ചിക്മഗളൂര്‍ – കര്‍ണ്ണാടക

ബാംഗ്ലൂരിലുള്ള ഗൌതമിനെ പരിചയപ്പെട്ടിട്ടു അധികം ദിവസങ്ങളായിട്ടില്ല. അങ്ങിനെ ഇരിക്കുമ്പോഴാണ്, കുദ്രെമുഖ് നാഷണൽ പാർക്കിലെ സീതാഭൂമിയിലേക്ക് ട്രെക്ക്നു പോകാൻ അദ്ദേഹം എന്നെ ക്ഷണിച്ചത്. കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ വരാം എന്ന് അദ്ദേഹത്തെ അറിയിച്ചു.

04 ഒക്ടോബര്‍ 2013 വെള്ളിയാഴ്ച ഉച്ചക്ക് ചെന്നയില്‍ നിന്ന് പുറപ്പെട്ട ഞാന്‍ രാത്രി 8 മണിക്ക് ബാന്ഗ്ലുരിലെ കൃഷ്ണരാജപുരത്ത് ട്രെയിന്‍ ഇറങ്ങി. എന്നിട്ടു നേരെ മാര്ത്തള്ളിയിലേക്ക് പോയി, അവിടെയാണ് ഞങ്ങള്‍ അറേഞ്ച് ചെയ്തിരുന്ന ടെമ്പോ ട്രാവല്ലര്‍ വരാമെന്നേറ്റിരുന്നത്. സീതാഭൂമി ട്രെക്കിനു പെർമിറ്റ് കിട്ടാഞ്ഞതിനാൽ, ട്രെക്ക് ചിക്മഗളൂരിലേക്ക് മാറ്റേണ്ടി വന്നു. ഏകദേശം ഒരു 11 മണിയോടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു. 3 ആഴ്ചത്തെ അവധിക്കു ദുബായീന്ന് നാട്ടില്‍ വന്ന കോഴിക്കോട്ടുകാരൻ ആസാദ്, ആസാദിന്റെ കസിൻ “രോഹന്‍”, ഗൗതം,  ഞാൻ, പിന്നെ ഗൗതമിന്റെ ബാംഗ്ലൂര്‍ ഫ്രണ്ട്സ്  7 പേര്‍. അങ്ങിനെ ആകെ 11 പേരുണ്ടായിരുന്നു വണ്ടിയിൽ.

കാലത്ത് 5:30നു ഞങ്ങള്‍ മുളയങ്കിരി എത്തി, അതായത് കര്‍ണാടകയിലെ ഏറ്റവും ഹൈറ്റ് ഉള്ള പീക്കില്‍. വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പുറത്ത് നല്ല മഞ്ഞു പെയ്യുന്നുണ്ടായിരുന്നു കൂടാതെ ഭയാനകമായ കാറ്റും. അത്യാവശ്യത്തിനു തണുപ്പൊക്കെ ഉണ്ട്‌, ചിലരൊക്കെ തണുത്ത് വിറക്കുന്നു, പക്ഷേ എനിക്ക്‌ സഹിക്കാനാവാത്ത തണുപ്പൊന്നും തോന്നിയില്ല. കുറച്ചു നേരം അവിടെ നിന്നപ്പോള്‍, മനസ്സിനും ശരീരത്തിനും എന്തോ പ്രത്യേക സുഖാനുഭൂതി കൈവരിച്ചപോലെ, അത്ര സുന്ദരമാണാ പ്രദേശം. പ്രഭാത സമയം ആയതിനാലാകം വേറെയും പല ഗ്രൂപ്പുകളെയും അവിടെ കണ്ടു. പീക്കില്‍ കടകളൊന്നും തന്നെയില്ല, പക്ഷെ രാവിലെ വണ്ടിയില്‍ ചിലര് ബ്രേക്ക്‌ ഫാസ്റ്റ് കൊണ്ട് വന്നു വില്‍ക്കുന്നുണ്ടായിരുന്നു.1_snakeഇരുതല മൂരി

1375951_10151898069355890_1341792617_n
രോഹന്‍, ഗൌതം, ആസാദ് പിന്നെ ഞാനും

അവിടെയുള്ള മലമുകളിലെ അമ്പലത്തിന്റെ പിന്നില്‍ നിന്നാണ് അന്നത്തെ ട്രെകിംഗ് തുടങ്ങിയത്‌. ഞങ്ങളുടെ കൂട്ടത്തില്‍ ആരും തന്നെ ആ റൂട്ടില്‍ മുമ്പ് പോയിട്ടുണ്ടായിരുന്നില്ല. അമ്പലത്തിലെ ശാന്തിക്കാരന്‍ പോകേണ്ട വഴിയുടെ ഒരേകദേശ രൂപം പറഞ്ഞു തന്നു, മാത്രമല്ല പുലിയുടെ വിഹാര കേന്ദ്രത്തിലൂടെയാണ് കടന്നു പോകേണ്ടതെന്ന് കൂടി സൂചിപ്പിച്ചു.

മൂടല്‍മഞ്ഞു കാരണം, വ്യൂ പോയന്റ് ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല, വഴി നിറയെ പല വിധത്തിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. കുറേ ദൂരം നടന്നു കഴിഞ്ഞപ്പോള്‍ ഒരു മൈക്ക് അനൗണ്‍സ്മെന്റ് കേട്ടു. പക്ഷേ എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല. ചിലര്‍ പറഞ്ഞു, “എവിടെയോ വണ്ടിയില്‍ ഉറക്കെ പാട്ട് വെച്ചിരിക്കുകയാണെന്ന്”, വേറെ ചിലര്‍ പറഞ്ഞു “അടുത്തുള്ള ഗ്രാമങ്ങളില്‍ വല്ല സ്റ്റേജ് പ്രോഗ്രാം പ്രാക്റ്റീസോ മറ്റോ നടക്കുന്നുണ്ടാകും” എന്നു. കുറച്ചു കൂടി മുന്നോട്ട്‌ പോയപ്പോള്‍, എനിക്കൊരു ഡൌട്!! ഈ കേള്‍ക്കുന്ന ശബ്ദങ്ങള്‍ ഒരു സിനിമ ഷൂട്ടിങ്ങ് ലോകെഷനില്‍ കേള്‍ക്കുന്നത്‌ പോലെ. കന്നട ഫിലിമാണെങ്കില്‍ വല്ല മലയാളികളായ നായികമാരേയും കാണാമല്ലോ എന്ന് മനസ്സില്‍ സ്വപ്നം കണ്ടുകൊണ്ടാണ് പിന്നെയുള്ള ഓരോ സ്റ്റെപ്പും ഞാന്‍ മുന്നോട്ടു വെച്ചത്. അങ്ങിനെ ട്രെകിങ്ങിന്റെ അവസാന ഘട്ടത്തില്‍ ഞങ്ങളാ ഷൂട്ടിംഗ് ലോകെഷനില്‍ എത്തിചേര്‍ന്നു.
shooting

“സവാല്‍” എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആയിരുന്നു അവിടെ നടന്നു കൊണ്ടിരുന്നത്. ഹീറോ “പ്രജോല്‍”, ഹീരോയിന്‍ “ഏതോ ഹിന്ദി നദി”. അവള്‍ടെ ആദ്യത്തെ ഫിലിം ആണത്രേ ഇതു!!. എന്റെ കന്നട കൂട്ടുകാരൊക്കെ ഹീറോടെ കൂടെ നിന്ന് ഫോടൊക്ക് പോസ്‌ ചെയ്തു. ഞാന്‍ രണ്ടു പേരും ചേര്ന്നുള്ള ഒരു റൊമാന്റിക് സീനിന്റെ ഒന്നു രണ്ടു ഫോടോസ് എടുത്തു. പിന്നെ സൈറ്റില്‍ ചായ കൊടുക്കുന്ന ആളുടെ കൂടെ കുറച്ചു നേരം കത്തി വെച്ചു. മലയാളം സിനിമയില്‍ മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും മൂപ്പര്ക്ക് വലിയ ഇഷ്ടമാണത്രേ. ഞങ്ങള്‍ എല്ലാവര്‍ക്കും മൂപ്പര് ചായ പകര്‍ന്നു തന്നു. പിന്നെ അവരോടൊക്കെ യാത്ര പറഞ്ഞു, താഴെ ഉള്ള ഫോറെസ്റ്റ് ചെക്‌പോസ്റ്റില്‍ എത്തി.അവിടെയുള്ള, ഫോറെസ്റ്റ് വാച്ചര്ക്ക് കുറച്ചു രൂപാ ഒക്കെ കൊടുത്തു, എന്നിട്ടു പറഞ്ഞു “നാളെ ഞങ്ങള്‍ അവിടെ അടുത്തുള്ള കാട്ടില്‍ കൂടി ട്രെകിംഗ് പോകുന്നുണ്ടു എന്നു”. അദ്ദേഹം പൈസ വാങ്ങി പോക്കറ്റിലിട്ട ശേഷം ഞങ്ങള്‍ടെ പേരും അഡ്രസ്സും ഒരു പേപ്പരില്‍ എഴുതി വാങ്ങി. എന്നിട്ടു സന്തോഷത്തോടെ പറഞ്ഞു “ഞങ്ങളോട് പോയി ട്രെക്ക് ചെയ്തോളാന്‍ ”.

ഞങ്ങളുടെ ടെമ്പോ ചെക്ക്പോസ്ടിന്റെ അവിടെ കാത്തുകിടക്കുന്നുണ്ടായിരുന്നു. പിന്നെ പോയത് അവിടെ അടുത്തു തന്നെയുള്ള രാശി ഫാള്‍സ് കാണാനായിരുന്നു. കാപ്പിത്തോട്ടങ്ങള്‍ക്കിടക്കുള്ള നാല് തട്ടുകളുള്ള ഒരു വെള്ളചാട്ടം. അത്ര ശക്തി ഇല്ലാത്തതിനാല്‍ നേരെ ചുവട്ടില്‍ പോയി നിന്നു കുളിക്കാം. ബംഗ്ലൂരില്‍ നിന്ന് വന്നിട്ടുള്ള ആണ്‍കുട്ടികളും, പെങ്കുട്ടികളുമടങ്ങിയ ചെറു സംഘങ്ങളെ അവിടെ കണ്ടു.IMG_6376

വെള്ളച്ചാട്ടം കണ്ടു കഴിഞ്ഞു ഞങ്ങള്‍, ഉച്ച ഭക്ഷണം കഴിച്ചു. പിന്നെ പോയത്, ഗാലിക്കെരെ ലേയ്ക്ക് കാണാന്‍. മൂടല്‍ മഞ്ഞില്‍ കുളിച്ചു നില്ക്കുന്ന സുന്ദരമായ തടാകം, അതിന്റെ കരയില്‍ ഒരു ചെറിയ കരിങ്കല്‍ ക്ഷേത്രം. ചിത്രം സിനിമയിലെ കാട്ടുവാസി പൂജാരിയെപ്പോലെ ഉള്ള ഒരാളും, അയാള്ടെ ചുറ്റും ഒരു കൂട്ടം ആള്ക്കാരും. അവരുടെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന, ചെറുതായി ഉറഞ്ഞു തുള്ളുന്ന പൂജാരി !!!
IMG_6410

