കുറെ നാളായുള്ള ആഗ്രഹമായിരുന്നു നാഗാലാ വെസ്റ്റിലേക്ക് ഒരു
ട്രെക്കിംഗ് നടത്തണമെന്ന്. പലപ്രാവശ്യം പ്ലാന്‍ ചെയ്തെങ്കിലും ഇപ്പോഴാണ്
സാഹചര്യം ഒത്തു വന്നത്. അങ്ങിനെ 01 മെയ് 2013 ബുധനാഴ്ച പൂനമാലിയിലെ
പനിമലര്‍ എന്ജിനീരിംഗ് കോളേജിന്റെ മുന്നില് നിന്ന് കാലത്ത് 6 മണിക്ക്
ഞാനടക്കം 10 പേര്‍ (എല്ലാവരും എന്റെ ഓഫീസില്‍ ഉള്ളവരാണ്) 5 ബൈക്കുകളിലായി
100kms അകലെയുള്ള നാഗലാപുരത്തെക്ക് യാത്ര തിരിച്ചു. തിരുവള്ളൂര്‍ കഴിഞ്ഞു
ഊത്തുക്കൊട്ടൈ റോഡിലേക്ക് കയറിയപ്പോള്‍ ലെഫ്റ്റ് സൈഡില്‍ “പൂണ്ടി തടാകം”
എന്ന ബോര്ഡ് കണ്ടു.
ഒരഞ്ചു നിമിഷം ഞങ്ങള്‍ അവിടെ തടാകത്തിന്റെ സൈഡില്‍ ചിലവഴിച്ചു. പിന്നെ ഒരു
33 kms കൂടി പോയി തമിഴ്നാടിന്റെ അതിര്ത്തിയായ ഊത്തുക്കൊട്ടയും കഴിഞ്ഞു
ആന്ധ്രയിലേക്ക് പ്രവേശിച്ച ഞങ്ങള്‍ പിച്ചാട്ടൂര്‍ ലക്ഷ്യമാകി വണ്ടി
ഓടിച്ചു. റോഡില്‍ ഓരോ 2 kms കൂടുമ്പോഴും ഓരോ ഗ്രാമങ്ങള്‍ വരുന്നു, അവിടെ 2
ഹംപും ഉണ്ട്, പക്ഷെ ഹമ്പിനു ബോര്ഡ് ഇല്ല, പെയിന്റ് അടിച്ചിട്ടുമില്ല,
അതിനാല്‍ സൂക്ഷിച്ചു ഓടിക്കേണ്ടിയിരിക്കുന്നു. അങ്ങകലെ കാണുന്ന മലനിരകള്‍
കണ്ടപ്പോള്‍ സ്ഥലം എത്താറായി എന്ന് മനസ്സിലായി.
അങ്ങിനെ പിച്ചാട്ടൂര്‍ എത്തി. അവിടെ അത്യാവശ്യം കടകളൊക്കെ ഉണ്ട്. ഒരു
ചെറിയ ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു, ഉച്ചത്തെക്കു കുറച്ചു
ഇഡ്ഡലി പാഴ്സലും വാങ്ങി. പിച്ചാട്ടൂര്‍ ജങ്ഷനില്‍ നിന്നും, അതായത് 3ഉം
കൂടിയ ഒരു ചെറിയ കവലയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞു, നേരെ പോയി “ആരി”
എന്ന സ്ഥലത്തെത്തി. ആരിയില്‍ നിന്ന് ഒരാള്‍ക്ക് 15 Rs പാസ് എടുത്തു,
ട്രെക്കിങ്ങിനു ഗൈഡ് വേണമെങ്കില്‍ ഇവിടന്നു വല്ല നാട്ടുകാരന്‍ പയ്യനേയും
വിളിച്ചു കൊണ്ടുപോകാം. ആരീ എന്ന സ്ഥലത്ത് നിന്നും ഏകദേശം 3 kms ഉണ്ട്
പാര്കിംഗ് ഏരിയയിലേക്ക്. ഓഫ് റോഡാണ്, അതുകൊണ്ട് പഞ്ചറാവാതെയും, വീഴാതെയും
വണ്ടി ഓടിക്കണം.
