ചിക്മഗളൂര്‍ – കര്‍ണ്ണാടക

ബാംഗ്ലൂരിലുള്ള ഗൌതമിനെ പരിചയപ്പെട്ടിട്ടു അധികം ദിവസങ്ങളായിട്ടില്ല. അങ്ങിനെ ഇരിക്കുമ്പോഴാണ്, കുദ്രെമുഖ് നാഷണൽ പാർക്കിലെ സീതാഭൂമിയിലേക്ക് ട്രെക്ക്നു പോകാൻ അദ്ദേഹം എന്നെ ക്ഷണിച്ചത്. കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ വരാം എന്ന് അദ്ദേഹത്തെ അറിയിച്ചു.

04 ഒക്ടോബര്‍ 2013 വെള്ളിയാഴ്ച ഉച്ചക്ക് ചെന്നയില്‍ നിന്ന് പുറപ്പെട്ട ഞാന്‍ രാത്രി 8 മണിക്ക് ബാന്ഗ്ലുരിലെ കൃഷ്ണരാജപുരത്ത് ട്രെയിന്‍ ഇറങ്ങി. എന്നിട്ടു നേരെ മാര്ത്തള്ളിയിലേക്ക് പോയി, അവിടെയാണ് ഞങ്ങള്‍ അറേഞ്ച് ചെയ്തിരുന്ന ടെമ്പോ ട്രാവല്ലര്‍ വരാമെന്നേറ്റിരുന്നത്. സീതാഭൂമി ട്രെക്കിനു പെർമിറ്റ് കിട്ടാഞ്ഞതിനാൽ, ട്രെക്ക് ചിക്മഗളൂരിലേക്ക് മാറ്റേണ്ടി വന്നു. ഏകദേശം ഒരു 11 മണിയോടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു. 3 ആഴ്ചത്തെ അവധിക്കു ദുബായീന്ന് നാട്ടില്‍ വന്ന കോഴിക്കോട്ടുകാരൻ ആസാദ്, ആസാദിന്റെ കസിൻ “രോഹന്‍”, ഗൗതം,  ഞാൻ, പിന്നെ ഗൗതമിന്റെ ബാംഗ്ലൂര്‍ ഫ്രണ്ട്സ്  7 പേര്‍. അങ്ങിനെ ആകെ 11 പേരുണ്ടായിരുന്നു വണ്ടിയിൽ.

കാലത്ത് 5:30നു ഞങ്ങള്‍ മുളയങ്കിരി എത്തി, അതായത് കര്‍ണാടകയിലെ ഏറ്റവും ഹൈറ്റ് ഉള്ള പീക്കില്‍. വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പുറത്ത് നല്ല മഞ്ഞു പെയ്യുന്നുണ്ടായിരുന്നു കൂടാതെ ഭയാനകമായ കാറ്റും. അത്യാവശ്യത്തിനു തണുപ്പൊക്കെ ഉണ്ട്‌, ചിലരൊക്കെ തണുത്ത് വിറക്കുന്നു, പക്ഷേ എനിക്ക്‌ സഹിക്കാനാവാത്ത തണുപ്പൊന്നും തോന്നിയില്ല. കുറച്ചു നേരം അവിടെ നിന്നപ്പോള്‍, മനസ്സിനും ശരീരത്തിനും എന്തോ പ്രത്യേക സുഖാനുഭൂതി കൈവരിച്ചപോലെ, അത്ര സുന്ദരമാണാ പ്രദേശം. പ്രഭാത സമയം ആയതിനാലാകം വേറെയും പല ഗ്രൂപ്പുകളെയും അവിടെ കണ്ടു. പീക്കില്‍ കടകളൊന്നും തന്നെയില്ല, പക്ഷെ രാവിലെ വണ്ടിയില്‍ ചിലര് ബ്രേക്ക്‌ ഫാസ്റ്റ് കൊണ്ട് വന്നു വില്‍ക്കുന്നുണ്ടായിരുന്നു.1_snakeഇരുതല മൂരി