വീണ്ടും വണ്ടിയില്‍ കേറി, കുറച്ചു ദൂരം വണ്ടി മേലോട്ട് ഓടിച്ചു കൊണ്ട് പോയി. ഏകദേശം ഒരു മണിക്കൂര്‍ ഞങ്ങളവിടെയുള്ള കുന്നിന്‍ മുകളില്‍ ചിലവഴിച്ചു. താഴെ ഫാള്‍സിലേക്കൊന്നും പോയില്ല. അവിടെ അന്ന് രാത്രി തങ്ങാനായിരുന്നു പ്ലാന്‍. പക്ഷെ പെട്ടെന്ന് പ്ലാന്‍ ഒക്കെ മാറ്റി, താഴെ ബാബ ബുഡന്‍ഗിരിയില്‍ റൂം കിട്ടുമത്രേ !!!. അവിടെ താമസിക്കാം എന്നായിരുന്നു ചിലരുടെ അഭിപ്രായം, പക്ഷേ എനിക്കവിടെ മേലെ ടെന്റില്‍ തങ്ങാനായിരുന്നു ഇഷ്ടം, കുളിക്കാനും മറ്റുമായി താഴെ ഒരു അരുവിയും ഉണ്ട്‌, ഒന്നു കൂടി നന്നായി കുളിക്കണമെങ്കില്‍ കുറച്ചുകൂടി നടന്നാല്‍ അടുത്ത് തന്നെ ഒരു വെള്ളച്ചാട്ടമൊക്കെ ഉണ്ടത്രേ. രാത്രി 7 മണിവരെ ചെറിയ കടകള്‍ അവിടെ തുറന്നിരിക്കുന്നതിനാല്‍, അത്യാവശ്യം ഭക്ഷണം ഒക്കെ കിട്ടും. മാര്‍ച്ച് മുതല്‍ മേയ് വരെയാണത്രേ അവിടെ സീസണ്‍. ഇപ്പോ സന്ദര്‍ശകരൊക്കെ കുറവാണ്‌.
അവിടെ ഒക്കെ ഒന്നു കറങ്ങിയ ശേഷം ഞങ്ങള്‍ തിരിച്ചു ബാബ ബുഡന്‍ ഗിരിയിലേക്ക് വന്നു. അവിടെ ഒരു റൂം എടുത്തു. 150 ക. വാടക ഒറ്റ റൂം, വെറും തറ മാത്രം, വേറെ ഒന്നും തന്നെ റൂമിലില്ല. കുളിക്കാനും മറ്റുമായി ടോയ്ലെറ്റുകള്‍ വരി വരിക്ക് ഉണ്ട്. ഞാന്‍ വെറും പച്ച വെള്ളത്തില്‍ ഓപ്പണ്‍ എയറില്‍ ഒരു കുളി പാസാക്കി. എന്റെ "ഐസു പോലുള്ള" പച്ച വെള്ളത്തിലെ കുളി കണ്ടു അവിടത്തുകാരൊക്കെ അത്ഭുതം തൂകിയതായി എനിക്ക് തോന്നി. റൂമിലെത്തിയ ശേഷം, എല്ലാവരും ഒരു ഹോട് സൂപ് കുടിച്ചു. പാചകത്ത്തെക്കുറിച്ചു പറയുകയാണെങ്കില്‍, റൂമിനു വെളിയില്‍ മണ്ണെണ്ണ സ്റ്റൊവില്‍ ചോറു വെച്ചു, പിന്നെ പുലിയോഗ്ര ഖോജ് ചേര്‍ത്തു നല്ല പുലിയോഗരാ ഉണ്ടാക്കി കഴിച്ചു. കുറച്ചുനേരം റമ്മി കഴീച്ചതിനു ശേഷം എല്ലാവരും ഉറങ്ങാന്‍ കിടന്നു. റൂമിലാകെ ഒറ്റ പ്ലഗ് ആണ് ഉണ്ടായിരുന്നത്‌, അതിനു റസ്റ്റ്‌നുവദിക്കാതെ എല്ലാവരും അതില്‍ മാറി മാറി ക്യാമറ ബെറ്റരിയും, സെല്‍ ഫോണ്‌മൊക്കെ ചാര്‍ജ് ചെയ്തു കൊണ്ടേയിരുന്നു. തണുപ്പെന്നു പറഞ്ഞാല് മുടിഞ്ഞ തണുപ്പ്, ഹോ !!അതിഭയങ്കരം തന്നെ. സ്വന്തമായി പുതപ്പു കൊണ്ട് പോകാതിരുന്ന ഞാന്‍ എങ്ങിനെയൊക്കെയോ നേരം വെളിപ്പിച്ചുന്നു മാത്രം.

കാലത്ത് 6 മണിയോടെ എഴുന്നേറ്റു. ബ്രെക്ഫാസ്റ്റ്‌ ഇന്നലത്തെ പുലിയോഗര തന്നെയായിരുന്നു. പിന്നെ ലഗേജ് ഒക്കെ പാക്‌ ചെയ്തു, ചുറ്റുപാടും ഒക്കെ ഒന്നു കറങ്ങിയ ശേഷം 8:30 ഓടെ ഞങ്ങള്‍ ട്രെകിംഗ് തുടങ്ങേണ്ട സ്ഥലത്തത്തേക്ക്‌ ടെമ്പോയില്‍ കേറി യാത്രയായി. 9 മണിക്ക്‌ ഞങ്ങള്‍ “ഗലിക്കരെ” എന്ന് പറയുന്ന സ്ഥലത്തെ തടാകകരയില്‍ നിന്നും ട്രെകിംഗ് തുടങ്ങി. വഴി നിറയെ മാനിന്റെ കാലപ്പാടുകള്‍ കണ്ടു, പിന്നെ പുള്ളി പുലിയുടേതതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകളും. എവിടെ നോക്കിയാലും പുലിയുടെ കാല്‍പ്പാടുകള്‍, അതായത് മണ്ണില്‍ ആകെ നഖം കൊണ്ട് മാന്തി വച്ചിരിക്കുന്നു. കുറെ അധികം പുലികള്‍ അവിടെയുല്ലതിട്നെ ലക്ഷണമായിട്ടാണ് എനിക്കത് തോന്നിയത്. ട്രെക്കിംഗ് ട്രയല്‍ വിസിബിള്‍ ആയിരുന്നതിനാല്‍ ഞങ്ങള്‍ 11 പേരും ഇടയ്ക്കു കുറച്ചു ഗാപ്‌ ഇട്ടും, ചിലപ്പോഴൊക്കെ ഒറ്റക്കുമൊക്കെയാണ്‌ നടന്നിരുന്നത്. ഒറ്റയ്ക്ക് നടന്നിരുന്നപ്പോള്‍, എനിക്ക് ഭയങ്കര പേടി ഉണ്ടായിരുന്നു, പുലി എങ്ങാനും ചാടി വീണാലോ എന്ന് !!! ഞാന്‍ ഇടയ്ക്കിടയ്ക്ക് പിന്നിലേക്കും വശങ്ങളിലേക്കുമൊക്കെ നോക്കി നോക്കിയായിരുന്നു നടന്നിരുന്നത്. പക്ഷെ ബാക്കി ഉള്ളവരില്‍ ഒന്നും എനിക്കാ പേടി കാണാന്‍ കഴിഞ്ഞില്ല !!!IMG_6473IMG_6484ഇടക്ക് ചെറിയ ചെറിയ ബ്രേക് എടുതതിരുന്നു ഞങ്ങള്‍. ചില സമയങ്ങളില്‍ സൂര്യന്‍ ഒന്നു തെളിയും അപ്പോള്‍ സുന്ദരമായ വ്യൂ ഒക്കെ കിട്ടും. പുല്‍മേടുകളും, കുന്നുകളും, പലതരത്തിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന താഴ്വരകളും താണ്ടിയായിരുന്നു യാത്ര. ഇത്ര സുന്ദരമായ താഴ്വരകള്‍ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്, കണ്ടാലും കണ്ടാലും മതി വരില്ല. ഇടക്കിടക്കു അവിടെയും ഇവിടെയു മൊക്കെ ചെറിയ അരുവികള്‍ മുറിച്ചു കടക്കേണ്ടി വന്നു. കുറച്ചു സമയം മഴ ശക്തമായി പെയ്തിരുന്നു, ആ സമയത്താണു ഗൌതം ഒരു കലമാനിനെ കാണിച്ചു തന്നത്‌. ഞങ്ങളെ കണ്ട അതു, കുറച്ചു നേരം ഒന്നു അവിടെയൊക്കെ ചുറ്റി പ്പറ്റി നിന്ന്, ആകെ മൊത്തം ഒന്ന് വീക്ഷിച്ചിട്ട്‌ എങ്ങോട്ടോ ഓടിപ്പോയി.
IMG_6368
ഗാലിക്കരെ നിന്നും ഇടിഞ്ഞ്‌ പൊളിഞ്ഞു കിടക്കുന്ന കോട്ട വരെയുള്ള വഴി ഗൂഗിള്‍ മാപ്പി നോക്കിയായിരുന്നു ഞങ്ങള്‍ മുന്നോട്ട്‌ പോയിരുന്നത്‌. പക്ഷേ അവിടുന്നങ്ങോട്ട്‌ “കെമ്മനഗുണ്ടി” യിലേക്കുള്ള വഴി ശരിക്കും അറിയില്ലായിരുന്നു. നോര്‍ത്ത് വെസ്റ്റ്‌ സൈഡില്‍ ആണെന്നു മാത്രമറിയാം. 2:30pm നു ഫോര്ട്ട് ന്റെ അവിടെ എത്തിയ ഞങ്ങള്‍, പിന്നെ അവിടന്നു കോമ്പസ് നോക്കി നോക്കി നോര്‍ത്ത് വെസ്റ്റ്‌ സൈഡില്‍ നടന്നു.IMG_6499IMG_6477
ആകെ ചതുപ്പുകളും, കുഴഞ്ഞു മറിഞ്ഞമണ്ണും, അട്ട കടികളും നിറഞ്ഞ ഷോല വനങ്ങളിലൂടെയായിരുന്നു സഞ്ചാരം. കുറ്റി ച്ചെടികള്‍ക്കിടയിലൂടെ നിന്നും, ഇരുന്നും കുനിഞ്ഞുമായിരുന്നു നടത്തം. മിക്കവാറും എല്ലാവരെയും അട്ടകള്‍ പൊതിഞ്ഞു, ഡ്രെസ് ഒക്കെ അവിടവിടെയായി കീറി. സമയം ഏകദേശം സന്ധ്യയോടടുക്കുന്നു, എങ്ങിനെയെങ്കിലും ഇരുട്ടുന്നതിനു മുന്‍പേ കാടിനു പുറത്തെത്തണം എന്നായിരുന്നു എല്ലാവരുടെയും മനസ്സിനുള്ളില്‍. അങ്ങിനെ അങ്ങിനെ 5 മണിയോടെ ഉള്‍ക്കാടിനുള്ളില്‍ നിന്നും പുറത്തെത്തി. കുറേ സമയങ്ങള്‍ക്ക് ശേഷമാണ്‌ എല്ലാവരും ആകാശം കാണുന്നത്‌ തന്നെ. അവിടെ നിന്ന് നോക്കിയപ്പോള്‍ അകലെ ഒരു സിഗ്നല്‍ ടവര്‍ കണ്ടു. പിന്നെ അതു ലക്ഷ്യമാക്കിയായിരുന്നു യാത്ര. പക്ഷേ അങ്ങോട്ട്‌ എത്തിച്ചെരാണ്, ഒരു താഴ്വര കൂടി കടക്കേണ്ടതായി വന്നു. അവിടെ വച്ചാണ് ഞാന്‍ സാമ്പാറിന്റെ തലയോട്ടി കണ്ടത്‌, കുറെ പഴക്കമുള്ളതാണെന്ന് തോന്നി.
ആ താഴ്വരയില്‍ ട്രയല്‍ ഒന്നും തന്നെ കണ്ടില്ല, ഒരു പക്ഷെ ട്രയല്‍ ഒന്നും കണ്ടുപിടിക്കാനുള്ള സമയം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല എന്ന് പറയുന്നതാവും സത്യം. ഇടക്കൊരു സ്ഥലത്ത് മുട്ടുവരെ ചളിയില്‍ താഴ്ന്നു, പക്ഷെ പെട്ടെന്ന് കാല്‍ വലിചൂരാന്‍ പറ്റി. ഒരാള്‍ പൊക്കത്തില്‍ പുല്ലും, ചെടികളും വളര്ന്നു നിലക്കുന്ന ആ താഴ്വരയിലൂടെ അതിസ്സാസികമായാണ് ഞങ്ങള്‍ മുന്നോട്ടു പോയത്. അങ്ങിനെ ആ താഴ്വരയുടെ മുകളില്‍ എത്തിയപ്പോള്‍, മുന്‍പ്‌ കണ്ട സിഗ്നല്‍ ടവരിന്റെ അടുത്തായി ഒരു വീടോ/രിസോര്ട്ടോ എന്തോ കണ്ടു. പിന്നെ അതു ലക്ഷ്യമാക്കി നടന്നു. ഒരു 6 മണിയോട് കൂടി അവിടെ എത്തിച്ചേര്‍ന്നു. കെമ്മനഗുണ്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡണിലായിരുന്നു ഞങ്ങള്‍ എത്തിചേര്‍ന്നിരുന്നത്‌. അങ്ങിനെ നീണ്ട 9 മണിക്കൂര്‍ നേരത്തെ, വളരെ സാഹസിതയും,ത്രില്ലിങ്ങും നിറഞ്ഞ ഞങ്ങളുടെ ട്രെക് ഇവിടെ അവസാനിക്കുന്നു. ഡ്രെസ് ഒക്കെ മാറ്റിയ ശേഷം, ടെമ്പോ ഡ്രൈവറെ ഗാര്‍ഡനിലേക്ക് വിളിച്ചു വരുത്തി. പിന്നെ നേരെ ബാന്ഗ്ലൂരിലെക്ക് വച്ചു പിടിച്ചു.1377981_10151928636699Last group_pic

