കൊച്ചിന് അഡ്വന്‍ഞ്ചര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട
ജില്ലയില്‍ പമ്പക്കടുത്തുള്ള പ്ലാപ്പള്ളിയില്‍ നടക്കുന്ന ട്രെക്കിംഗ്
ക്യാമ്പ് അറ്റന്‍ഡ് ചെയ്യാനായി ചെന്നയില്‍ നിന്ന് 24/01/2013
വ്യാഴാഴ്ച, വൈകുന്നേരം 5 മണിടെ മാംഗ്ലൂര്‍ ട്രെയിനിനു കയറി. പാലക്കാട്
രാത്രി 1:30 ന് എത്തിച്ചേര്‍ന്ന ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ കുറെ നേരം
ഇരുന്നു, പിന്നെ കുളിച്ചു. ചെങ്ങന്നൂര്‍ക്ക് ടികെറ്റ് എടുത്തു. 3:45 ന്
ട്രിവാന്‍ഡ്രം-ചെന്നൈ മെയില്‍ വന്നപ്പോള്‍ അതില്‍ സ്ലീപ്പര്‍ കോച്ചില്‍
കയറി. ഒരു കിളവന് TTR വന്നു, അയാള്‍ക്ക് ജെനറല്‍ സെക്കന്റ് ക്ലാസ്
ടിക്കറ്റ് എടുത്ത എന്നെ സ്ലീപ്പറില്‍ കണ്ടത് ഒട്ടും തന്നെ പിടിച്ചില്ല.
എന്നോട് ചൂടായി, അപ്പൊ ഞാന്‍ അടുത്ത സ്ലീപര്‍ കംപാര്‍ട്ടുമെന്റിലേക്ക്
നീങ്ങി. അവിടത്തെ TTR ഭയങ്കര സമാധാന പ്രിയനായിരുന്നു. അങ്ങിനെ ഏറണാംകുളം,
തിരുവല്ല ഒക്കെ കഴിഞ്ഞു ഞാന്‍ ചെങ്ങന്നൂര്‍ എത്തി. അവിടന്ന് ബസില്‍ റാന്നി
വഴി വടശ്ശേരിക്കര എത്തി. കാലത്ത് 10 മണിക്ക് ബേസ് ക്യാമ്പിലെത്തേണ്ട ഞാന്‍
അപ്പോഴും ലക്ഷ്യ്തിലെത്തിയിട്ടുണ്ടായിരുന്നില്ല. അവസാനം കാര്‍ വിളിച്ചു
ക്യാമ്പ് നടക്കുന്ന പ്ലാപ്പള്ളിലേക്ക് വെച്ചു പിടിച്ചു. അങ്ങിനെ ഉച്ചക്കൊരു
ഒന്നരയോടെ അവിടെയെത്തിച്ചേര്‍ന്നു. അപ്പോഴാണ് അറിയുന്നത് ബേസ് ക്യാമ്പ്
അപ്പര്‍ മൂളിയാര്‍ ഡാം ഒക്കെ കഴിഞ്ഞു ഗവിക്ക് പോകുന്ന റൂട്ടിലുള്ള ഒരു
സ്ഥലത്താണെന്ന്. ലഗേജ്ജോക്കെ കെട്ടിമുറുക്കി ജീപിലും കാറിലുമൊക്കെയായി
എല്ലാവരും അങ്ങോട്ട് പുറപ്പെട്ടു.

കൊച്ചാണ്ടി ചെക്പോസ്റ്റ്
വഴിയില്‍ കൊച്ചാണ്ടി ചെക്ക് പോസ്റ്റില്‍ ഒന്ന് നിറുത്തി, അവിടന്ന് പെര്‍മിഷനൊക്കെ വാങ്ങിയാണ് പുറപ്പെട്ടത്. 21 പേരും 3 ഗൈഡുമാരും ആകെ 24 പേര്. കൊച്ചാണ്ടി ചെക്ക് പോസ്റ്റ് കഴിഞ്ഞു കുറച്ചു പോയപ്പോള്‍ മൂളിയാര്‍ ഡാം ആയി, അവിടെയും പോലീസ് ചെക്ക് പോസ്റ്റ് ഉണ്ട്. അപ്പര്‍ മൂളിയാര്‍ ഡാമും കഴിഞ്ഞു ഗവിക്കുപോകുന്ന റൂട്ടിലായിരുന്നു ഞങ്ങളുടെ യാത്ര. വഴിയിലൊരിക്കല്‍ ഞങ്ങള്‍ക്ക് ഗവി റൂട്ടിലോടുന്ന KSRTC ബസിനു സൈഡ് കൊടുക്കേണ്ടതായി വന്നു. വഴിയില്‍ നിറയെ ഈറ്റ ഒടിച്ചിട്ടിരിക്കുന്നത് കാണാം, വണ്ടിയുടെ ടയര്‍ കേറിയിറങ്ങിയ ആനപ്പിണ്ടങ്ങളും.