1375951_10151898069355890_1341792617_n
രോഹന്‍, ഗൌതം, ആസാദ് പിന്നെ ഞാനും

അവിടെയുള്ള മലമുകളിലെ അമ്പലത്തിന്റെ പിന്നില്‍ നിന്നാണ് അന്നത്തെ ട്രെകിംഗ് തുടങ്ങിയത്‌. ഞങ്ങളുടെ കൂട്ടത്തില്‍ ആരും തന്നെ ആ റൂട്ടില്‍ മുമ്പ് പോയിട്ടുണ്ടായിരുന്നില്ല. അമ്പലത്തിലെ ശാന്തിക്കാരന്‍ പോകേണ്ട വഴിയുടെ ഒരേകദേശ രൂപം പറഞ്ഞു തന്നു, മാത്രമല്ല പുലിയുടെ വിഹാര കേന്ദ്രത്തിലൂടെയാണ് കടന്നു പോകേണ്ടതെന്ന് കൂടി സൂചിപ്പിച്ചു.

മൂടല്‍മഞ്ഞു കാരണം, വ്യൂ പോയന്റ് ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല, വഴി നിറയെ പല വിധത്തിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. കുറേ ദൂരം നടന്നു കഴിഞ്ഞപ്പോള്‍ ഒരു മൈക്ക് അനൗണ്‍സ്മെന്റ് കേട്ടു. പക്ഷേ എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല. ചിലര്‍ പറഞ്ഞു, “എവിടെയോ വണ്ടിയില്‍ ഉറക്കെ പാട്ട് വെച്ചിരിക്കുകയാണെന്ന്”, വേറെ ചിലര്‍ പറഞ്ഞു “അടുത്തുള്ള ഗ്രാമങ്ങളില്‍ വല്ല സ്റ്റേജ് പ്രോഗ്രാം പ്രാക്റ്റീസോ മറ്റോ നടക്കുന്നുണ്ടാകും” എന്നു. കുറച്ചു കൂടി മുന്നോട്ട്‌ പോയപ്പോള്‍, എനിക്കൊരു ഡൌട്!! ഈ കേള്‍ക്കുന്ന ശബ്ദങ്ങള്‍ ഒരു സിനിമ ഷൂട്ടിങ്ങ് ലോകെഷനില്‍ കേള്‍ക്കുന്നത്‌ പോലെ. കന്നട ഫിലിമാണെങ്കില്‍ വല്ല മലയാളികളായ നായികമാരേയും കാണാമല്ലോ എന്ന് മനസ്സില്‍ സ്വപ്നം കണ്ടുകൊണ്ടാണ് പിന്നെയുള്ള ഓരോ സ്റ്റെപ്പും ഞാന്‍ മുന്നോട്ടു വെച്ചത്. അങ്ങിനെ ട്രെകിങ്ങിന്റെ അവസാന ഘട്ടത്തില്‍ ഞങ്ങളാ ഷൂട്ടിംഗ് ലോകെഷനില്‍ എത്തിചേര്‍ന്നു.
shooting

“സവാല്‍” എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആയിരുന്നു അവിടെ നടന്നു കൊണ്ടിരുന്നത്. ഹീറോ “പ്രജോല്‍”, ഹീരോയിന്‍ “ഏതോ ഹിന്ദി നദി”. അവള്‍ടെ ആദ്യത്തെ ഫിലിം ആണത്രേ ഇതു!!. എന്റെ കന്നട കൂട്ടുകാരൊക്കെ ഹീറോടെ കൂടെ നിന്ന് ഫോടൊക്ക് പോസ്‌ ചെയ്തു. ഞാന്‍ രണ്ടു പേരും ചേര്ന്നുള്ള ഒരു റൊമാന്റിക് സീനിന്റെ ഒന്നു രണ്ടു ഫോടോസ് എടുത്തു. പിന്നെ സൈറ്റില്‍ ചായ കൊടുക്കുന്ന ആളുടെ കൂടെ കുറച്ചു നേരം കത്തി വെച്ചു. മലയാളം സിനിമയില്‍ മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും മൂപ്പര്ക്ക് വലിയ ഇഷ്ടമാണത്രേ. ഞങ്ങള്‍ എല്ലാവര്‍ക്കും മൂപ്പര് ചായ പകര്‍ന്നു തന്നു. പിന്നെ അവരോടൊക്കെ യാത്ര പറഞ്ഞു, താഴെ ഉള്ള ഫോറെസ്റ്റ് ചെക്‌പോസ്റ്റില്‍ എത്തി.അവിടെയുള്ള, ഫോറെസ്റ്റ് വാച്ചര്ക്ക് കുറച്ചു രൂപാ ഒക്കെ കൊടുത്തു, എന്നിട്ടു പറഞ്ഞു “നാളെ ഞങ്ങള്‍ അവിടെ അടുത്തുള്ള കാട്ടില്‍ കൂടി ട്രെകിംഗ് പോകുന്നുണ്ടു എന്നു”. അദ്ദേഹം പൈസ വാങ്ങി പോക്കറ്റിലിട്ട ശേഷം ഞങ്ങള്‍ടെ പേരും അഡ്രസ്സും ഒരു പേപ്പരില്‍ എഴുതി വാങ്ങി. എന്നിട്ടു സന്തോഷത്തോടെ പറഞ്ഞു “ഞങ്ങളോട് പോയി ട്രെക്ക് ചെയ്തോളാന്‍ ”.