നാഗലാ ഈസ്റ്റ്‌ – ചെന്നൈ

2013 ജൂലൈ 5 വെള്ളിയാഴ്ച, എന്റെ ഓഫീസില്‍ ടെല്ലാബ്സിന്റെ TMOS സോഫ്റ്റ്‌വെയറിന്റെ 9.1 റിലീസ് കഴിഞ്ഞസമയമാണ്. അതിന്റെ സന്തോഷം പങ്കിടാനായി ഞങ്ങളെല്ലാവരും ബാര്ബിക്യു നാഷന്‍ വടപളനിയില്‍ ഒത്തു ചേര്‍ന്നു, അതിനു ശേഷം ഞാന്‍ നേരെ തിരുവാണ്‍മിയൂരുള്ള അരുണിന്റെ വീട്ടിലേക്കു പോയി. ശനിയാഴ്ചയാണ് കൊച്ചിന്‍ അഡ്വന്‍ഞ്ചര്‍ ഫൗണ്‍ടേഷന്റെ നാഗാലാ ട്രെക്കിംഗ്, ചെന്നയില്‍ അതിനു വേണ്ട സഹായങ്ങള്‍ ഒക്കെ ചെയ്യുന്നത് ഞാനും അരുണും ചേര്ന്നാണ്. അരുണ്‍ കുട്ടപ്പനെ ഞാന്‍ ആദ്യമായി കാണുന്നത് കൊച്ചിന്‍ അഡ്വന്‍ഞ്ചര്‍ ഫൗണ്‍ടേഷന്‍ കാര് ചെന്നൈയില്‍ CTC (ചെന്നൈ ട്രെക്കിംഗ് ക്ലബ്)ടെ ബൂട്ട് ക്യാമ്പ്‌ അറ്റന്‍ഡ് ചെയ്യാന്‍ വന്നപ്പോളാണ്. പിന്നെ കണ്ടത് രണ്ടു മാസം മുമ്പ് CTC ടെ നാഗാല ഈസ്റ്റ്‌ ട്രെക്കിങ്ങിനു പോയപ്പോള്‍. അമേരിക്കയില്‍ എന്തോ അവധി ദിവസമായതിനാല്‍, ഞാന്‍ ചെല്ലുമ്പോള്‍ അരുണ്‍ റൂമില്‍ തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടു പേരും കൂടി ട്രെക്കിങ്ങിനാവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനായി പുറത്തേക്കിറങ്ങി. ആദ്യം കണ്ട സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പല വ്യഞ്ജനങ്ങളൊക്കെ വാങ്ങി, അടുത്തു കണ്ട ഫ്രൂട്സ് കടയില്‍ നിന്നും 2 ആപ്പിള്‍ 2 ഓറഞ്ച് വെച്ച് 20 പേര്‍ക്ക് വാങ്ങി.അതൊക്കെ അരുണിന്റെ വീട്ടില് വെച്ചു, അടുത്ത നാള്‍ രാവിലെ അവന്‍ അതൊക്കെയായി ഞങ്ങള്ക്ക് പോകാനുള്ള വാനില്‍ റെയില്‍വേ സ്റ്റെഷനിലെക്കു വരാമെന്നേറ്റു.
തിരിച്ചു റൂമിലെത്തിയ ശേഷം ഞാന്‍ ബാഗൊക്കെ റെഡിയാക്കി വെച്ചു, ചോറ് വെക്കാനുള്ള പാത്രം ബാഗിന്റെമേല്‍ വെച്ചു കെട്ടി ശരിയാക്കി. പച്ച മാങ്ങ വാങ്ങിയത് കൊണ്ട് മാങ്ങാക്കറി ഉണ്ടാക്കി, പിന്നെ അല്ലറ ചില്ലറ സാധനങ്ങള്‍ ഒക്കെ ബാഗിലാക്കി, അവസാനം നോക്കിയപ്പോള്‍ ബാഗിന് മുടിഞ്ഞ ഭാരം. .
പിറ്റേ ദിവസം അതായത് ശനിയാഴ്ച കാലത്ത് 6 മണിക്ക് തന്നെ ഞാന്‍ ചെന്നൈ സെന്‍ട്രലില്‍ എത്തി, 6:45 ന്റെ ആലപ്പി ചെന്നൈ-എക്സ്പ്രെസ്സിനാണ് അവര്‍ 14 പേര് വരാമെന്ന് പറഞ്ഞിരിക്കുന്നത്. ഏതാണ്ട് കറക്റ്റ് സമയത്ത് തന്നെ ട്രെയിന്‍ വന്നു. അവര്‍ 14 പേരെ കൂടാതെ പിന്നെ ഞങ്ങള്‍ ചെന്നയില്‍ നിന്നും 4 പേര് കൂടി തോംസണ്‍, ബാല, അരുണ്‍ പിന്നെ ഞാനും. അങ്ങിനെ ഞങ്ങളടെ 18 അംഗ സംഘം കാലത്ത് 7:15 നു ചെന്നയില്‍ നിന്നും 100 kms അകലെയുള്ള നാഗലാപുരത്തേക്ക് വച്ച് പിടിച്ചു. കൂട്ടത്തില്‍ ഞാനും അരുണും മാത്രമാണ് മുന്‍പ് അവിടെ പോയിട്ടുള്ളത്, ഞാന്‍ ഒരു വട്ടവും അരുണ്‍ 2 വട്ടവും.
9 മണിക്ക് ഊത്തുക്കോട്ടയിലായിരുന്നു ബ്രേക്ക്‌ ഫാസ്റ്റിനായി വണ്ടി നിര്‍ത്തിയത്. ഊത്തുക്കോട്ട ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞതോടെ “വെല്‍ക്കം ടു ആന്ധ്രപ്രദേശ്” ബോര്‍ഡ് കണ്ടു. ബേസ് ക്യാമ്പിലെത്താന്‍ ഇനിയും ഒരു 40 മിനുട്ട് കൂടി ഉണ്ട്. ആന്ധ്രയിലേക്ക് കടന്നപ്പോള്‍ റോഡരികിലോക്കെ മാവിന്‍ തോപ്പുകളും, റോസാപ്പു തോട്ടങ്ങളും, നെല്ല്, കരിമ്പ്‌, കപ്പ തുടങ്ങിയ പല പല തരത്തിലുള്ള കൃഷിയിടങ്ങളും കണ്ടു. അങ്ങിനെ 10 മണിയോടെ ഞങ്ങള്‍ ബേസ് ക്യാമ്പിലെത്തി. അവിടെ വേറെ 6 കാറുകള്‍ പാര്‍ക്ക്‌ ചെയ്തുകണ്ടു. CTC ക്കാര് വന്നിട്ടുണ്ടെന്ന് തോന്നുന്നു കാലത്ത് തന്നെ. ഭക്ഷണസാധനങ്ങളൊക്കെ എല്ലാവരും അവരവരുടെ ബാക്ക് പാക്കുകളില്‍ നിറച്ചു, ഒരു ടെന്റും 2 ടാര്‍പോളിന്‍ ഷീറ്റും എടുത്തു, മഴയെ അങ്ങിനെ അവഗണിക്കാന്‍ വയ്യാല്ലോ!!
IMG_5603
ഒരു മാവിന്‍ ചോട്ടിലായിരുന്നു ആദ്യത്തെ ഇടവേള. വീണ്ടും നടക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ പ്രേം ലാലില്‍ മാത്രം നടക്കാന്‍ കുറച്ചു വിഷമത തോന്നിച്ചു. വേറെ എല്ലാവരും തന്നെ നല്ല ഉഷാറാണു. വഴിയില്‍ അരുവിയുടെ കരയില്‍ ഒരിടത്ത് ഒരു ബാഗ്‌ ഇരിക്കുന്നത് കണ്ടു. പക്ഷെ അതിനടുത്തൊന്നും ആരെയും കണ്ടതുമില്ല. ഞങ്ങള്‍ കൂക്കി വിളിച്ചുനോക്കി പക്ഷെ “നോ റെസ്പോണ്‍സ്”. എന്താ സംഭവം എന്നാര്‍ക്കും പിടികിട്ടിയില്ല. എന്ന് വച്ചതാണീ ബാഗ്? എപ്പോ വച്ചതാണീ ബാഗ്‌? വല്ലവരും വെള്ളത്തില്‍ പോയിരിക്കുമോ? അതോ വെള്ളമടിക്കാര്‍ ബോധമില്ലാതെ വിട്ടിട്ടു പോയതാണോ? ബാഗ്‌ തുറന്നു നോക്കിയപ്പോള്‍ വില പിടിപ്പുള്ളതൊന്നും കാണാന്‍ കഴിഞ്ഞില്ല.
IMG_5610
ബാഗ്‌ അവിടെത്തന്നെ വച്ചിട്ട് ഞങ്ങള്‍ പിന്നെയും കുറച്ചു ദൂരം നടന്നപ്പോള്‍ ആള്ക്കാരുടെ ശബ്ദം കേള്ക്കാന്‍ തുടങ്ങി, കൂടാതെ 2 പേര് ഞങ്ങളുടെ എതിരെ വരുന്നുമുണ്ട്. ഞാന്‍ അവരോടു ആ ബാഗിനെ കുറിച്ച് പറഞ്ഞു. അവര്‍ അതെടുക്കാന്‍ പോവുകയാണെന്നായിരുന്നു മറുപടി. ലേശം കൂടി മുന്നോട്ടു പോയപ്പോള്‍ ഒരു കൂട്ടം ആള്ക്കാരെ കണ്ടു. CTC ക്കാരാണ്, മൊത്തം 30 പേരുണ്ടത്രെ. കൂട്ടത്തില്‍ ഒരു നാരിയെയും കണ്ടു. അവരുടെ വക ഞങ്ങള്ക്ക് കുറച്ചു ഉപദേശങ്ങളൊക്കെ (തേനീച്ചയെ സൂക്ഷിക്കണം, മുതലായ) കിട്ടി. ഞങ്ങളുടെ ലീഡറായ അരുണ്‍ കുട്ടപ്പനെ CTC ക്കാര്‍ക്കെല്ലാമറിയാം. അരുണ്‍ CTC ടെ കൂടെ ട്രെക്കിങ്ങിനും, സൈക്ലിംങ്ങിനുമൊക്കെ പോകാറുണ്ട്. അരുണിന് അവരുടെ വക ചില സ്പെഷ്യല്‍ ഉപദേശങ്ങളൊക്കെ കിട്ടി. അതായത് അവര്‍ CTC ക്കാര്‍ 30 പേരുണ്ടെന്നും ഞങ്ങളോട് അന്ന് രാത്രി തങ്ങാന്‍ വേറെ ക്യാമ്പ്‌ സൈറ്റ് നോക്കി വെക്കാനും പറഞ്ഞു.
1
വീണ്ടും നടന്നു തുടങ്ങിയ ഞങ്ങളുടെ അടുത്ത ഇടവേള ഡെഡ് എന്ഡ് പൂളില്‍ ആയിരുന്നു. ഡെഡ് എന്ഡ് പൂളിനെക്കുറിച്ചു പറയുകയാണെങ്കില്‍, അത്യാവശ്യം ആഴം ഉണ്ടതിന്, അതിന്റെ അപ്പുറത്തേക്ക് നീന്തിക്കടക്കണം, ലഗ്ഗേജൊക്കെ സ്വിമ്മിംഗ് ട്യൂബിന്റെ മേലെ വച്ച് വെള്ളം നനയാതെ അക്കരെ കടത്തണം. പിന്നെ പൂളിന്റെ സൈഡിലുള്ള പാറകളില്‍ വലിയ തേനീച്ചക്കൂടുകള്‍ തുങ്ങിക്കിടക്കുന്നതും കാണാം. ഞങ്ങള്‍ടെ കൂട്ടത്തില്‍ നീന്തല്‍ അറിയാത്ത തോമ്സനെയും, പ്രേംലാലിനെയും, അശ്വനികുമാറിനെയും, ഹരി പാമ്പൂരിനെയും ഞങ്ങള്‍ സ്വിമ്മിംഗ് ട്യൂബില്‍ അക്കരെ കടത്തി. ആദ്യമായി സ്വിമ്മിംഗ് ടുബില്‍ കയറിയ നീന്തല്‍ അറിയാത്ത അവരുടെ സ്വിമ്മിംഗ് ട്യൂബിലെ പരാക്രമങ്ങള്‍ കണ്ട ഞങ്ങള്‍ പിന്നെ കയറുന്നവരോടുപദേശിച്ചു. “വെറുതെ സ്വിമ്മിംഗ് ട്യൂബില്‍ പിടിച്ചു കിടന്നാല്‍ മാത്രം മതി, ഞങ്ങള്‍ അക്കരയ്ക്കു വലിച്ചു കൊണ്ട് പൊയിക്കൊള്ളാമെന്നു. ഡെഡ് എന്ഡ് പൂള്‍ കടന്നു അക്കരെ ചെന്നിട്ടാണ് എല്ലാവരും ഉച്ച ഭക്ഷണം (ബ്രെഡും, ചപ്പാത്തിയും, സ്ലൈസ്ഡ്‌ ചീസും) കഴിച്ചത്.
IMG_5634
ഒരു പത്തു മിനുട്ട് റസ്റ്റ്‌ ചെയ്ത ശേഷം, ഞങ്ങള്‍ വീണ്ടും നടക്കാന്‍ തുടങ്ങി. വഴിയില്‍ കുറച്ചു കയറ്റങ്ങളും, കൊക്കയുടെ കരയിലൂടെയുള്ള ട്രയലുകളും ഉണ്ടായിരുന്നു. ഒന്ന് കാലുതെറ്റിയിരുന്നെങ്കില്‍ പീസ് പീസ് ആയി എടുക്കേണ്ടി വരുമായിരുന്നു. അങ്ങിനെ അപകടം നിറഞ്ഞ സ്ഥലങ്ങളിലൊക്കെ കുറച്ചു ക്ഷമയോടെയും, അതീവ ശ്രധയോടെയുമായിരുന്നു ഓരോ കാല്‍പാദങ്ങളും മുന്നോട്ടു വെച്ചിരുന്നത്. തമാശകളിയും, കാര്യഗൗരവമില്ലാതെയും നടന്നാല്‍ തിരിച്ചു വീട്ടിലേക്കു പോകല്‍ ആംബുലന്സിലായിരിക്കും തീര്‍ച്ച . മുമ്പൊരിക്കല്‍ ഈ കൊക്കയുടെ കരയില്‍ CTC ക്കാരെ തേനീച്ച ആക്രമിച്ച് ഒരാള്‍ താഴേക്ക്‌ വീണു മരിച്ചിട്ടുണ്ട്. അന്ന് അവര്‍ തേനീച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ അന്ന് കരിച്ചു കളഞ്ഞ ഡ്രെസ്സുകളുടെയും, ബാഗുകളുടെയും അവശിഷ്ടങ്ങള്‍ ഞങ്ങളവിടെ കണ്ടു. അങ്ങിനെ വൈകുന്നേരം 4 മണിയോടെ അന്ന് രാത്രി സ്റ്റേ ചെയ്യേണ്ട ക്യാമ്പ്‌ സൈറ്റില്‍ എത്തി. എന്നാല്‍ സാധാരണ തങ്ങാറുള്ള ക്യാമ്പ്‌ സൈറ്റിലേക്കു ഇറങ്ങാതെ, മലമുകളില്‍ സ്റ്റേ ചെയ്യാന്‍ പറ്റുമോ എന്ന് നോക്കി. പക്ഷെ അവിടെ ആകെ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ, മൊത്തം സ്റ്റീപ് ആയ സ്ഥലവുമായിരുന്നു. പോരാത്തതിന് വെള്ളവുമില്ല. ഞാന്‍ അരുണിനോട് പറഞ്ഞു, "നമുക്ക് താഴെ തന്നെ തങ്ങാം, അതായത് നമുക്ക് കുറച്ചു സ്ഥലം മാത്രം എടുത്തു ബാക്കി മുഴുവന്‍ CTC ക്കാര്‍ക്ക് കൊടുക്കാം". അതും പറഞ്ഞു ഞങ്ങള്‍ കൃത്യം 4:30 ഓടെ “പിക്നിക് പൂള്‍” എന്ന് വിളിപ്പേരുള്ള ക്യാമ്പ്‌ സൈറ്റിലെത്തി.