പാര്ക്കിംഗ് ഏരിയ എന്ന് വച്ചാല്‍ 2 വലിയ മാവുകളുണ്ടവിടെ, അതിന്റെ
ചുവട്ടില്‍ വണ്ടി നിരത്തി ഇടാം. ബൈക്ക് കാരാണെങ്കില്‍ കുറച്ചുകൂടി ഒക്കെ
മുന്‍പോട്ടു കൊണ്ട് പോകാം (എന്തിനാ വെറുതെ വെയിലത്ത് നടക്കുന്നത്).
അങ്ങിനെ 10 മണിയോട് കൂടി ഞങ്ങള്‍ ട്രെക്കിംഗ് തുടങ്ങി, പാര്കിംഗ് ഏരിയയില്‍
നിന്ന് ഡാമിന്റെ സൈഡിലൂടെ ഒരു മണ്‍പാത കാണാം. അതിന്റെ അവസാനത്തില്‍ ഡാമും.

ഡാമിന്റെ അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞു 1 കിലോ മീറ്റരിലധികം നടക്കണം,
അപ്പോള്‍ വിജനമായ ഒരു പാടം പോലുള്ള സ്ഥലത്തെത്തിച്ചേരും. അവിടെ ആകെ ചുകന്ന
മണ്ണാണ്. നേരെ നടന്നു പാടത്തിന്റെ നടുവിലെത്തുക, അവിടെ നിന്ന് ലെഫ്റ്റ്
സൈഡിലേക്ക് തിരിയുക, നേരെ ഡെഡ് എന്‍ഡ് വരെ നടക്കുക. ബൈക്കിന്റെ ടയറിന്റെ
പാടുകളോ, മുന്നേ പോയ ആള്ക്കാരുടെ കാല്പ്പാടുകളോ കാണാം. അത് നോക്കി
നടന്നാല്‍ മതി. അങ്ങിനെ നടന്നാല്‍ വിജനമായ സ്ഥലത്ത് നിന്നും കാട്ടില്‍
പ്രവേശിക്കാം, കാട്ടില്‍ പ്രവേശിച്ച ഉടന്‍ തന്നെ അരുവിയുടെ കളകളാരവം
കേട്ടുതുടങ്ങി.വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ അരുവിയുടെ കരക്കെത്തി,
പിന്നെയുള്ള യാത്ര അരുവിയുടെ ഉത്ഭവം തേടിയായിരുന്നു അല്ലെങ്കില്‍
വാട്ടര്‍ഫാള്‍സ് തേടിയായിരുന്നു. കൂടെയുള്ള പഴനിയപ്പന്‍ മുമ്പ് ചെന്നൈ
ട്രെക്കിംഗ് ക്ലബിന്റെ കൂടെ ഇവിടെ വന്നിടുണ്ട് പക്ഷെ അദ്ദേഹം വഴി ഒക്കെ
മറന്നിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ അവിടെ കണ്ട വാകിംഗ് ട്രയലിലൂടെ
മുന്നോട്ടു നടന്നു. പിന്നെയും കുറച്ചു നടന്നപ്പോള്‍ ഒരു പൂള്‍ കണ്ടു,
അതില്‍ കുറച്ചു പേര്‍ നീന്തിക്കളിക്കുന്നുണ്ടായിരുന്നു.