ഞങ്ങളുടെ ടെമ്പോ ചെക്ക്പോസ്ടിന്റെ അവിടെ കാത്തുകിടക്കുന്നുണ്ടായിരുന്നു. പിന്നെ പോയത് അവിടെ അടുത്തു തന്നെയുള്ള രാശി ഫാള്‍സ് കാണാനായിരുന്നു. കാപ്പിത്തോട്ടങ്ങള്‍ക്കിടക്കുള്ള നാല് തട്ടുകളുള്ള ഒരു വെള്ളചാട്ടം. അത്ര ശക്തി ഇല്ലാത്തതിനാല്‍ നേരെ ചുവട്ടില്‍ പോയി നിന്നു കുളിക്കാം. ബംഗ്ലൂരില്‍ നിന്ന് വന്നിട്ടുള്ള ആണ്‍കുട്ടികളും, പെങ്കുട്ടികളുമടങ്ങിയ ചെറു സംഘങ്ങളെ അവിടെ കണ്ടു.IMG_6376

വെള്ളച്ചാട്ടം കണ്ടു കഴിഞ്ഞു ഞങ്ങള്‍, ഉച്ച ഭക്ഷണം കഴിച്ചു. പിന്നെ പോയത്, ഗാലിക്കെരെ ലേയ്ക്ക് കാണാന്‍. മൂടല്‍ മഞ്ഞില്‍ കുളിച്ചു നില്ക്കുന്ന സുന്ദരമായ തടാകം, അതിന്റെ കരയില്‍ ഒരു ചെറിയ കരിങ്കല്‍ ക്ഷേത്രം. ചിത്രം സിനിമയിലെ കാട്ടുവാസി പൂജാരിയെപ്പോലെ ഉള്ള ഒരാളും, അയാള്ടെ ചുറ്റും ഒരു കൂട്ടം ആള്ക്കാരും. അവരുടെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന, ചെറുതായി ഉറഞ്ഞു തുള്ളുന്ന പൂജാരി !!!
IMG_6410