3
അരുവിയുടെ ഇക്കരെ തമ്പടിച്ച ഞങ്ങള്‍, ആദ്യം അടുപ്പ് കൂട്ടി കട്ടന്‍ചായ വെച്ചു, ചായ കുടി കഴിഞ്ഞ എല്ലാവരും പല പല പണികളിലും, കേളികളിലും എര്‍പ്പെട്ടു. പ്രേം-ലാല്‍, നാസിഫ്‌ തുടങ്ങിയവരൊക്കെ ക്യാമ്പ്‌ ഫയറിനുള്ള തടികള്‍ ശേഖരിക്കാന്‍ കാട്ടിലേക്കിറങ്ങി. അഭിലാഷ്, ഉവൈസ് തുടങ്ങിയവരൊക്കെ പിക്നിക് പൂളില്‍ ആര്‍മാദിക്കാന്‍ തുടങ്ങി, ഞാന്‍ സാമ്പാറിനുള്ള കഷ്ണങ്ങള്‍ അരിഞ്ഞു തുടങ്ങി. വേറെ ഒരു അടുപ്പുകൂടി കൂട്ടി, പരിപ്പ് കഴുകി അടുപ്പത്തിട്ടു. ഒരു ആറു മണിയോട് കൂടി CTC ക്കാര്‍ അവിടെ എത്തി ചേര്‍ന്നു, കൂട്ടത്തില്‍ ചിലര്‍ക്കൊക്കെ ഞങ്ങളെ അവിടെ കണ്ടത് ഇഷ്ടപ്പെട്ടോ എന്നറിയില്ല!!!. അകലെനിന്നു തന്നെ CTC യിലെ ചിലര്‍ അവരുടെ നേതാവിനോട് ഉറക്കെ വിളിച്ചു ചോദിക്കുന്നതുകേട്ടു “പ്രേം, എവിടെയാടാ നമ്മുടെ ക്യാമ്പ്‌ സൈറ്റ് ?”. അവര്‍ വന്ന് അരുവിയുടെ അക്കരെ ലഗ്ഗെജൊക്കെ ഇറക്കി വെച്ചു. പിന്നെ നമ്മള്ടെ ആള്ക്കാരുടെ പിക്നിക് പൂളിലെ പ്രകടങ്ങള്‍ കണ്ട്‌ വായും പൊളിച്ചിരിപ്പായിരുന്നു. രാത്രി ഒരു 8 മണിയോട് കൂടി ചോറും സാമ്പാറും അമരക്ക ഉപ്പേരിയും തയ്യാര്‍. മാങ്ങാ അച്ചാര്‍ ഞാന്‍ വീട്ടില്‍ നിന്നും ഉണ്ടാക്കി കൊണ്ടുവന്നിരുന്നു.
IMG_5650
പിന്നെ ക്യാമ്പ്‌ ഫയര്‍ തുടങ്ങി, വിറകുകളെല്ലാം ഭംഗിയായി അടുക്കി വെച്ച്, വെള്ളത്തിനോട് വളരെ ചേര്‍ന്ന്. ഒരു നല്ല ക്യാമ്പ്‌ ഫയര്‍ ആയിരുന്നു അത്. ആദ്യമായി എല്ലാവരും ഒന്ന് സ്വയം പരിചയപ്പെടുത്തി. അതിനു ശേഷം ഒറ്റക്കും, സംഘമായും ഗാനാലാപനം തുടങ്ങി. പരിപാടി ഒന്ന് കൊഴുത്തുവരുമ്പോള്‍ CTC ക്കാരുടെ ലീഡര്‍ പ്രേം നമ്മടെ ലീഡര്‍ ആയ അരുണിനെ വിളിച്ചു ഒരു റിക്വസ്റ്റ് “അധികം ശബ്ദമുണ്ടാക്കാതെ പാടൂ എന്ന്”. ഞങ്ങള്‍ എത്ര ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കിയാലും വെള്ളം ഒഴുകുന്ന ശബ്ദത്തില്‍, അല്ലെങ്കില്‍ അവിടെയുള്ള ചെറിയ വെള്ളച്ചാട്ടത്തിന്റെ ശബ്ദത്തില്‍ അതൊന്നും അവര്‍ക്ക് ശല്യമാകാന്‍ യാതൊരു ചാന്‍സുമില്ല, പിന്നെ ക്യാമ്പ്‌ ഫയറിനു ചുറ്റും മൌന പ്രാര്‍ത്ഥന കൂടണമോ? ഏതായാലും അരുണിന്റെ അഭിപ്രായത്തെ മാനിച്ചു ഞങ്ങള്‍ ശബ്ദം കുറച്ചു. ഇനി അവര്‍ക്ക് മലയാളം പാട്ടു കേട്ടിട്ടാണോ ഇറിറ്റെയ്ഷന്‍ എന്ന് വിചാരിച്ചു ഹിന്ദിയിലും, തമിഴിലും ചില പാട്ടുകള്‍ ഉച്ചത്തിലല്ലാതെ കുറച്ചു നേരം കൂടി പാടി. പിന്നെ ഭക്ഷണം കഴിച്ചു. 18 പേര്‍ കഴിച്ചു കഴിഞ്ഞിട്ടും ഭക്ഷണം ബാക്കിയായി. ബാക്കിയായതൊക്കെ അടച്ചു വെച്ചിട്ട് ഏകദേശം 9:30 ഓടെ എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാത്രി ഒരു 11:30 ഓടുകൂടി മഴ തുടങ്ങി.
കൊണ്ടുപോയ ടാര്‍പായ ഒന്നും ഞങ്ങള്‍ വലിച്ചു കെട്ടിയിരുന്നില്ല. വെറുതെ പാറപ്പുറത്ത് കിടന്നായിരുന്നു അതുവരെ ഉറങ്ങിയത്. മഴ വന്നപ്പോള്‍ എല്ലാവരും 2 കൂട്ടമായി ഇരുന്നു ടാര്‍പായ വലിച്ചു മുകളിലിട്ടു. ഒരു രണ്ടു മൂന്നു പേര്‍ ടെന്റിനുള്ളിലും. മഴ മാറുമോ എന്ന് നോക്കി കുറേ നേരം ടാര്‍പ്പായക്കടിയിലിരുന്നു. അങ്ങിനെ ബോറടിച്ച ചിലര്‍ കവിതകള്‍ പാടി തുടങ്ങി, വെറുതെ സമയം പോകാന്‍ മാത്രം. പിന്നെ പാട്ട് പാടുന്ന സമയം അത്ര ശരിയല്ല, എന്ന് തോന്നിയതിനാലാണോ എന്തോ പാടല്‍ തനിയെ നിന്നു. അതിനിടക്ക് ഞാന്‍ ആ ടാര്‍പ്പായ ഒക്കെ ഒന്ന് വലിച്ചു കെട്ടി. മഴ പെയ്തപ്പോള്‍ ഞങ്ങളുടെ കൂടെ ടാര്‍പ്പായക്കടിയില്‍ കിടക്കാന്‍ CTC യിലെ രണ്ടുപേരും ഉണ്ടായിരുന്നു. ഞാന്‍ എന്റെ സ്ലീപിംഗ് ബാഗിലായിരുന്നു കിടന്നത്. പക്ഷെ അതിന്റെ സിപ്‌ ഊരിപ്പോയി അതിനാല്‍ രാത്രി ഇരുട്ടത്ത് അത് ക്ലോസ് ചെയ്യാന്‍ പറ്റിയില്ല, എന്നാലും സ്ലീപിംഗ് ബാഗ് മൂടിപ്പുതച്ചുകിടന്നു. രാവിലെ എണീറ്റപ്പോള്‍ മേലാകെ നനഞ്ഞിരിക്കുന്നു, രാത്രി മുഴുവന്‍ മഴ പെയ്തിരിക്കും. അതൊന്നും കാര്യമാക്കാതെ ഞാനടക്കം എല്ലാവരും പാതി നനഞ്ഞും, നനയാതെയും നന്നായി ഉറങ്ങിയിരിക്കും എന്നാതായിരിക്കും സത്യം.
രാവിലെ 5:45 നു നേരം പുലര്‍ന്നപ്പോള്‍ ഞാന്‍ എണീറ്റ്‌ അടുപ്പ് കൂട്ടാന്‍ നോക്കിയപ്പോള്‍ വിറകിനൊക്കെ കത്താന്‍ ഒരു മടി. കട്ടന്‍ ചായ കുടിച്ചതിനു ശേഷം ചിലര് തലേ ദിവസത്തെ ചോറും, സാമ്പാറും എടുത്തു കഴിച്ചു. വേറെ ചിലര് ചപ്പാത്തി, സാമ്പാറും, അച്ചാറുമൊക്കെ ചേര്ത്തു കഴിച്ചു. രാവിലെ 7:30 നു ഞങ്ങള്‍ ക്യാമ്പ്‌ സൈറ്റില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചു. തിരിച്ചു വരുമ്പോള്‍ ഒരിടത്തു ഉറുമ്പുകള്‍ ഭക്ഷണസാധനങ്ങള്‍ എടുത്തു കൊണ്ടുപോകുന്നത് കണ്ട്‌ ബിനോയ്‌ പറഞ്ഞു ഇവിടെ മഴക്കാലം ആരംഭിക്കാന്‍ പോവുകയാണെന്ന്. മൂപ്പരുടെ കണ്ട്‌ പിടുത്തം ശരിയാണ്. ആന്ധ്രയിന്‍ ജൂലൈ ഓഗസ്റ്റ്‌ സെപ്റ്റംബര്‍ ആണ് മഴക്കാലം. 11 മണിയോടെ ഞങ്ങള്‍ വീണ്ടും ഡെഡ് എന്ഡ് പൂളിലെത്തി, പൂള്‍ മുറിച്ചു കടന്നതിനു ശേഷം ഒരിടത്തു ഉച്ച ഭക്ഷണത്തിനുള്ള അടുപ്പ് കൂട്ടി. കോണ്‍ ഫ്ലെയ്ക്സും, സൂപ്പുമായിരുന്നു ഉച്ച ഭക്ഷണം.
ഒരു മണിയോടെ ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി. 3:30 ഓടെ ബേസ് ക്യാമ്പിലെത്തിച്ചേര്‍ന്നു. അവിടെയുള്ള ചെക്ക് ഡാം മുറിച്ചു കടന്നാണ് വാന്‍ നിര്‍ത്തിയിട്ടിരിക്കുന്നിടത്തേക്ക് പോയത്. ഡാമില്‍ ഒരു തുള്ളി വെള്ളം പോലുമില്ല. ഈ ഡാമിലാണ് ഒരു മലയാളി IIT വിദ്യാരര്‍ത്തി മുങ്ങി മരിച്ചത്, ആ സംഭവം നിങ്ങളൊക്കെ പേപ്പറില്‍ വായിച്ചിട്ടുണ്ടായിരിക്കും. ഡാമിനോട് ചേര്‍ന്ന് തന്നെ ഒരു അമ്പലവും കാണാം.
IMG_5683
ട്രെയിന്‍ മിസ്സ്‌ ആകരുതല്ലോ എന്ന് വിചാരിച്ചു അധികം സമയം എവിടെയും ചിലവഴിക്കാന്‍ ഞാനും, അരുണും ആരെയും അനുവദിച്ചിരുന്നില്ല. 4 മണിക്ക് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. 7 മണിക്ക് ശേഷമാണ് ചെന്നൈ സെന്ട്രലിലെത്തിയത്. 8:45 ന്റെ ആലപ്പി ട്രെയിനിനാണ് ടിക്കറ്റ്‌ റിസര്‍വ് ചെയ്തിട്ടുണ്ടായിരുന്നത്. കേരളത്തില്‍ നിന്ന് വന്ന എല്ലാവരോടും, പിന്നെ അരുണ്‍, അവന്റെ റൂമ്മേറ്റ്‌ തോംസണ്‍, അരുണിന്റെ ഫ്രണ്ട് തിരുപ്പൂര്‍കാരന്‍ ബാല. അങ്ങിനെ എല്ലാവരോടും യാത്ര പറഞ്ഞു ഞാന്‍ എന്റെ റൂമിലേക്ക്‌ തിരിച്ചു.
IMG_5664
നാഗലാപുരത്ത് മുന്‍പൊരിക്കല്‍ CTC യുടെ കൂടെ പോയിട്ടുണ്ടെങ്കിലും, എനിക്ക് അവിടത്തെ ട്രയല്‍സ് അത്ര പരിചയമില്ല, എങ്ങിനെയെങ്കിലും ലക്‍ഷ്യലെത്തിക്കാം എന്ന് മാത്രം. ആ അവസരത്തിലാണ് അരുണ്‍ കുട്ടപ്പന്‍ മൂപ്പരും കൂടെ വരാം എന്ന് പറഞ്ഞത്. എതായാലും അദ്ദേഹം കൂടെ വന്നത് വളരെ നന്നായി. അടുത്ത വര്‍ഷം ഇതേ സ്ഥലത്തേക്ക് ഒരു മൂന്ന് ദിവസത്തെ ക്യാമ്പ്‌ സംഘടിപ്പിക്കണം. ട്രെയിന്‍ മിസ്സാകുമെന്ന പേടിയില്ലാതെ സമാധാനവും സ്വസ്സ്ഥതയുമുള്ള ഒരുഗ്രന്‍ ക്യാമ്പ്‌.