പിന്നെയും മുന്നോട്ടു പോയപ്പോള്‍ വേറെ ഒരു പൂള്‍ കണ്ടു. ഞങ്ങള്‍ അവിടെ ഇറങ്ങി, ഏകദേശം ഒരു മണിക്കൂറിലധികം ജലകേളികള്‍ നടത്തി. ഇനി പോകുന്നത് വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കാണ്, കുറച്ചു കേറ്റങ്ങള്‍ ഉണ്ട് വഴിയില്‍. മഴക്കാലമല്ലാത്തതിനാല്‍ പാറക്കെട്ടുകളില്‍ ഒന്നും അത്ര വഴുക്കലൊന്നുമില്ല, അതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ കയറാം . തടിയന്മാരും, കുറച്ചു പ്രായമായവരും ചില സ്ഥലങ്ങളില്‍ മേലോട്ട് കേറാന്‍ ഒന്ന് ഭയക്കും. ഞങ്ങള്‍ കയറൊന്നും കൊണ്ടുപോയിട്ടുണ്ടായിരുന്നില്ല, ദുര്ഗടം പിടിച്ച വഴികളില്‍ കയറിന്റെ സഹായത്താല്‍ കേറാവുന്നതാണ്. ചെന്നൈ ട്രെക്കിംഗ് ക്ലബുകാരുടെ യാത്രാ വിവരണങ്ങളില്‍ നിന്ന് തേനീച്ചയുടെ ആക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ കുറെ വായിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് അവിടത്തെ അന്തരീക്ഷം കണ്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പിന്നെ കാട്ടില്‍ പോകുമ്പോള്‍ കുറച്ചു അച്ചടക്കം ഒക്കെ പാലിക്കുന്നത് നന്നായിരിക്കും, അത് നഗല ഹില്‍സ് ആയാലും വേറെ ഏതു കാട്ടിലായാലും.
ആമസോണ്‍ മഴക്കാടുകളെ അനുസ്മരിപ്പിക്കും വിധമാണ് ഇവിടത്തെ ചില സ്ഥലങ്ങള്‍.
അങ്ങിനെ പോയിപ്പോയി ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ അടുതെത്തി, അവിടെ
കുളിയും, ഉച്ച ഭക്ഷണം കഴിക്കലും വിശ്രമിക്കലും ഒക്കെ കഴിഞ്ഞു ഞങ്ങള്‍
ഏകദേശം 3 മണിയോടെ മല ഇറങ്ങാ൯ തുടങ്ങി. തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ മു൯പ്
കണ്ട എല്ലാ പൂളുകളിലും ആള്‍ക്കാര്‍ നിറഞ്ഞിരിക്കുന്നു. ആണുങ്ങളും
പെണ്ണുങ്ങളുമടക്കം നിരവധി പേര് നീന്തിക്കളിക്കുന്നു, ആഹാരം പാചകം
ചെയ്യുന്നു. ഞങ്ങള്‍ അതൊക്കെ കണ്ടുകൊണ്ടു മുന്നോട്ട് നീങ്ങി. പിന്നെ
കാടവസാനിക്കുനതിന്റെ അവിടെയുള്ള അരുവിക്കരയില്‍ കുറച്ചു നേരം വിശ്രമിച്ചു.
കയ്യില്‍ കരുതിയിട്ടുള്ള ലഖു ഭക്ഷണപദാര്‍ഥങ്ങള്‍ ഒക്കെ കാലിയാകി. പിന്നെ
കാടിന്റെ പുറത്തേക്കു കടന്നു.
തടാകക്കരയില്‍ ഒരുപാട് പേര്‍ വന്നു കൂടിയിട്ടുണ്ട്. ചിലര് ആഹാരം പാകം
ചെയ്യുന്നു. ആകെ കൂടി ലഹളമയം, രണ്ടു നായ്ക്കള്‍ അവിടവിടെ ഓടി നടക്കുന്നു.
ഞങ്ങള്‍ അവിടെ വെച്ച് ഒരു ഗ്രൂപ്പ് ഫോടോ ഒക്കെ എടുത്തു. എനിക്കവിടെ നിന്ന്
തിരിച്ചു പോരാന്‍ തോന്നുന്നില്ല. ഭക്ഷണമൊന്നും കയ്യിലില്ലെങ്കിലും അന്ന്
രാത്രി അവിടെ ഉറങ്ങാന്‍ ആഗ്രഹം തോന്നി. പക്ഷെ കൂടെ ഉള്ളവരൊന്നും എന്റെ
അത്രയും, അല്ലെങ്കില്‍ ഒട്ടും തന്നെ ട്രെക്കിംഗ് പ്രാന്ത് ഉള്ളവരല്ല.