വീണ്ടും വണ്ടിയില്‍ കേറി, കുറച്ചു ദൂരം വണ്ടി മേലോട്ട് ഓടിച്ചു കൊണ്ട് പോയി. ഏകദേശം ഒരു മണിക്കൂര്‍ ഞങ്ങളവിടെയുള്ള കുന്നിന്‍ മുകളില്‍ ചിലവഴിച്ചു. താഴെ ഫാള്‍സിലേക്കൊന്നും പോയില്ല. അവിടെ അന്ന് രാത്രി തങ്ങാനായിരുന്നു പ്ലാന്‍. പക്ഷെ പെട്ടെന്ന് പ്ലാന്‍ ഒക്കെ മാറ്റി, താഴെ ബാബ ബുഡന്‍ഗിരിയില്‍ റൂം കിട്ടുമത്രേ !!!. അവിടെ താമസിക്കാം എന്നായിരുന്നു ചിലരുടെ അഭിപ്രായം, പക്ഷേ എനിക്കവിടെ മേലെ ടെന്റില്‍ തങ്ങാനായിരുന്നു ഇഷ്ടം, കുളിക്കാനും മറ്റുമായി താഴെ ഒരു അരുവിയും ഉണ്ട്‌, ഒന്നു കൂടി നന്നായി കുളിക്കണമെങ്കില്‍ കുറച്ചുകൂടി നടന്നാല്‍ അടുത്ത് തന്നെ ഒരു വെള്ളച്ചാട്ടമൊക്കെ ഉണ്ടത്രേ. രാത്രി 7 മണിവരെ ചെറിയ കടകള്‍ അവിടെ തുറന്നിരിക്കുന്നതിനാല്‍, അത്യാവശ്യം ഭക്ഷണം ഒക്കെ കിട്ടും. മാര്‍ച്ച് മുതല്‍ മേയ് വരെയാണത്രേ അവിടെ സീസണ്‍. ഇപ്പോ സന്ദര്‍ശകരൊക്കെ കുറവാണ്‌.
അവിടെ ഒക്കെ ഒന്നു കറങ്ങിയ ശേഷം ഞങ്ങള്‍ തിരിച്ചു ബാബ ബുഡന്‍ ഗിരിയിലേക്ക് വന്നു. അവിടെ ഒരു റൂം എടുത്തു. 150 ക. വാടക ഒറ്റ റൂം, വെറും തറ മാത്രം, വേറെ ഒന്നും തന്നെ റൂമിലില്ല. കുളിക്കാനും മറ്റുമായി ടോയ്ലെറ്റുകള്‍ വരി വരിക്ക് ഉണ്ട്. ഞാന്‍ വെറും പച്ച വെള്ളത്തില്‍ ഓപ്പണ്‍ എയറില്‍ ഒരു കുളി പാസാക്കി. എന്റെ "ഐസു പോലുള്ള" പച്ച വെള്ളത്തിലെ കുളി കണ്ടു അവിടത്തുകാരൊക്കെ അത്ഭുതം തൂകിയതായി എനിക്ക് തോന്നി. റൂമിലെത്തിയ ശേഷം, എല്ലാവരും ഒരു ഹോട് സൂപ് കുടിച്ചു. പാചകത്ത്തെക്കുറിച്ചു പറയുകയാണെങ്കില്‍, റൂമിനു വെളിയില്‍ മണ്ണെണ്ണ സ്റ്റൊവില്‍ ചോറു വെച്ചു, പിന്നെ പുലിയോഗ്ര ഖോജ് ചേര്‍ത്തു നല്ല പുലിയോഗരാ ഉണ്ടാക്കി കഴിച്ചു. കുറച്ചുനേരം റമ്മി കഴീച്ചതിനു ശേഷം എല്ലാവരും ഉറങ്ങാന്‍ കിടന്നു. റൂമിലാകെ ഒറ്റ പ്ലഗ് ആണ് ഉണ്ടായിരുന്നത്‌, അതിനു റസ്റ്റ്‌നുവദിക്കാതെ എല്ലാവരും അതില്‍ മാറി മാറി ക്യാമറ ബെറ്റരിയും, സെല്‍ ഫോണ്‌മൊക്കെ ചാര്‍ജ് ചെയ്തു കൊണ്ടേയിരുന്നു. തണുപ്പെന്നു പറഞ്ഞാല് മുടിഞ്ഞ തണുപ്പ്, ഹോ !!അതിഭയങ്കരം തന്നെ. സ്വന്തമായി പുതപ്പു കൊണ്ട് പോകാതിരുന്ന ഞാന്‍ എങ്ങിനെയൊക്കെയോ നേരം വെളിപ്പിച്ചുന്നു മാത്രം.