ഗവി എത്തുന്നതിനു മുന്‍പേ ഞങ്ങളുടെ വണ്ടി വലത്തോട്ടുള്ള ഒരു ചെറിയ റോഡിലേക്ക് കയറി, എന്നിട്ട് ഒരു 3 kms ഉള്ളിലേക്ക് പോയി, ഒരു ഏര്‍ത്ത് ഡാമിന്റെ കരക്ക് കൊണ്ട് പോയി നിര്‍ത്തി. അവിടെയാണ് രാത്രി ക്യാമ്പ് ചെയ്യാന്‍ പോകുന്നത്. എല്ലാവരും അവരവരുടേതായ ജോലികള്‍ തുടങ്ങി. ഞാനൊക്കെ വിറകും, ക്യാമ്പ് ഫയറിനുള്ള തടികള്‍ ശേഖരിക്കാനും മറ്റും കാട്ടിലേക്കിറങ്ങി. മറ്റു ചിലര്‍ അടുപ്പ് കൂട്ടി, പാചകം തുടങ്ങി, വേറെ ചിലര്‍ റെന്ടടിച്ചു ശരിയാക്കി.

അങ്ങിനെ
വൈകുന്നേരത്തെ കുളി കഴിഞ്ഞു, ആഹാരവും കഴിഞ്ഞു. ക്യാമ്പ് ഫയറിനു
ചുറ്റുമിരുന്നു ആദ്യം എല്ലാവരും സ്വയം പരിചയപ്പെടുത്തി. ക്യാമ്പില്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു നൗഷാദ് ഒരു ചെറിയ സംഭാഷണം നടത്തി.
രാത്രി ഒരു ചെറിയ നൈറ്റ് ട്രെക്കിങ്ങും ഉണ്ടായിരുന്നു, ഏകദേശം 2 kms
മാത്രം. പിന്നെ കിടന്നുറങ്ങി, എന്റെ വൈല്‍ഡ് ക്രാഫ്റ്റിന്റെ സ്ലീപിംഗ്
ബാഗിലായിരുന്നു ഉറക്കം. കുറച്ചു വലിപ്പക്കൂടുതലുന്ടെങ്കിലും സ്ലീപിംഗ്
ബാഗ് വളരെ നല്ലയിനമായിരുന്നു, കൂടാതെ ഞാന്‍ ആദ്യായാണ് സ്ലീപിംഗ് ബാഗിലൊക്കെ
കിടന്നുറങ്ങുന്നത്, പക്ഷെ അതിന്റെ വിഷമതകളൊന്നുമില്ലാതെ സുഖകരമായി
കിടന്നുറങ്ങി, തലേ ദിവസം ട്രെയിനില്‍ ഉറങ്ങാന്‍ പറ്റാത്തതിന്റെ
ക്ഷീണവുമുണ്ടായിരുന്നു. അടുത്ത ദിവസം കാലത്ത് 6 മണിക്ക് ശേഷമാണ്
ഉണര്‍ന്നത്, 8:15 ഓടെ ട്രെക്കിംഗ് ആരംഭിക്കാനായിരുന്നു പ്ലാന്‍, അതിനു
മുന്‍പ് ഞങ്ങള്‍ അവിടെ ദേശീയ പതാക ഉയര്‍ത്തി, അതായത് അന്ന് ജനുവരി 26,
റിപ്പബ്ലിക് ഡേ ആയിരുന്നു.

21
ആള്‍ക്കാരെ 4 ടീം ആക്കി പിരിച്ചിട്ടുണ്ട്. ഞാനും, ഷിയാസും, ശരത്തും,
ടോണിയും ഏറ്റവും പിന്നില്‍ നടക്കുന്ന ടീമിലായിരുന്നു.മൂന്നു
ഗൈഡുമാമാരിലൊരാളും ഞങ്ങളുടെ ടീമില്ച്ചേര്ന്നു. കാട്ടിലേക്ക് കയറി കുറെ
ദൂരം വെള്ളം ഒലിക്കുന്ന അരുവിയിലൂടെയായിരുന്നു യാത്ര, കാല് വെള്ളത്തില്‍
വെക്കാന്‍ വയ്യ അത്രയ്ക്ക് തണുപ്പ്.