അതിനാല്‍ ഞാന്‍ ആ മോഹം ഉപേക്ഷിച്ചു.

ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ
തിരിച്ചു പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയപ്പോള്‍ സമയം 6 മണി. ഭാഗ്യത്തിന് എന്റെ വണ്ടിടെ ടയറില്‍ കാറ്റ് പോയിട്ടില്ല, രാവിലെ വരുന്ന വഴിക്ക് ഒരു ഗട്ടറില്‍ വീണിട്ടുണ്ടായിരുന്നു. ആ വീഴ്ച്ചക്ക് ശേഷം ഞാന്‍കുറച്ചു സ്പീഡ് കുറച്ചാണ് ഓടിച്ചിരുന്നത് താനും. വരുന്ന വഴിക്ക് അവിടെയും ഇവിടെയുമൊക്കെ നിരത്തി നിരത്തി ഞങ്ങള്‍ റൂമിലെത്തിയപ്പോള്‍ സമയം 10:30pm. അങ്ങിനെ ഈ യാത്ര ഇവിടെ പരിപൂര്‍ണ്ണമാകുന്നു
പോകേണ്ട വഴികള്‍
1. കോയംബേഡ് ബസ് സ്റ്റാന്‍ഡ് കഴിഞ്ഞു ഫ്ലൈ ഓവര്‍ വരുമ്പോള്‍ ലെഫ്റ്റ് എടുത്തു പൂനമാലി റോഡില്‍ പ്രവേശിക്കുക, നേരെ പോകുക. അങ്ങിനെ പോയാല്‍ പനിമലര്‍ കോളേജിന്റെ മുന്‍പില്‍ എത്താം.
2.കോളേജു കഴിഞ്ഞ ഉടനെ അടുത്ത റൈറ്റ് എടുക്കുക ( ലാന്‍ഡ് മാര്ക് KFC).
3.മണവാളന്‍ നഗറില്‍ നിന്ന് റൈറ്റ് എടുക്കുക.
4.തിരുവള്ളൂരിലും റൈറ്റ് , പിന്നെ വരുന്ന പെട്രോള്‍ പമ്പിന്റെ അവിടെയും റൈറ്റ് എടുക്കുക
5.അടുത്ത ട്രാഫിക് സിഗ്നലില്‍ റൈറ്റ് എടുക്കുക ( ഊത്തുക്കൊട്ട 33 kms എന്ന ബോര്ഡ് കാണാം).
6.ഊത്തുക്കൊട്ട ജങ്ക്ഷനില്‍ നിന്ന് ലെഫ്റ്റ് എടുത്തു നേരെ പിച്ചാട്ടൂര്‍ ലക്ഷ്യമാക്കി പോകുക (പിച്ചാട്ടൂര്‍ 20 kms ബോര്ഡ് കാണാം)
7.വഴിയില്‍ കൃഷ്ണപുരം, രാമഗിരി, പിന്നെ ഒരു പാലം, പിന്നെ അപ്പംബാട്ട് ഒക്കെ കാണാം. അപ്പംബാട്ട് എന്ന ഗ്രാമം കഴിഞ്ഞാല്‍ റൈറ്റ് സൈഡില്‍ ഒരു റോഡ് പോകുന്നത് കാണാം. ആ റോഡിലൂടെയാണ് നമുക്ക് പോകേണ്ടത്.
8.ഒരു 2 kms പോയാല SBI പിച്ചാട്ടൂര്‍ കാണാം, അത് കഴിഞ്ഞു നേരെ പോകുക. ഒരു ചെറിയ മൂന്നും കൂടിയ കവല കാണാം.അവിടന്ന് റൈറ്റ് എടുത്തു പോകുക.
