ഞാന്‍ കഴിഞ്ഞ 2 വര്ഷമായി ചെന്നയില്‍ ആണ് ജോലി ചെയ്യുന്നത്.
കൊച്ചിന്‍ അഡ്‌വെന്‍ചര്‍ ഫൗണ്ടഷന്റെ സ്ഥാപകനായ നൗഷാദും കൂട്ടരും ചെന്നൈ
ട്രെക്കിംഗ് ക്ലബിന്റെ ബൂട്ട് ക്യാമ്പ് (സെമിനാര്) അറ്റന്‍ഡ് ചെയ്യാന്‍
വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഒരു ശനിയാഴ്ച രാവിലെ 11 മണിക്ക് അവര്‍
ചെന്നയില്‍ എത്തി, കൂട്ടത്തില്‍ പലരും ആദ്യമായാണ് ചെന്നൈ കാണുന്നതത്രേ.
പീറ്റര്‍ വാന്‍ ഗൈറ്റിന്റെ ക്ലാസ്സ് ഞങ്ങള്ക്ക് അത്ര ഉപകാര പ്രദമായില്ല,
എന്താന്ന് വെച്ചാല്‍ മാപ്പും,കോമ്പസ്സും, GPS ഉപയോഗിക്കുന്നതിനെ
പറ്റിയായിരുന്നു ക്ലാസ്. അതായത് തമിഴ്നാട്ടിലും, ആന്ധ്രയിലുമായി നിറയെ
കാടുകള്‍ ഉണ്ട്, അവിടെ പോകാന്‍ പ്രത്യേകിച്ച് അനുവാദം ഒന്നും ആരും എടുക്കാറില്ല,
അതിനാല്‍ മാപ്പും GPS ഉം ഒക്കെ വെച്ച് ഇഷ്ടംപോലെ ട്രെക്കിംഗ് നടത്താം,
പക്ഷെ നമ്മുടെ കേരളത്തില്‍ അനുവാദമില്ലാതെ കാടിന്റെ നാലയലത്ത് പോലും
പോകാനാകില്ലല്ലോ. അത് മാത്രമല്ല, ഫോറസ്റ്റര്‍മാര്‍ നിര്‍ദ്ദെശിക്കുന്ന വഴികളിലൂടെ വാച്ചര്‍ അല്ലെങ്കില്‍ ഗൈഡിന്റെ സഹായത്തോടെ മാത്രമേ പോകാന്‍ പാടുള്ളൂ. പെര്‍മിഷന്റെ കാര്യം എടുക്കുകയാണെങ്കില്‍, ഏകദേശം ഒരു മാസം DFO യുടെയോ, റേന്‍ചോഫീസറുടെയോ ഒക്കെ പിന്നാലെ നടക്കണം, എന്നാലും അനുവാദം കിട്ടുമെന്നുറപ്പൊന്നുമില്ല.
അങ്ങിനെ ശനിയാഴ്ച അവസാനിച്ചു, അടുത്ത നാള്‍ ഞങ്ങള്‍ ചെന്നൈ നഗരത്തിനു 60
kms അകലെയുള്ള യുനെസ്കൊയുടെ ലോക പൈതൃക സ്മാരകങ്ങളിലൊന്നായ മഹാബലിപുരം
പോകാന്‍ തീരുമാനിച്ചു. ഞാന്‍ എന്റെ കൂട്ടുകാരെ വിളിച്ചു ചോദിച്ചു, “എങ്ങിനെ
മഹാബലിപുരം പോകാമെന്ന്?”. ഒരാള് പറഞ്ഞു 50 രൂപയുടെ ഒരു ഡെയിലി ബസ് പാസ്
എടുത്താല്‍, അതുപയോഗിച്ചു ചെന്നൈയും മഹാബലിപുരവും പോയി വരാമെന്ന്. അങ്ങിനെ
ഞായറാഴ്ച കാലത്ത് ഞങ്ങള്‍ എല്ലാവരും നേരത്തെ എഴുന്നേറ്റുകുളിച്ചു (റൂമില്‍
വെള്ളം വരുന്നത് 6 നും 7 നും ഇടയ്ക്കു മാത്രം, അപ്പൊ കുളിച്ചില്ലെങ്കില്‍
പിന്നെ കുളിക്കാനൊന്നും വെള്ളം കിട്ടീന്നുവരില്ല). ഞങ്ങള്‍ എന്റെ
താമസസ്ഥലമായ ക്രോംപേട്ടില്‍ നിന്നാണ് യാത്ര തിരിച്ചത്. നേരെ താംമ്പരം ബസ്
സ്റ്റാന്‍ഡില്‍ പോയി മഹാബലിപുരം (മാമലാപുരം)ബസില്‍ കയറി. ഒന്നര മണിക്കൂര്‍
നേരത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ മഹാബലിപുരമെത്തിച്ചേര്‍ന്നു. ഒരു കാലിച്ചായ
അടിച്ചുകൊണ്ട് ഞങ്ങളുടെ സൈറ്റ് സീയിങ്ങ് ആരംഭിച്ചു. 
ആദ്യമായി ഒരു പോയത് കൊതുപണിക്കാരുടെ പണിസ്ഥലത്തേക്ക്, മെഷിനുകളുപയോഗിച്ചുള്ള അവരുടെ നിര്മ്മാണ രീതികള്‍ ഒക്കെ നോക്കി നിന്ന് കുറച്ചു നേരം.
അവിടെ
നിന്ന് ഞങ്ങള്‍ പോയത് ഷോര്‍ ടെമ്പിളിലേക്കാണ്, കടല്തീരത്തുള്ള കരിങ്കല്ല്
കൊണ്ടുള്ള ക്ഷേത്രം. കല്ലുകള്‍ക്ക് വളരെയേറെ പഴക്കം തോന്നുന്നുണ്ട്,
സുനാമിയിലും വലിയ കേടുപാടൊന്നും സംഭവിച്ചിട്ടില്ല.