മൊത്തം ചിലവായ തുക - ഒരാള്‍ക്ക്‌ 970 രൂപ ആയി.  നാട്ടില്‍ നിന്ന് ചെന്നയില്‍ വരാനുള്ള ട്രെയിന്‍ ടിക്കറ്റ്‌ ഈ 970 ല്‍ ഉള്‍പ്പെടില്ല.

Driver details :-

Sri Lakshmi travels,
Proprietor : Pandyarajan
Chennai - 96
Cell : 9884118861, 9176272047, 09492848131
Saturday morning 6am to Sunday night 8 pm (Mahindra maxi cab)- Rs 9000(inclusive of all charges)

പറമ്പിക്കുളം

വളരെ നാളായിട്ടുള്ള എന്റെ ആഗ്രഹമായിരുന്നു പറമ്പിക്കുളത്തേക്കു ഒന്ന് പോകണമെന്ന്. അവിടെ ഇകോ ടൂറിസം സെന്റെര്‍ ആരംഭിച്ച സമയത്ത്, കുറെ ട്രെക്കിംഗ് പാക്കേജുകള് ഒക്കെ ഉണ്ടായിരുന്നെങ്കിലും, പിന്നെ അവിടം ടൈഗര്‍ റിസേര്‍വ് ആക്കിയതിന് ശേഷം അതിനൊക്കെ വളരെ നിയന്ത്രണം വന്നു. പണ്ട് കാശും, കള്ളും കൊടുതതാല്‍ ഗാര്‍ഡുമാരും,വാച്ചര്‍മാരുമൊക്കെ വളയുമായിരുന്നത്രെ, ഇതൊരു കേട്ടുകേള്‍വി മാത്രമാണ്, സത്യമാണെന്ന് വിശ്വസിക്കുന്നു. പക്ഷെ ഇപ്പൊ ഒന്നും നടക്കില്ല, ഭയങ്കര സ്ട്രിക്റ്റ് ആണവിടെ. അങ്ങിനെ ഇരിക്കുമ്പോഴാണ് ഫേസ് ബുക്കില്‍ YHAI മലപ്പുറം യൂണിറ്റിന്റെ “പറമ്പികുളം പ്രകൃതിപഠന” യാത്രയെക്കുറിച്ചുള്ള പോസ്റ്റ് കാണുന്നത്. ഉടനെ അതിന്റെ സംഘാടകനായ ഷാഹുല്‍ ഹമീദിനെ വിളിച്ചു, ടീമില് ഇടം നേടുകയും, അഡ്വാന്സ് 500 രൂപ ബാങ്കിലിടുകയും ചെയ്തു.

ഓഫീസില്‍ ഇഷ്ടംപോലെ പണി ഉള്ള സമയമാണ്, മേനേജരോട് ചോദിച്ചു ലീവ് വാങ്ങീട്ടു പോകാന്‍ എന്തായാലും പറ്റില്ല, ഒരു ട്രെക്കിംഗ് ചാന്‍സ് മിസ്സ് ചെയ്യാനും വയ്യ. അവസാനം പോകാന്‍ തന്നെ തീരുമാനിച്ചു, ലീവ് വേണ്ട ദിവസം കാലത്ത് സുഹൃത്തിനെക്കൊണ്ട് എനിക്ക് വയറു വേദനയാണെന്ന് പറഞ്ഞു, എന്റെ ഇമെയില്‍ അഡ്രെസ്സില്‍ നിന്ന് മാനേജര്‍ക്ക് ഇമെയിലയപ്പിക്കാം, ആദ്യം ഒരു നാളേക്ക് വരില്ലെന്നും പിന്നെ അത് രണ്ടു നാളേക്കാക്കി മാറ്റാമെന്നുമായിരുന്നു എന്റെ പ്ലാന്‍.

അങ്ങിനെ ഒരു വെളുപ്പാന്‍കാലത്ത് (24 ഫെബ് 2013) ഞാന്‍ പാലക്കാട് ട്രയിനിറങ്ങി. സാധാരണ സ്റ്റെഷനില്‍ തന്നെയാണ് കുളിയും, തേവാരമൊക്കെ പതിവ്. പക്ഷെ അന്ന്, അവിടെ അടുത്തുള്ള എന്റെ കസിന്റെ വീട്ടിലേക്കു പോയി. ഒന്ന് ഫ്രഷ് ആയി, ചായയൊക്കെ കുടിച്ചു അല്പനേരം കൊച്ചു വര്‍ത്തമാനങ്ങളൊക്കെ പങ്കുവെച്ചു. ഏകദേശം 7 മണിയോടെ പാലക്കാട് KSRTC ബസ് സ്റ്റാന്‍ഡിലെത്തി. സംഘാടകനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല സ്വിച്ച്‌ഡ്‌ ഓഫ്..., ബസ് സ്റ്റാന്‍ഡില്‍ ട്രെക്കിങ്ങിനു പോകുന്നമാതിരി ഭാണ്ടക്കെട്ടുള്ള ഒരുത്തനെയും കാണാനുമില്ല. ഞാന്‍ പരിചയമുള്ള ഒന്ന് രണ്ടു ട്രെക്കേഴ്സ്ന്റെ നംബറുകളില്‍ വിളിച്ചു നോക്കി, ഒരു 5 മിനുട്ട് അവിടെയൊക്കെ ഒന്ന് കറങ്ങി. ആകെ പരിഭ്രമമായി, അവരൊക്കെ ബസ് കേറിപ്പോയോ?, അല്ലെങ്കില്‍ അടുത്ത ബസ് പിടിച്ചു നേരെ പറമ്പിക്കുളത്തേക്ക് വിട്ടാലോ?, അതുമല്ലെങ്കില്‍ നേരെ എന്റെ വീട്ടിലേക്കു പോയാലോ? എന്നിങ്ങനെ പല ചിന്തകള്‍ മനസ്സിലൂടെ മാറിമറിഞ്ഞു.