9.”ആരീ” എന്നെഴുതിയ മഞ്ഞക്കളര്‍ ബോര്‍ഡ് കണ്ടാല്‍, അവിടെ റൈറ്റ് എടുക്കുക. പിന്നെ ഡെഡ് എന്‍ഡ് വരെ പോകുക. അങ്ങിനെ പോയാല്‍ 2 മാവുകള്‍ കാണാം അവിടെ വണ്ടി പാര്ക്ക് ചെയ്യാം.

വഴിയില്‍ കണ്ട ഈ പുഷ്പത്തെ ഞാന്‍ മറന്നു, അതിനാല്‍ അവസാനം ചേര്ക്കുന്നു.
പിന്നെയും മുന്നോട്ടു പോയപ്പോള്‍ വേറെ ഒരു പൂള്‍ കണ്ടു. ഞങ്ങള്‍ അവിടെ ഇറങ്ങി, ഏകദേശം ഒരു മണിക്കൂറിലധികം ജലകേളികള്‍ നടത്തി. ഇനി പോകുന്നത് വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കാണ്, കുറച്ചു കേറ്റങ്ങള്‍ ഉണ്ട് വഴിയില്‍. മഴക്കാലമല്ലാത്തതിനാല്‍ പാറക്കെട്ടുകളില്‍ ഒന്നും അത്ര വഴുക്കലൊന്നുമില്ല, അതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ കയറാം . തടിയന്മാരും, കുറച്ചു പ്രായമായവരും ചില സ്ഥലങ്ങളില്‍ മേലോട്ട് കേറാന്‍ ഒന്ന് ഭയക്കും. ഞങ്ങള്‍ കയറൊന്നും കൊണ്ടുപോയിട്ടുണ്ടായിരുന്നില്ല, ദുര്ഗടം പിടിച്ച വഴികളില്‍ കയറിന്റെ സഹായത്താല്‍ കേറാവുന്നതാണ്. ചെന്നൈ ട്രെക്കിംഗ് ക്ലബുകാരുടെ യാത്രാ വിവരണങ്ങളില്‍ നിന്ന് തേനീച്ചയുടെ ആക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ കുറെ വായിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് അവിടത്തെ അന്തരീക്ഷം കണ്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പിന്നെ കാട്ടില്‍ പോകുമ്പോള്‍ കുറച്ചു അച്ചടക്കം ഒക്കെ പാലിക്കുന്നത് നന്നായിരിക്കും, അത് നഗല ഹില്‍സ് ആയാലും വേറെ ഏതു കാട്ടിലായാലും.
ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ
തിരിച്ചു പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയപ്പോള്‍ സമയം 6 മണി. ഭാഗ്യത്തിന് എന്റെ വണ്ടിടെ ടയറില്‍ കാറ്റ് പോയിട്ടില്ല, രാവിലെ വരുന്ന വഴിക്ക് ഒരു ഗട്ടറില്‍ വീണിട്ടുണ്ടായിരുന്നു. ആ വീഴ്ച്ചക്ക് ശേഷം ഞാന്‍കുറച്ചു സ്പീഡ് കുറച്ചാണ് ഓടിച്ചിരുന്നത് താനും. വരുന്ന വഴിക്ക് അവിടെയും ഇവിടെയുമൊക്കെ നിരത്തി നിരത്തി ഞങ്ങള്‍ റൂമിലെത്തിയപ്പോള്‍ സമയം 10:30pm. അങ്ങിനെ ഈ യാത്ര ഇവിടെ പരിപൂര്‍ണ്ണമാകുന്നു
പോകേണ്ട വഴികള്‍
1. കോയംബേഡ് ബസ് സ്റ്റാന്‍ഡ് കഴിഞ്ഞു ഫ്ലൈ ഓവര്‍ വരുമ്പോള്‍ ലെഫ്റ്റ് എടുത്തു പൂനമാലി റോഡില്‍ പ്രവേശിക്കുക, നേരെ പോകുക. അങ്ങിനെ പോയാല്‍ പനിമലര്‍ കോളേജിന്റെ മുന്‍പില്‍ എത്താം.
