നേരെ ചിദംബരം ബസ് സ്റ്റാന്‍ഡിലേക്ക് വിട്ടു.

പിന്നെ ഞങ്ങള്‍ പിച്ചാവരത്തെക്ക് തിരിച്ചു, ചിദംബരത്ത് നിന്നും പ്രൈവറ്റ് ബസില്‍ 20 നിമിഷം യാത്ര ചെയ്യണം പിച്ചാവരത്തേക്ക്. ഒന്നുകില്‍ രാവിലെ അല്ലെങ്കില്‍ ഉച്ചതിരിഞ്ഞു അവിടെ എത്തിച്ചേരുന്നതാണു ഉത്തമം, ഇതു രണ്ടുമല്ലാത്ത സമയങ്ങളില്‍ പൊരിഞ്ഞ വെയില്‍ ആയിരിക്കും അവിടെ. അവധിദിനങ്ങള്‍ ഒഴിവാക്കിയാല്‍ തിരക്കൊന്നുമില്ലാതെ സമാധാനമായി, ബോട്ട് യാത്ര ആസ്വദിക്കാം. മാത്രമല്ല ബൊട്ടിനായി വെയിറ്റ്‌ചെയ്യുകയും വേണ്ട. ഞങ്ങള്‍ 6 പേര്‍ ഒരു 11.30 ഓടുകൂടി ഞങ്ങള്‍ പിച്ചാവരം ഏത്തി. തലേദിവസം രാത്രി മുഴുവന്‍ കനത്ത മഴ യായിരുന്നതിനാല്‍ ആള്‍ക്കാരുടെ തിരക്കൊന്നും ഇല്ല. ആകെക്കൂടി നല്ല അന്തരീക്ഷം. കാലത്ത് 8 മണി മുതല്‍ വൈകീട്ട് 5 വരയാണ് ഇവിടെ TTDC അനുവദിച്ചിരിക്കുന്ന സന്ദര്ശന സമയം.

അതിനു ശേഷം ഞങ്ങള്‍ ജെട്ടിയിലേക്കു തിരിച്ചെത്തി, അവിടെയുള്ള വാച് ടവറില്‍ കേറി കായലിനെ ഒന്ന് ദീര്ഘമായി വീക്ഷിച്ചു, പിന്നെ നേരെ ചിദംബരം ബസ് സ്റ്റാന്‍ഡിലേക്ക് വിട്ടു.
No comments:
Post a Comment