അങ്ങിനെയിരിക്കുമ്പോള്‍ ഒരു കൂട്ടം ആള്‍ക്കാരെ കണ്ടു, അവരോട് “ട്രെക്കിങ്ങിനു പോകാന്‍ എത്തിയതാണോ?" എന്ന് ചോദിച്ചപ്പോള്‍, അതെ എന്ന്. ആകെ മൂഡ് ഓഫായിയിരുന്ന ഞാന്‍ പെട്ടെന്ന് നവോന്‍മേഷനായി. 8 മണിടെ KSRTC ബസിനു ഞങ്ങള്‍ യാത്ര ആരംഭിച്ചു. പറമ്പിക്കുളം കേരളത്തിന്റെ ഭാഗമാണെങ്കിലും അവിടേക്കു പോകണമെങ്കില്‍ തമിഴ്ട്ടിനാട്ടിലെ പൊള്ളാച്ചി വഴി പോകണം. കേരളത്തില്‍ നിന്ന് നേരിട്ട് ഒരു റോഡ് വെട്ടാന്‍ പ്ലാനൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും എവിടം വരെയും എത്തിയിട്ടില്ല.

വരുന്ന വഴിക്ക് പൊള്ളാച്ചിയില്‍ ബസ് 5 മിനുട്ട് നിര്‍ത്തുകയുണ്ടായി. പൊള്ളാച്ചി വിട്ടതിനു ശേഷം കുറെ ദൂരം തമിഴ് ഗ്രാമങ്ങളിലൂടെയാണ് ബസ് പോയിക്കൊണ്ടിരുന്നത്. പിന്നെ മലകളും, കുന്നുകളും, ചുരങ്ങളും, ഹെയര്‍ പിന്‍ വളവുകളുമൊക്കെ കണ്ടു തുടങ്ങി. പറമ്പിക്കുത്തേക്ക് കടക്കുന്നതിനുമുമ്പ് തമിഴ് നാട്ടുക്കാരുടെ “ആനമലൈ വൈല്‍ഡ് ലൈഫ് സാഞ്ച്വറി കണ്ടു, അതിനടുത് തന്നെയാണ് ടോപ്സ്ലിപ് എന്ന് പറയുന്ന സ്ഥലവും. അവിടെ താമസിക്കാന്‍ ഗസ്റ്റ് ഹൌസുകള്‍, ട്രക്കിങ്, ജീപ്പ് സവാരി ഒക്കെ ഉണ്ട്. കേരളത്തിന്റെ തട്ടകത്തിലെത്താന്‍ അവിടന്ന് കുറച്ചു കൂടി പോകണം. അങ്ങിനെ ഉച്ചക്ക് 12 മണിയോടുകൂടി ഞങ്ങള്‍ ആനപ്പാടി എന്ന സ്ഥലത്തെത്തി. ആനപ്പാടിയില്‍ ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനായി കോട്ടേജസ്, ഡോര്‍മിറ്ററി ഒക്കെ ഉണ്ട്. ബസ് ഇറങ്ങിയതിനു ശേഷം, ഞങ്ങളെല്ലാവരും ഒന്ന് സ്വയം പരിചയപ്പെടുത്തി, പിന്നെ എല്ലാവരും ഡോര്‍മിറ്ററിയിലേക്ക് പോയി, ലഗ്ഗേജ് ഒക്കെ ഇറക്കി വെച്ച് കാന്റീനിനില്‍ നിന്ന് ഭക്ഷണം കഴിച്ചു.
IMG_3572
അടുത്ത പരിപാടി ഇകോ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിലെ ഒരുദ്യോഗസ്ഥന്‍ നടത്തുന്ന പ്രകൃതി പഠന ക്ലാസ്. ഊണൊക്കെ കഴിഞ്ഞ് ഉറക്കച്ചടവോടെ എല്ലാവരും കോണ്‍ഫറന്‍സ് ഹാളില്‍ വന്നിരുന്നു. പറമ്പിക്കുളത്തെക്കുറിച്ചും, അവിടത്തെ ജീവജാലങ്ങളെക്കുറിച്ചും വളരെ നേരം ക്ലാസ് എടുത്തു. മിക്കവാറും എല്ലാവരും തന്നെ ക്ലാസ് ശ്രദ്ധിച്ചിരുന്നു, അദ്ദേഹത്തിന്റെ ഒറ്റയാള്‍ പെര്‍ഫോമന്‍സ്സുകള്‍ അത്രയ്ക്ക് ഇന്റെറസ്റ്റിങ്ങ് ആയിരുന്നു എന്ന് വേണമെങ്കിലും പറയാം. കടുവകളെക്കുറിച്ചും, അവയുടെ ആവാസ വ്യവസ്ഥകകളെക്കുറിച്ചും, പ്രജനന രീതികള്‍, ഭക്ഷണരീതികള്‍, ടെറിട്ടറി തിരിക്കല്‍ അങ്ങിനെ കുറെ കുറെ.
സൈലന്റ് വാലിയുടെ ലോഗോയില്‍ സിംഹവാലന്‍ കുരങ്ങനെന്നപോലെ പറമ്പിക്കുളത്തിന്റെ ലോഗോയില്‍ നമുക്ക് ഒരു കാട്ടിയെ(കാട്ടുപോത്ത്) കാണാം. എന്നാല്‍ നമ്മള്‍ ബൈസന്‍ എന്ന് വിളിക്കുന്ന മൃഗമല്ല ഇതെന്നും, ഇത് ഇന്ത്യയില്‍ മാത്രം കണ്ടുവരുന്ന “പശുവിന്റെ വര്‍ഗത്തില്‍ വരുന്ന ഒന്നാണെന്നും”, ഇതിനെ ഇന്ത്യന്‍ ഗോര്‍ എന്നാണ് വിളിക്കാറ് എന്നും പറഞ്ഞു. മാത്രമല്ല ബൈസനെയും, ഇന്ത്യന്‍ ഗോറിനെയും തമ്മില്‍ കണ്ടാല്‍ തിരിച്ചറിയാനായി ഒരു സൂത്രവും പറഞ്ഞു തന്നു, ഇന്ത്യന്‍ ഗോര്‍ കാലില്‍ വൈറ്റ് സോക്സ് ഇട്ടിരിക്കുമത്രേ.

പിന്നെ കാട്ടില്‍ ട്രെക്കിങ്ങിനു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, അതായത് കാട്ടില്‍ നിന്നും ഒന്നും തന്നെ എടുക്കരുത്, ചിലപ്പോള്‍ കലമാന്റെ കൊമ്പൊക്കെ കണ്ടേക്കാം പക്ഷെ എടുക്കരുതെന്ന്, അവിടെ കാണുന്ന എല്ലാത്തിനും അതിന്റേതായ ആവശ്യങ്ങള്‍ അവിടെ ഉണ്ട്, അതായത് കലമാന്റെ വീണു കിടക്കുന്ന കൊമ്പ് മൃഗങ്ങള്‍ അവയുടെ പല്ലുകള്‍ മൂര്ച്ച കൂട്ടാന്‍ ഉപയോഗിക്കുമത്രേ. അത് പോലെ തന്നെ കായ, പൂ, പഴങ്ങള്‍ ഒന്നും പറിക്കരുതെന്നും നിര്ദ്ദേശിക്കുകയുണ്ടായി.
IMG_3265IMG_3270
ക്ലാസ്സിനുശേഷം, ഒരു ചെറിയ ഈവനിംഗ് ട്രെക്കുമുണ്ടായിരുന്നു. ഏകദേശം 2 മണിക്കൂര്‍ എടുത്തു തിരിച്ചു ബേസ് ക്യാമ്പില്‍ തിരിച്ചെത്താന്‍. രാത്രി അത്താഴത്തിനു ശേഷം വീണ്ടും ഞങ്ങള്‍ സെമിനാര്‍ ഹാളില്‍ ഒത്തു ചേര്‍ന്ന്, ഒന്ന് രണ്ടു നാടന്‍ പാട്ടുകളും കവിതയുമൊക്കെ പാടി. രാത്രി കുറെ നേരം ഞങ്ങളില്‍ ചിലര്‍ പുറത്തിരുന്നു സംസാരിച്ചു. ഞങ്ങള്‍ ഇരിക്കുനതിന്റെ ചുറ്റും പുള്ളിമാനുകള്‍ മേയുന്നുണ്ടായിരുന്നു, ടോര്‍ച്ചടിച്ചു നോക്കിയാല്‍ തിളങ്ങുന്ന കണ്ണുകള്‍ കാണാമായിരുന്നു. ഇടയ്ക്കിടെ ഒരു മുഴക്കതിലുള്ള ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു, കൂട്ടത്തിലാരോ പറഞ്ഞു “കേഴയാണ് ആ ശബ്ദമുണ്ടാക്കുന്നതെന്ന്”.
IMG_3386
അടുത്ത നാള്‍ രാവിലെ തന്നെ കാരിയന്‍ചോല ട്രയല്‍ ആരംഭിച്ചു. ആനപ്പാടിയില്‍ നിന്ന് ആരംഭിച്ചു റോക്ക് പോയിന്റ് – കാരിയന്‍ചോല – തേക്ക് പ്ലാന്‍റേഷന് വഴി ഏകദേശം 6 kms കവര്‍ ചെയ്തതിനു ശേഷം വീണ്ടും ആനപ്പാടിയില്‍ തന്നെ തിരിച്ചെത്തുന്ന മാതിരി. നിത്യഹരിത വനമായ അവിടെ, അതി മനോഹരമായ തടാകങ്ങളും, മുളംകൂട്ടങ്ങളും, കനാലുകളെല്ലാം തന്നെ കണ്ടു.
IMG_3300
തടാകക്കരയില്‍ മാനുകളുടെ ഫ്രഷ് കാല്പ്പാടുകള്‍ അവിടവിടെയായി കുറെ ഉണ്ട്, ഞങ്ങള്‍ അവിടെ എത്തിച്ചേരുന്നതിനു തൊട്ടു മുന്പു വരെ അവര്‍ അവിടെ ഉണ്ടായിരുന്നിരിക്കാം. പ്രാതല്‍ കഴിക്കാനായി വീണ്ടും ആനപ്പാടിയിലെ ബേസ് ക്യാമ്പില്‍ തിരിച്ചെത്തി. പിന്നെ പോയത് “ആനപ്പാടി – 4000 പോയിന്റ്” ട്രയലിന്, അതും ഏകദേശം 6-7 kms കാണും. കാലത്ത് പോയത് നിത്യ ഹരിത വനങ്ങളിലൂടെയായിരുന്നെങ്കില് ഈ ട്രയല് കുറച്ചു വരണ്ട സ്ഥലങ്ങളിലൂടെയായിരുന്നു. ഞങ്ങള്‍ 2 ടീം ആയാണ് പോയത്. വേറെ വേറെ റൂട്ടില്‍, പക്ഷെ രണ്ടു പേരും വഴിക്കൊരിടത്ത് വെച്ച് ഒത്തു ചേര്‍ന്നു.
IMG_3392IMG_3427ഇടയ്ക്കു വെച്ച് കുറ്റി ചെടികള്ക്കിടയില്‍ വളരെ അടുത്തായി ഒരു വലിയ കലമാന്‍ പ്രത്യക്ഷപ്പെട്ടു, നല്ല ഹൈറ്റും വൈറ്റും ഒക്കെയുള്ളത്. പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ പതുക്കെ ഓടിപ്പോവുകയും ചെയ്തു. ഇവിടത്തെ മൃഗങ്ങള്ക്കൊന്നും ഒരു പേടിയുമില്ല, അത് മാനായാലും മയിലായാലും, ഒരു പക്ഷെ ആരും ഉപദ്രവിക്കാതിരിക്കുന്നതിനാല്‍ ഒരു സുരക്ഷാ ബോധം അവയ്ക്ക് ഫീല്‍ ചെയ്തിരിക്കാം. ഉച്ചക്ക് ഊണിനു മുമ്പായി ഞങള്‍ ആനപ്പാടിയില്‍ തിരിച്ചെത്തി. ഉച്ചക്ക് ശേഷം ഇക്കോ ടൂറിസത്തിന്റെ വാനില്‍ സവാരിക്കിറങ്ങി, ഒരാള്‍ക്ക്‌ 150 ക. ആണെന്ന്നു തോന്നുന്നു റേറ്റ്. ഉച്ചക്കൊരു 2 മണി കഴിഞ്ഞിട്ടാണ് ഞങ്ങളിറങ്ങിയത്. ഉച്ച തിരിഞ്ഞ സമയം, ചൂടൊന്നാറിയതിനാല്‍ അനവധി മൃഗങ്ങളെ കാണാമെന്നായിരുന്നു എല്ലാവരുടെയും മനസ്സിനുള്ളില്‍.
IMG_3468IMG_3465ആദ്യം പോയത്, തുണക്കടവ് അണക്കെട്ട് കാണാന്‍. നല്ല ഭംഗിയുള്ള സ്ഥലമായിരുന്നു, അണക്കെട്ടിന്റെ അടുത്തായി, ഒരു ട്രീ ഹട്ട് കാണാം, ടൂറിസ്റ്റുകള്‍ക്കു അതില്‍ താമസിക്കണമെങ്കില്‍ മുന്കൂട്ടി ബുക്ക് ചെയ്യണം. നല്ല നിലാവൊക്കെയുള്ള ദിവസങ്ങളില്‍ തടാകത്തിന്റെ ഓരത്തോട് ചേര്‍ന്നു നിലക്കുന്ന ഈ ട്രീ ഹട്ടിലെ താമസം, ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും, തീര്ച്ച.
IMG_3485IMG_3483
പിന്നെ അവിടെ അടുത്തുള്ള കണ്ണിമാറ തേക്ക്, അതായത് ലോകത്തിലെ ഏറ്റവും വലിയ തേക്ക് മരം കാണാനാണ് പോയത്. തേക്ക് മരത്തിനു ചുറ്റും കരിങ്കല്‍ത്തറ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. കാപ്പി ചെടികള്‍ക്കിടയിലായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.
IMG_3503IMG_3527IMG_3533
പിന്നെ നേരെ പോയത് പറമ്പിക്കുളം ഡാം സൈറ്റിലേക്കു, പോകുന്ന വഴിയില്‍ മാനിനേയും, കേഴയേയുമൊക്കെ കണ്ടു. മടക്കയാത്രയില്‍ മേഞ്ഞുനടക്കുന്ന നടക്കുന്ന കാട്ടിയെ (കാട്ടുപോത്തിനെ കണ്ടു), കൂട്ടത്തില്‍ ചിലരൊക്കെ റോഡരുകില്‍ പാറപ്പുറത്ത് കിടന്നിരുന്ന പുള്ളിപ്പുലിയെ കണ്ടു, ഞങ്ങള്‍ മറ്റുള്ളവര്‍ വിവരം അറിഞ്ഞു വാനില്‍ നിന്നും തല പുറത്തേക്കിട്ടപ്പോഴേക്കും പുലി പാറയുടെ അടിയില്‍ ഒളിച്ചു കഴിഞ്ഞിരുന്നു. ഗാര്‍ഡിന്റെ അടുത്തിരുന്ന പഹയന്‍മാരാണ് പുലിയെ കണ്ടത്, ഗാര്‍ഡ് കാണിച്ചു കൊടുത്തതായിരുന്നു. ഒരഞ്ചു മിനുട്ടെ മുമ്പ് വരെ ഞാനും അടുത്തായിരുന്നു ഇരുന്നത്, വണ്ടിയുടെ മുന്ഭാഗത്ത് ഒരു സീറ്റ് കാലി വന്നപ്പോള്‍ ഞാന് അങ്ങോട്ട് മാറി, നിര്‍ഭാഗ്യം അതിനാല്‍ പുലി ദര്‍ശനം മിസ്സായി. വണ്ടിയൊക്കെ നിറുത്തി, പുലി പുറത്തേക്കു വരുന്നതും നോക്കി എല്ലാവരും കാത്തിരുന്നു, ചിലരൊക്കെ ക്യാമറ ഒക്കെ എടുത്തു പുറത്തിറങ്ങി, പാറയുടെ അടിയിലേക്കു പോസ് ചെയ്തിരുന്നു. കാത്തിരുന്നത് മാത്രം മിച്ചം, പുലി പോയിട്ട് ഒരു എലി പോലും പുറത്തേക്കു വന്നില്ല. അങ്ങിനെ ഞങ്ങളടെ വൈല്ഡ് ലൈഫ് സവാരി അവസാനിച്ചു.
IMG_3570
രാത്രി, DFO യുമായിട്ട് ഒരു സംവാദം ഒക്കെ ഉണ്ടായിരുന്നു, ഞങ്ങളടെ ഫീഡ് ബാക്ക് ഒക്കെ അദ്ദേഹം ചോദിച്ചു.
IMG_3291
അടുത്ത ദിവസം രാവിലെ ക്യാമ്പ് അവസാനിച്ചു. ഞങ്ങളെല്ലാം 7:45 ന്റെ TNSTC ബസില് കയറി, ബസ് പറമ്പിക്കുളം ഡാമിന്റെ അവിടെപ്പോയിട്ടേ തിരിച്ചു വരൂ, കാഴ്ചകളൊക്കെ കാണാം, കൂടാതെ ബസ് ഡാമില്‍ പോയി തിരിച്ചു വരുമ്പോള്‍ ആനപ്പടിയില്‍ നിന്ന് കേറുകയായിരുന്നെങ്കില്‍ സീറ്റ് ഒന്നും കിട്ടുമായിരുന്നില്ല, പൊള്ളാച്ചി എത്തിയതിനു ശേഷം, പാലക്കാട്ടേക്കുള്ള KSRTC യില്‍ കേറി, ബസ് ചന്ദ്രനഗര്‍ എത്തിയപ്പോള്‍ ഞാന് എല്ലാവരോടും യാത്ര പറഞ്ഞിരിറങ്ങി. വീണ്ടും ആണ്ടിമഠത്തിലെ കസിന്റെ വീട്ടിലേക്കു, അവിടെ നിന്ന് വീണ്ടും രാത്രി വണ്ടിക്കു ചെന്നയിലേക്ക്.

ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ , പറമ്പിക്കുളം : 09442201690

ഇളംപമ്പ

കൊച്ചിന്‍ അഡ്വന്‍ഞ്ചര്‍ ഫൗണ്‍ടേഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ പമ്പക്കടുത്തുള്ള പ്ലാപ്പള്ളിയില്‍ നടക്കുന്ന ട്രെക്കിംഗ് ക്യാമ്പ്‌ അറ്റന്‍ഡ് ചെയ്യാനായി ചെന്നയില്‍ നിന്ന് 24/01/2013 വ്യാഴാഴ്ച, വൈകുന്നേരം 5 മണിടെ മാംഗ്ലൂര്‍ ട്രെയിനിനു കയറി. പാലക്കാട് രാത്രി 1:30 ന് എത്തിച്ചേര്‍ന്ന ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ കുറെ നേരം ഇരുന്നു, പിന്നെ കുളിച്ചു. ചെങ്ങന്നൂര്‍ക്ക് ടികെറ്റ് എടുത്തു. 3:45 ന് ട്രിവാന്‍ഡ്രം-ചെന്നൈ മെയില് വന്നപ്പോള്‍ അതില്‍ സ്ലീപ്പര്‍ കോച്ചില്‍ കയറി. ഒരു കിളവന്‍ TTR വന്നു, അയാള്‍ക്ക് ജെനറല്‍ സെക്കന്റ് ക്ലാസ് ടിക്കറ്റ് എടുത്ത എന്നെ സ്ലീപ്പറില്‍ കണ്ടത് ഒട്ടും തന്നെ പിടിച്ചില്ല. എന്നോട് ചൂടായി, അപ്പൊ ഞാന്‍ അടുത്ത സ്ലീപര്‍ കംപാര്‍ട്ടുമെന്റിലേക്ക് നീങ്ങി. അവിടത്തെ TTR ഭയങ്കര സമാധാന പ്രിയനായിരുന്നു. അങ്ങിനെ ഏറണാംകുളം, തിരുവല്ല ഒക്കെ കഴിഞ്ഞു ഞാന്‍ ചെങ്ങന്നൂര്‍ എത്തി. അവിടന്ന് ബസില്‍ റാന്നി വഴി വടശ്ശേരിക്കര എത്തി. കാലത്ത് 10 മണിക്ക് ബേസ് ക്യാമ്പിലെത്തേണ്ട ഞാന്‍ അപ്പോഴും ലക്ഷ്യ്തിലെത്തിയിട്ടുണ്ടായിരുന്നില്ല. അവസാനം കാര്‍ വിളിച്ചു ക്യാമ്പ് നടക്കുന്ന പ്ലാപ്പള്ളിലേക്ക് വെച്ചു പിടിച്ചു. അങ്ങിനെ ഉച്ചക്കൊരു ഒന്നരയോടെ അവിടെയെത്തിച്ചേര്‍ന്നു. അപ്പോഴാണ് അറിയുന്നത് ബേസ് ക്യാമ്പ് അപ്പര്‍ മൂളിയാര്‍ ഡാം ഒക്കെ കഴിഞ്ഞു ഗവിക്ക് പോകുന്ന റൂട്ടിലുള്ള ഒരു സ്ഥലത്താണെന്ന്. ലഗേജ്ജോക്കെ കെട്ടിമുറുക്കി ജീപിലും കാറിലുമൊക്കെയായി എല്ലാവരും അങ്ങോട്ട് പുറപ്പെട്ടു.
1
കൊച്ചാണ്ടി ചെക്പോസ്റ്റ്