2.കോളേജു കഴിഞ്ഞ ഉടനെ അടുത്ത റൈറ്റ് എടുക്കുക ( ലാന്‍ഡ് മാര്ക് KFC).
3.മണവാളന്‍ നഗറില്‍ നിന്ന് റൈറ്റ് എടുക്കുക.
4.തിരുവള്ളൂരിലും റൈറ്റ് , പിന്നെ വരുന്ന പെട്രോള്‍ പമ്പിന്റെ അവിടെയും റൈറ്റ് എടുക്കുക
5.അടുത്ത ട്രാഫിക് സിഗ്നലില്‍ റൈറ്റ് എടുക്കുക ( ഊത്തുക്കൊട്ട 33 kms എന്ന ബോര്ഡ് കാണാം).
6.ഊത്തുക്കൊട്ട ജങ്ക്ഷനില്‍ നിന്ന് ലെഫ്റ്റ് എടുത്തു നേരെ പിച്ചാട്ടൂര്‍ ലക്ഷ്യമാക്കി പോകുക (പിച്ചാട്ടൂര്‍ 20 kms ബോര്ഡ് കാണാം)
7.വഴിയില്‍ കൃഷ്ണപുരം, രാമഗിരി, പിന്നെ ഒരു പാലം, പിന്നെ അപ്പംബാട്ട് ഒക്കെ കാണാം. അപ്പംബാട്ട് എന്ന ഗ്രാമം കഴിഞ്ഞാല്‍ റൈറ്റ് സൈഡില്‍ ഒരു റോഡ് പോകുന്നത് കാണാം. ആ റോഡിലൂടെയാണ് നമുക്ക് പോകേണ്ടത്.
8.ഒരു 2 kms പോയാല SBI പിച്ചാട്ടൂര്‍ കാണാം, അത് കഴിഞ്ഞു നേരെ പോകുക. ഒരു ചെറിയ മൂന്നും കൂടിയ കവല കാണാം.അവിടന്ന് റൈറ്റ് എടുത്തു പോകുക.
9.”ആരീ” എന്നെഴുതിയ മഞ്ഞക്കളര്‍ ബോര്‍ഡ് കണ്ടാല്‍, അവിടെ റൈറ്റ് എടുക്കുക. പിന്നെ ഡെഡ് എന്‍ഡ് വരെ പോകുക. അങ്ങിനെ പോയാല്‍ 2 മാവുകള്‍ കാണാം അവിടെ വണ്ടി പാര്ക്ക് ചെയ്യാം.
വഴിയില്‍ കണ്ട ഈ പുഷ്പത്തെ ഞാന്‍ മറന്നു, അതിനാല്‍ അവസാനം ചേര്ക്കുന്നു.
ഒരു പുതിയ സ്ഥലത്തെ പരിചയപ്പെടുത്തി. Well done.
ReplyDeleteപ്രിയപ്പെട്ട കൃഷ്ണകുമാർ ,
ReplyDeleteയാത്രകൾ ഇഷ്ടമാണെന്ന് അറിഞ്ഞു സന്തോഷിക്കുന്നു.
അനുഭവങ്ങൾ കുറേകൂടി മനോഹരമാക്കാം . നല്ല ഫോട്ടോസ്. ആശംസകൾ !
സസ്നേഹം,
അനു
യാത്രകള്‍ തുടരട്ടെ ...പുതിയ പുതിയ സ്ഥലങ്ങള്‍ ഇനിയും പരിചയപ്പെടുത്തുക ..
ReplyDeleteചിത്രങ്ങള്‍ നന്നായിട്ടുണ്ട് ട്ടോ ...