വഴി
നീളെ ആനപ്പിണ്ടങ്ങള്‍, അവിടെയും ഇവിടെയുമായി പുലിയുടെതെന്നു തോന്നുന്ന
കാഷ്ടങ്ങള്‍, പിന്നെ കാട്ടിയുടെ(കാട്ടുപോത്തിന്റെ) ഫ്രഷ് കാല്‍പ്പാടുകള്‍.
ഇതെല്ലാം കണ്ടും ആസ്വദിച്ചും ഞങ്ങള്‍ മുന്നോട്ടു നടന്നു. ഒരു
സ്ഥലത്തെത്തിയപ്പോള്‍ നല്ല ചൂടുള്ള ആനപ്പിണ്ടം കണ്ടു, ഞാന്‍ അതിന്റെ ഒന്ന്
രണ്ടു ഫോട്ടോസ് ഒക്കെ എടുത്തു.
മുന്നിലുള്ള
ടീംസ് ഒക്കെ മുന്നോട്ടു പോയിരിക്കുന്നു, പെട്ടെന്ന് ഞങ്ങളുടെ ടീമിലെ
ഷിയാസ് എന്നെ വിളിച്ചു, “ആന എന്ന് പറഞ്ഞു”, ഞാന്‍ പോയിനോക്കിയപ്പോള്‍ ഒരു
25 അടി അകലത്തില്‍ ആന നില്ക്കുന്നു പക്ഷേ, കാഴ്ച വ്യക്തമല്ല. അടിക്കാടും
മരങ്ങളും കൊണ്ട് അവ്യക്തം.ആന അനങ്ങാതെ പമ്മി നില്‍ക്കുകയാണ്, 2 എണ്ണം
ഉണ്ടെന്നു തീര്‍ച്ച, മൂന്നെണ്ണം ഉണ്ടോ എന്നൊരു സംശയവും ഉണ്ട് !!. ഒരു
പ്രാവശ്യം ചെറുതായി ചെവി ഒന്നനക്കിയോ എന്നെനിക്കൊരു സംശയം. അതിനിടക്ക്
ഞങ്ങളുടെ മുന്‍പിലത്തെ ടീമിലെ ചിലര്‍ ഞങ്ങള്‍ ആനയെ കണ്ട വിവരമറിഞ്ഞ്,
അടുത്തേക്ക് വന്നു. അതില്‍ പാലക്കാടുകാരന്‍ പ്രശാന്ത്, ക്യാമറ ഒക്കെ ആയി
ഒരു നാലഞ്ചടി മുന്നോട്ടു വെച്ചെങ്കിലും പെട്ടെന്ന് പിന്നോട്ട് വന്നു. എന്താ
എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍, “ആന ഒന്ന് അനങ്ങി” എന്നാണു മൂപ്പര് മറുപടി
പറഞ്ഞത്. ഞങ്ങളുടെ ഗൈഡ് ഒരു കയ്യില്‍ ഗുണ്ടും മറ്റേ കയ്യില്‍ ലൈറ്ററും
റെഡിയായി പിടിച്ചിരിക്കുകയായിരുന്നു, ആന അടുത്തേക്ക് വന്നാല്‍
എറിയാനായിട്ടു. പിന്നെ അധികനേരം അവിടെ നില്‍ക്കാതെ ഞങ്ങള്‍ മുന്നോട്ടു
നടന്നു. ഇടയ്ക്കു അവിടെയും ഇവിടെയുമൊക്കെ ഇരുന്നും, കിടന്നും കുറച്ചു
വിശ്രമമൊക്കെ എടുത്തു.

വിശാലമായ
ഒരു കണ്ടത്തിലേക്കാണ് പിന്നെ പോയത്. എല്ലാ മൃഗങ്ങളും വരുന്ന ഇടമാണത്രെ,
ഞങ്ങള്‍ക്ക് ഒന്നിനെയും കാണാന്‍ തരായില്യ, കുറെ കാല്‍പ്പാടുകള്‍ മാത്രം
കണ്ടു സംതൃപ്തിയടഞ്ഞു. ഞങ്ങളുടെ ഗൈഡ് ചേട്ടന് പറഞ്ഞു, “ഇവിടെ ഒരു ഏറുമാടം
തയ്യാറാക്കി തരാമെന്നും, അതിലിരുന്നാല്‍ ഈ കണ്ടത്തില്‍ വരുന്ന എല്ലാ
മൃഗങ്ങളെയും കണ്‍കുളിര്‍ക്കെ കാണാമെന്നും”. ഇവിടത്തെ മൃഗങ്ങള്‍ വളരെ
ഭാഗ്യവാന്മാരും, ഭാഗ്യവതികളുമാണ്; എന്തെന്നാല്‍ ഇഷ്ടംപോലെ തീറ്റ, വെള്ളം,
നല്ല ആവാസ വ്യവസ്ഥ വേറെന്തു വേണം !! ഓരോ ആനയുടെയും കാല്‍പ്പാടുകള്‍
കണ്ടാല്‍ നമ്മള് ഞെട്ടിപ്പോകും, നമ്മുടെ നാട്ടാനയുടെ രണ്ടിരട്ടി വരും !!.