വഴിയില്‍ കൊച്ചാണ്ടി ചെക്ക് പോസ്റ്റില്‍ ഒന്ന് നിറുത്തി, അവിടന്ന് പെര്‍മിഷനൊക്കെ വാങ്ങിയാണ് പുറപ്പെട്ടത്. 21 പേരും 3 ഗൈഡുമാരും ആകെ 24 പേര്‍. കൊച്ചാണ്ടി ചെക്ക് പോസ്റ്റ് കഴിഞ്ഞു കുറച്ചു പോയപ്പോള്‍ മൂളിയാര്‍ ഡാം ആയി, അവിടെയും പോലീസ് ചെക്ക് പോസ്റ്റ് ഉണ്ട്. അപ്പര്‍ മൂളിയാര്‍ ഡാമും കഴിഞ്ഞു ഗവിക്കുപോകുന്ന റൂട്ടിലായിരുന്നു ഞങ്ങളുടെ യാത്ര. വഴിയിലൊരിക്കല്‍ ഞങ്ങള്‍ക്ക് ഗവി റൂട്ടിലോടുന്ന KSRTC ബസിനു സൈഡ്‌ കൊടുക്കേണ്ടതായി വന്നു. വഴിയില്‍ നിറയെ ഈറ്റ ഒടിച്ചിട്ടിരിക്കുന്നത് കാണാം, വണ്ടിയുടെ ടയര്‍ കേറിയിറങ്ങിയ ആനപ്പിണ്ടങ്ങളും.
2 penstok3
ഗവി എത്തുന്നതിനു മുന്‍പേ ഞങ്ങളുടെ വണ്ടി വലത്തോട്ടുള്ള ഒരു ചെറിയ റോഡിലേക്ക് കയറി, എന്നിട്ട് ഒരു 3 kms ഉള്ളിലേക്ക് പോയി, ഒരു ഏര്‍ത്ത് ഡാമിന്റെ കരക്ക് കൊണ്ട് പോയി നിര്‍ത്തി. അവിടെയാണ് രാത്രി ക്യാമ്പ് ചെയ്യാന്‍ പോകുന്നത്. എല്ലാവരും അവരവരുടേതായ ജോലികള്‍ തുടങ്ങി. ഞാനൊക്കെ വിറകും, ക്യാമ്പ് ഫയറിനുള്ള തടികള്‍ ശേഖരിക്കാനും മറ്റും കാട്ടിലേക്കിറങ്ങി. മറ്റു ചിലര്‍ അടുപ്പ് കൂട്ടി, പാചകം തുടങ്ങി, വേറെ ചിലര്‍ റെന്ടടിച്ചു ശരിയാക്കി.
camp siteIMG_2629അങ്ങിനെ വൈകുന്നേരത്തെ കുളി കഴിഞ്ഞു, ആഹാരവും കഴിഞ്ഞു. ക്യാമ്പ് ഫയറിനു ചുറ്റുമിരുന്നു ആദ്യം എല്ലാവരും സ്വയം പരിചയപ്പെടുത്തി. ക്യാമ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു നൗഷാദ് ഒരു ചെറിയ സംഭാഷണം നടത്തി. രാത്രി ഒരു ചെറിയ നൈറ്റ് ട്രെക്കിങ്ങും ഉണ്ടായിരുന്നു, ഏകദേശം 2 kms മാത്രം. പിന്നെ കിടന്നുറങ്ങി, എന്റെ വൈല്ഡ് ക്രാഫ്റ്റിന്റെ സ്ലീപിംഗ് ബാഗിലായിരുന്നു ഉറക്കം. കുറച്ചു വലിപ്പക്കൂടുതലുന്ടെങ്കിലും സ്ലീപിംഗ് ബാഗ് വളരെ നല്ലയിനമായിരുന്നു, കൂടാതെ ഞാന്‍ ആദ്യായാണ് സ്ലീപിംഗ് ബാഗിലൊക്കെ കിടന്നുറങ്ങുന്നത്, പക്ഷെ അതിന്റെ വിഷമതകളൊന്നുമില്ലാതെ സുഖകരമായി കിടന്നുറങ്ങി, തലേ ദിവസം ട്രെയിനില്‍ ഉറങ്ങാന്‍ പറ്റാത്തതിന്റെ ക്ഷീണവുമുണ്ടായിരുന്നു. അടുത്ത ദിവസം കാലത്ത് 6 മണിക്ക് ശേഷമാണ് ഉണര്‍ന്നത്, 8:15 ഓടെ ട്രെക്കിംഗ് ആരംഭിക്കാനായിരുന്നു പ്ലാന്‍, അതിനു മുന്പ് ഞങ്ങള്‍ അവിടെ ദേശീയ പതാക ഉയര്‍ത്തി, അതായത് അന്ന് ജനുവരി 26, റിപ്പബ്ലിക് ഡേ ആയിരുന്നു.
IMG_2670IMG_268121 ആള്‍ക്കാരെ 4 ടീം ആക്കി പിരിച്ചിട്ടുണ്ട്. ഞാനും, ഷിയാസും, ശരത്തും, ടോണിയും ഏറ്റവും പിന്നില്‍ നടക്കുന്ന ടീമിലായിരുന്നു.മൂന്നു ഗൈഡുമാമാരിലൊരാളും ഞങ്ങളുടെ ടീമില്‍ച്ചേര്‍ന്നു. കാട്ടിലേക്ക് കയറി കുറെ ദൂരം വെള്ളം ഒലിക്കുന്ന അരുവിയിലൂടെയായിരുന്നു യാത്ര, കാല്‍ വെള്ളത്തില്‍ വെക്കാന്‍ വയ്യ അത്രയ്ക്ക് തണുപ്പ്.
IMG_2699IMG_2705വഴി നീളെ ആനപ്പിണ്ടങ്ങള്‍, അവിടെയും ഇവിടെയുമായി പുലിയുടെതെന്നു തോന്നുന്ന കാഷ്ടങ്ങള്‍, പിന്നെ കാട്ടിയുടെ(കാട്ടുപോത്തിന്റെ) ഫ്രഷ് കാല്‍പ്പാടുകള്‍. ഇതെല്ലാം കണ്ടും ആസ്വദിച്ചും ഞങ്ങള്‍ മുന്നോട്ടു നടന്നു. ഒരു സ്ഥലത്തെത്തിയപ്പോള്‍ നല്ല ചൂടുള്ള ആനപ്പിണ്ടം കണ്ടു, ഞാന്‍ അതിന്റെ ഒന്ന് രണ്ടു ഫോട്ടോസ് ഒക്കെ എടുത്തു.
IMG_2724മുന്നിലുള്ള ടീംസ് ഒക്കെ മുന്നോട്ടു പോയിരിക്കുന്നു, പെട്ടെന്ന് ഞങ്ങളുടെ ടീമിലെ ഷിയാസ് എന്നെ വിളിച്ചു, “ആന എന്ന് പറഞ്ഞു”, ഞാന്‍ പോയിനോക്കിയപ്പോള്‍ ഒരു 25 അടി അകലത്തില്‍ ആന നില്ക്കുന്നു പക്ഷേ, കാഴ്ച വ്യക്തമല്ല. അടിക്കാടും മരങ്ങളും കൊണ്ട് അവ്യക്തം.ആന അനങ്ങാതെ പമ്മി നില്‍ക്കുകയാണ്, 2 എണ്ണം ഉണ്ടെന്നു തീര്‍ച്ച, മൂന്നെണ്ണം ഉണ്ടോ എന്നൊരു സംശയവും ഉണ്ട് !!. ഒരു പ്രാവശ്യം ചെറുതായി ചെവി ഒന്നനക്കിയോ എന്നെനിക്കൊരു സംശയം. അതിനിടക്ക് ഞങ്ങളുടെ മുന്പിലത്തെ ടീമിലെ ചിലര്‍ ഞങ്ങള്‍ ആനയെ കണ്ട വിവരമറിഞ്ഞ്, അടുത്തേക്ക് വന്നു. അതില്‍ പാലക്കാടുകാരന്‍ പ്രശാന്ത്, ക്യാമറ ഒക്കെ ആയി ഒരു നാലഞ്ചടി മുന്നോട്ടു വെച്ചെങ്കിലും പെട്ടെന്ന് പിന്നോട്ട് വന്നു. എന്താ എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍, “ആന ഒന്ന് അനങ്ങി” എന്നാണു മൂപ്പര്‍ മറുപടി പറഞ്ഞത്. ഞങ്ങളുടെ ഗൈഡ് ഒരു കയ്യില്‍ ഗുണ്ടും മറ്റേ കയ്യില്‍ ലൈറ്ററും റെഡിയായി പിടിച്ചിരിക്കുകയായിരുന്നു, ആന അടുത്തേക്ക് വന്നാല്‍ എറിയാനായിട്ടു. പിന്നെ അധികനേരം അവിടെ നില്ക്കാതെ ഞങ്ങള്‍ മുന്നോട്ടു നടന്നു. ഇടയ്ക്കു അവിടെയും ഇവിടെയുമൊക്കെ ഇരുന്നും, കിടന്നും കുറച്ചു വിശ്രമമൊക്കെ എടുത്തു.
IMG_2767IMG_2737വിശാലമായ ഒരു കണ്ടത്തിലേക്കാണ് പിന്നെ പോയത്. എല്ലാ മൃഗങ്ങളും വരുന്ന ഇടമാണത്രെ, ഞങ്ങള്‍ക്ക് ഒന്നിനെയും കാണാന്‍ തരായില്യ, കുറെ കാല്‍പ്പാടുകള്‍ മാത്രം കണ്ടു സംതൃപ്തിയടഞ്ഞു. ഞങ്ങളുടെ ഗൈഡ് ചേട്ടന്‍ പറഞ്ഞു, “ഇവിടെ ഒരു ഏറുമാടം തയ്യാറാക്കി തരാമെന്നും, അതിലിരുന്നാല്‍ ഈ കണ്ടത്തില്‍ വരുന്ന എല്ലാ മൃഗങ്ങളെയും കണ്‍കുളിര്‍ക്കെ കാണാമെന്നും”. ഇവിടത്തെ മൃഗങ്ങള്‍ വളരെ ഭാഗ്യവാന്മാരും, ഭാഗ്യവതികളുമാണ്; എന്തെന്നാല്‍ ഇഷ്ടംപോലെ തീറ്റ, വെള്ളം, നല്ല ആവാസ വ്യവസ്ഥ വേറെന്തു വേണം !! ഓരോ ആനയുടെയും കാല്‍പ്പാടുകള്‍ കണ്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും, നമ്മുടെ നാട്ടാനയുടെ രണ്ടിരട്ടി വരും !!.
IMG_2756
IMG_2751
ഇളംപമ്പ

ഒരു 12 മണിയോടെ ഇളംപമ്പയില്‍ എത്തിച്ചേര്‍ന്നു. അവിടെ ചെറുതായി ഒന്ന് കുളിച്ചു, പിന്നെ ഭക്ഷണം കഴിച്ചു. കുറച്ചു നേരം റസ്റ്റ് എടുത്തു, പിന്നെ യാത്ര തിരിച്ചു. ഇരുട്ടായിക്കഴിഞ്ഞാല്‍, ആനകളുടെ ഇടയിലൂടെ വേണ്ടിവരും നടക്കല്‍ അതിനാല്‍ എത്രയും പെട്ടെന്ന് വനത്തിനു പുറത്തെത്താനായിരുന്നു ഞങ്ങളുടെ പ്ലാന്‍. തിരിച്ചു വരുമ്പോള്‍ വീണ്ടും ആനയെ കണ്ടു, അതും മുന്പ് കണ്ടതിനേക്കാള്‍ അടുത്ത്. ഞങ്ങള്‍ നില്‍ക്കുന്നതിന്റെ അവിടെ നിന്നും താഴെയായി ഒരു 15 അടി അകലത്തില്‍, അരുവിക്കരയില്‍ നില്‍ക്കുകയാണവന്‍. ഒറ്റയാനായിരുന്നു,കുളിയൊക്കെ കഴിഞ്ഞു ഇത്തിരി മയക്കതിലാണെന്നു തോന്നുന്നു. ആസനം ഞങ്ങള്‍ക്കഭിമുഖമാക്കിയാണ് അവന്റെ നില്പ്, കുളി കഴിഞ്ഞതിനാലാകാം നല്ല കറുപ്പ് നിറം, പിന്‍ കാലുകള്‍ പിന്നോട്ട് ചായ്ച്ചു വെച്ചാണ് നില്ക്കുന്നത്, അതിനാലാണ് മൂപ്പര്‍ ചെറിയ മയക്കത്തിലാണെന്നു ഞങ്ങള്‍ക്ക് തോന്നിയത്. വരുന്ന വഴിക്ക് കുറച്ചകലെയായി വീണ്ടും ഒരു ആന കൂടി ദര്‍ശനം നല്കി. പിന്നെ കണ്ടത് ഒരു കാട്ടു പൂവന്‍ കോഴിയെ, എന്തൊരു സൈസ് ആയിരുന്നെന്നോ അത്. ഞാന്‍ പലപ്പോഴും കണ്ടിട്ട് കാട്ടു കോഴിയെ പക്ഷെ ഇതുപോലോരെണ്ണത്തിനെ എവിടെയും കണ്ടിട്ടില്ല.
IMG_2777
അങ്ങിനെ 4 മണിയോടെ ഞങ്ങള്‍ ബേസ് ക്യാമ്പില്‍ തിരിച്ചെത്തി. സൂര്യാസ്തമയത്തോടെ ഫ്ലാഗ് ഒക്കെ അഴിച്ച ശേഷം കാറുകളിലും ജീപ്പുകളിലുമായി യാത്ര തിരിച്ചു. പോകുന്ന വഴിക്ക് ഒരു മോഴയാനയെ വഴിയില്‍ കണ്ടു, അവന്‍ ഞങ്ങളെ കണ്ടു പേടിച്ചു റോഡരുകില്‍ നിന്ന് ചിന്നം വിളിച്ചു കൊണ്ട് കുറെ വട്ടം കറങ്ങി. ആ റൂട്ടിലൂടെയുള്ള ലാസ്റ്റ് ബസും പൊയിക്കഴിഞ്ഞാല്‍ റോഡ് മുഴുവന്‍ ആനകള്‍ ആയിരിക്കുമത്രേ, മേലെ കാട്ടില്‍ നിന്നും റോഡ് ക്രോസ് ചെയ്തു ആനകള്‍ മുഴുവന്‍ താഴേക്ക് വരുമത്രേ. രാത്രി ഒരു മണിക്ക് ശേഷം ഞങ്ങളെല്ലാവരും ഏറണാംകുളത്തെത്തി. പിന്നെ എപ്പോഴെങ്കിലും വീണ്ടും ഇത് പോലുള്ള യാത്രകളില്‍ കണ്ടുമുട്ടാമെന്നു പറഞ്ഞുകൊണ്ട്, എല്ലാരോടും വിട ചൊല്ലി.ഞാന്‍ അടുത്ത തൃശൂര്‍ ട്രെയിനില്‍ കേറി, എന്റെ വീട്ടീക്കു തിരിച്ചു