ഒരു
ശ്രീ കോവിലിനുള്ളില്‍ ഗ്രാനൈറ്റിലുള്ള ഒരു പൊട്ടിയ ശില കണ്ടു, കണ്ടിട്ട്
ശിവലിംഗം പോലെയുണ്ട്. എന്നാല്‍ നമ്മള്ക്ക് കണ്ടു പരിചയുമുള്ള ശിവലിംഗം
മാതിരിയുമല്ല അത്.അപൂര്‍വമായി മാത്രം കാണുന്ന ജലശയന രൂപത്തിലുള്ള വിഷ്ണു
വിഗ്രഹവും അവിടെ കണ്ടു. കടലിലെ വെള്ളത്തിന് നല്ല നീല നിറമായിരുന്നു,
ചിലര്‍ അതില്‍ നീന്തിക്കളിക്കുന്നുണ്ടായിരുന്നു. കടപ്പുറത്ത് നല്ല
വെയിലായിരുന്നു, അവിടെ മൊത്തം കടകളും,യന്ത്ര ഊഞ്ഞാലുകളും, കുതിരകളും,
ആള്ക്കാരും ആകെ ഒരു പൂരപ്പറമ്പ് മാതിരി. 
പിന്നെ പോയത് അര്ജുനാസ് പെനന്‍സ് കാണാന്‍. തപസു ചെയ്യുന്ന അര്‍ജുനനു മുന്നില്‍ പരമശിവനെ കാണാന്‍ ത്രിലോകങ്ങളിലെ സര്‍വചരാചരങ്ങളും അണിനിരക്കുന്നതായാണ് ചിത്രീകരണം. അതുകഴിഞ്ഞ് അവിടത്തെ ലൈറ്റുഹൗസിലും പാറ തുരന്നുണ്ടാക്കിയ മണ്ടപങ്ങളിലുമൊക്കെ പോയി.

അവസാനമായി പോയത് പഞ്ച രഥങ്ങള്‍ കാണാനായിരുന്നു. ഒറ്റ കല്ലില്‍അഞ്ച് രഥങ്ങള്‍. പിരമിഡ്
ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍, പാണ്ഡവ ക്ഷേത്രമായി
കണക്കാക്കുന്നു.
മഹാബലിപുരത്തെ ഉദയം കാണാന്‍ പറ്റുന്ന വിധം എത്തുക, തിരുവാന്മിയൂരില്‍ നിന്ന് എപ്പോഴും മഹാബലിപുരത്തേക്ക് ബസ് ഉണ്ട്, താമ്പരത്ത് നിന്നാണെങ്കില്‍ അര മുക്കാല്‍ മണിക്കൂര്‍ കാത്തു നില്ക്കേണ്ടി വരും. ചെന്നൈ സിറ്റിബസില്‍ ഡെയിലി പാസ് എടുക്കുന്നതാണുത്തമം. മലയാളികള്‍ക്കിഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും അവിടെ കിട്ടാന്‍ സാധ്യതയില്ല, അതിനാല്‍ വീട്ടില് നിന്നും പോതിഞ്ഞെടുക്കുന്നത് നന്നായിരിക്കും. ഒരു ദിവസം മുഴുവന്‍ മഹാബലിപുരത്ത് ചിലവഴിക്കാന്‍ പറ്റുന്ന വിധം പോകുന്നതാണ് നല്ലത്.
ആദ്യമായി ഒരു പോയത് കൊതുപണിക്കാരുടെ പണിസ്ഥലത്തേക്ക്, മെഷിനുകളുപയോഗിച്ചുള്ള അവരുടെ നിര്മ്മാണ രീതികള്‍ ഒക്കെ നോക്കി നിന്ന് കുറച്ചു നേരം.
പിന്നെ പോയത് അര്ജുനാസ് പെനന്‍സ് കാണാന്‍. തപസു ചെയ്യുന്ന അര്‍ജുനനു മുന്നില്‍ പരമശിവനെ കാണാന്‍ ത്രിലോകങ്ങളിലെ സര്‍വചരാചരങ്ങളും അണിനിരക്കുന്നതായാണ് ചിത്രീകരണം. അതുകഴിഞ്ഞ് അവിടത്തെ ലൈറ്റുഹൗസിലും പാറ തുരന്നുണ്ടാക്കിയ മണ്ടപങ്ങളിലുമൊക്കെ പോയി.
മഹാബലിപുരത്തെ ഉദയം കാണാന്‍ പറ്റുന്ന വിധം എത്തുക, തിരുവാന്മിയൂരില്‍ നിന്ന് എപ്പോഴും മഹാബലിപുരത്തേക്ക് ബസ് ഉണ്ട്, താമ്പരത്ത് നിന്നാണെങ്കില്‍ അര മുക്കാല്‍ മണിക്കൂര്‍ കാത്തു നില്ക്കേണ്ടി വരും. ചെന്നൈ സിറ്റിബസില്‍ ഡെയിലി പാസ് എടുക്കുന്നതാണുത്തമം. മലയാളികള്‍ക്കിഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും അവിടെ കിട്ടാന്‍ സാധ്യതയില്ല, അതിനാല്‍ വീട്ടില് നിന്നും പോതിഞ്ഞെടുക്കുന്നത് നന്നായിരിക്കും. ഒരു ദിവസം മുഴുവന്‍ മഹാബലിപുരത്ത് ചിലവഴിക്കാന്‍ പറ്റുന്ന വിധം പോകുന്നതാണ് നല്ലത്.
No comments:
Post a Comment