ഇളംപമ്പ
ഒരു 12 മണിയോടെ ഇളംപമ്പയില് എത്തിച്ചേര്‍ന്നു. അവിടെ ചെറുതായി ഒന്ന് കുളിച്ചു, പിന്നെ ഭക്ഷണം കഴിച്ചു. കുറച്ചു നേരം റസ്റ്റ് എടുത്തു, പിന്നെ യാത്ര തിരിച്ചു. ഇരുട്ടായിക്കഴിഞ്ഞാല്‍, ആനകളുടെ ഇടയിലൂടെ വേണ്ടിവരും നടക്കല്‍ അതിനാല്‍ എത്രയും പെട്ടെന്ന് വനത്തിനു പുറത്തെത്താനായിരുന്നു ഞങ്ങളുടെ പ്ലാന്‍. തിരിച്ചു വരുമ്പോള്‍ വീണ്ടും ആനയെ കണ്ടു, അതും മുന്‍പ് കണ്ടതിനേക്കാള്‍ അടുത്ത്. ഞങ്ങള്‍ നില്‍ക്കുന്നതിന്റെ അവിടെ നിന്നും താഴെയായി ഒരു 15 അടി അകലത്തില്‍, അരുവിക്കരയില്‍ നില്ക്കുകയാണവന്. ഒറ്റയാനായിരുന്നു,കുളിയൊക്കെ കഴിഞ്ഞു ഇത്തിരി മയക്കതിലാണെന്നു തോന്നുന്നു. ആസനം ഞങ്ങള്ക്കഭിമുഖമാക്കിയാണ് അവന്റെ നില്പ്, കുളി കഴിഞ്ഞതിനാലാകാം നല്ല കറുപ്പ് നിറം, പിന് കാലുകള്‍ പിന്നോട്ട് ചായ്ച്ചു വെച്ചാണ് നില്‍ക്കുന്നത്, അതിനാലാണ് മൂപ്പര് ചെറിയ മയക്കത്തിലാണെന്നു ഞങ്ങള്‍ക്ക് തോന്നിയത്. വരുന്ന വഴിക്ക് കുറച്ചകലെയായി വീണ്ടും ഒരു ആന കൂടി ദര്‍ശനം നല്കി. പിന്നെ കണ്ടത് ഒരു കാട്ടു പൂവന് കോഴിയെ, എന്തൊരു സൈസ് ആയിരുന്നെന്നോ അത്. ഞാന്‍ പലപ്പോഴും കണ്ടിട്ട് കാട്ടു കോഴിയെ പക്ഷെ ഇതുപോലോരെണ്ണത്തിനെ എവിടെയും കണ്ടിട്ടില്ല.

അങ്ങിനെ 4 മണിയോടെ ഞങ്ങള്‍ ബേസ് ക്യാമ്പില്‍ തിരിച്ചെത്തി. സൂര്യാസ്തമയത്തോടെ ഫ്ലാഗ് ഒക്കെ അഴിച്ച ശേഷം കാറുകളിലും ജീപ്പുകളിലുമായി യാത്ര തിരിച്ചു. പോകുന്ന വഴിക്ക് ഒരു മോഴയാനയെ വഴിയില്‍ കണ്ടു, അവന് ഞങ്ങളെ കണ്ടു പേടിച്ചു റോഡരുകില്‍ നിന്ന് ചിന്നം വിളിച്ചു കൊണ്ട് കുറെ വട്ടം കറങ്ങി. ആ റൂട്ടിലൂടെയുള്ള ലാസ്റ്റ് ബസും പൊയിക്കഴിഞ്ഞാല്‍ റോഡ് മുഴുവന്‍ ആനകള്‍ ആയിരിക്കുമത്രേ, മേലെ കാട്ടില്‍ നിന്നും റോഡ് ക്രോസ് ചെയ്തു ആനകള്‍ മുഴുവന്‍ താഴേക്ക് വരുമത്രേ. രാത്രി ഒരു മണിക്ക് ശേഷം ഞങ്ങളെല്ലാവരും ഏറണാംകുളത്തെത്തി. പിന്നെ എപ്പോഴെങ്കിലും വീണ്ടും ഇത് പോലുള്ള യാത്രകളില്‍ കണ്ടുമുട്ടാമെന്നു പറഞ്ഞുകൊണ്ട്, എല്ലാരോടും വിട ചൊല്ലി.ഞാന്‍ അടുത്ത തൃശൂര്‍ ട്രെയിനില്‍ കേറി, എന്റെ വീട്ടീക്കു തിരിച്ചു