കാലത്ത് 6 മണിയോടെ എഴുന്നേറ്റു. ബ്രെക്ഫാസ്റ്റ്‌ ഇന്നലത്തെ പുലിയോഗര തന്നെയായിരുന്നു. പിന്നെ ലഗേജ് ഒക്കെ പാക്‌ ചെയ്തു, ചുറ്റുപാടും ഒക്കെ ഒന്നു കറങ്ങിയ ശേഷം 8:30 ഓടെ ഞങ്ങള്‍ ട്രെകിംഗ് തുടങ്ങേണ്ട സ്ഥലത്തത്തേക്ക്‌ ടെമ്പോയില്‍ കേറി യാത്രയായി. 9 മണിക്ക്‌ ഞങ്ങള്‍ “ഗലിക്കരെ” എന്ന് പറയുന്ന സ്ഥലത്തെ തടാകകരയില്‍ നിന്നും ട്രെകിംഗ് തുടങ്ങി. വഴി നിറയെ മാനിന്റെ കാലപ്പാടുകള്‍ കണ്ടു, പിന്നെ പുള്ളി പുലിയുടേതതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകളും. എവിടെ നോക്കിയാലും പുലിയുടെ കാല്‍പ്പാടുകള്‍, അതായത് മണ്ണില്‍ ആകെ നഖം കൊണ്ട് മാന്തി വച്ചിരിക്കുന്നു. കുറെ അധികം പുലികള്‍ അവിടെയുല്ലതിട്നെ ലക്ഷണമായിട്ടാണ് എനിക്കത് തോന്നിയത്. ട്രെക്കിംഗ് ട്രയല്‍ വിസിബിള്‍ ആയിരുന്നതിനാല്‍ ഞങ്ങള്‍ 11 പേരും ഇടയ്ക്കു കുറച്ചു ഗാപ്‌ ഇട്ടും, ചിലപ്പോഴൊക്കെ ഒറ്റക്കുമൊക്കെയാണ്‌ നടന്നിരുന്നത്. ഒറ്റയ്ക്ക് നടന്നിരുന്നപ്പോള്‍, എനിക്ക് ഭയങ്കര പേടി ഉണ്ടായിരുന്നു, പുലി എങ്ങാനും ചാടി വീണാലോ എന്ന് !!! ഞാന്‍ ഇടയ്ക്കിടയ്ക്ക് പിന്നിലേക്കും വശങ്ങളിലേക്കുമൊക്കെ നോക്കി നോക്കിയായിരുന്നു നടന്നിരുന്നത്. പക്ഷെ ബാക്കി ഉള്ളവരില്‍ ഒന്നും എനിക്കാ പേടി കാണാന്‍ കഴിഞ്ഞില്ല !!!IMG_6473IMG_6484ഇടക്ക് ചെറിയ ചെറിയ ബ്രേക് എടുതതിരുന്നു ഞങ്ങള്‍. ചില സമയങ്ങളില്‍ സൂര്യന്‍ ഒന്നു തെളിയും അപ്പോള്‍ സുന്ദരമായ വ്യൂ ഒക്കെ കിട്ടും. പുല്‍മേടുകളും, കുന്നുകളും, പലതരത്തിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന താഴ്വരകളും താണ്ടിയായിരുന്നു യാത്ര. ഇത്ര സുന്ദരമായ താഴ്വരകള്‍ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്, കണ്ടാലും കണ്ടാലും മതി വരില്ല. ഇടക്കിടക്കു അവിടെയും ഇവിടെയു മൊക്കെ ചെറിയ അരുവികള്‍ മുറിച്ചു കടക്കേണ്ടി വന്നു. കുറച്ചു സമയം മഴ ശക്തമായി പെയ്തിരുന്നു, ആ സമയത്താണു ഗൌതം ഒരു കലമാനിനെ കാണിച്ചു തന്നത്‌. ഞങ്ങളെ കണ്ട അതു, കുറച്ചു നേരം ഒന്നു അവിടെയൊക്കെ ചുറ്റി പ്പറ്റി നിന്ന്, ആകെ മൊത്തം ഒന്ന് വീക്ഷിച്ചിട്ട്‌ എങ്ങോട്ടോ ഓടിപ്പോയി.
IMG_6368
ഗാലിക്കരെ നിന്നും ഇടിഞ്ഞ്‌ പൊളിഞ്ഞു കിടക്കുന്ന കോട്ട വരെയുള്ള വഴി ഗൂഗിള്‍ മാപ്പി നോക്കിയായിരുന്നു ഞങ്ങള്‍ മുന്നോട്ട്‌ പോയിരുന്നത്‌. പക്ഷേ അവിടുന്നങ്ങോട്ട്‌ “കെമ്മനഗുണ്ടി” യിലേക്കുള്ള വഴി ശരിക്കും അറിയില്ലായിരുന്നു. നോര്‍ത്ത് വെസ്റ്റ്‌ സൈഡില്‍ ആണെന്നു മാത്രമറിയാം. 2:30pm നു ഫോര്ട്ട് ന്റെ അവിടെ എത്തിയ ഞങ്ങള്‍, പിന്നെ അവിടന്നു കോമ്പസ് നോക്കി നോക്കി നോര്‍ത്ത് വെസ്റ്റ്‌ സൈഡില്‍ നടന്നു.IMG_6499IMG_6477
ആകെ ചതുപ്പുകളും, കുഴഞ്ഞു മറിഞ്ഞമണ്ണും, അട്ട കടികളും നിറഞ്ഞ ഷോല വനങ്ങളിലൂടെയായിരുന്നു സഞ്ചാരം. കുറ്റി ച്ചെടികള്‍ക്കിടയിലൂടെ നിന്നും, ഇരുന്നും കുനിഞ്ഞുമായിരുന്നു നടത്തം. മിക്കവാറും എല്ലാവരെയും അട്ടകള്‍ പൊതിഞ്ഞു, ഡ്രെസ് ഒക്കെ അവിടവിടെയായി കീറി. സമയം ഏകദേശം സന്ധ്യയോടടുക്കുന്നു, എങ്ങിനെയെങ്കിലും ഇരുട്ടുന്നതിനു മുന്‍പേ കാടിനു പുറത്തെത്തണം എന്നായിരുന്നു എല്ലാവരുടെയും മനസ്സിനുള്ളില്‍. അങ്ങിനെ അങ്ങിനെ 5 മണിയോടെ ഉള്‍ക്കാടിനുള്ളില്‍ നിന്നും പുറത്തെത്തി. കുറേ സമയങ്ങള്‍ക്ക് ശേഷമാണ്‌ എല്ലാവരും ആകാശം കാണുന്നത്‌ തന്നെ. അവിടെ നിന്ന് നോക്കിയപ്പോള്‍ അകലെ ഒരു സിഗ്നല്‍ ടവര്‍ കണ്ടു. പിന്നെ അതു ലക്ഷ്യമാക്കിയായിരുന്നു യാത്ര. പക്ഷേ അങ്ങോട്ട്‌ എത്തിച്ചെരാണ്, ഒരു താഴ്വര കൂടി കടക്കേണ്ടതായി വന്നു. അവിടെ വച്ചാണ് ഞാന്‍ സാമ്പാറിന്റെ തലയോട്ടി കണ്ടത്‌, കുറെ പഴക്കമുള്ളതാണെന്ന് തോന്നി.
ആ താഴ്വരയില്‍ ട്രയല്‍ ഒന്നും തന്നെ കണ്ടില്ല, ഒരു പക്ഷെ ട്രയല്‍ ഒന്നും കണ്ടുപിടിക്കാനുള്ള സമയം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല എന്ന് പറയുന്നതാവും സത്യം. ഇടക്കൊരു സ്ഥലത്ത് മുട്ടുവരെ ചളിയില്‍ താഴ്ന്നു, പക്ഷെ പെട്ടെന്ന് കാല്‍ വലിചൂരാന്‍ പറ്റി. ഒരാള്‍ പൊക്കത്തില്‍ പുല്ലും, ചെടികളും വളര്ന്നു നിലക്കുന്ന ആ താഴ്വരയിലൂടെ അതിസ്സാസികമായാണ് ഞങ്ങള്‍ മുന്നോട്ടു പോയത്. അങ്ങിനെ ആ താഴ്വരയുടെ മുകളില്‍ എത്തിയപ്പോള്‍, മുന്‍പ്‌ കണ്ട സിഗ്നല്‍ ടവരിന്റെ അടുത്തായി ഒരു വീടോ/രിസോര്ട്ടോ എന്തോ കണ്ടു. പിന്നെ അതു ലക്ഷ്യമാക്കി നടന്നു. ഒരു 6 മണിയോട് കൂടി അവിടെ എത്തിച്ചേര്‍ന്നു. കെമ്മനഗുണ്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡണിലായിരുന്നു ഞങ്ങള്‍ എത്തിചേര്‍ന്നിരുന്നത്‌. അങ്ങിനെ നീണ്ട 9 മണിക്കൂര്‍ നേരത്തെ, വളരെ സാഹസിതയും,ത്രില്ലിങ്ങും നിറഞ്ഞ ഞങ്ങളുടെ ട്രെക് ഇവിടെ അവസാനിക്കുന്നു. ഡ്രെസ് ഒക്കെ മാറ്റിയ ശേഷം, ടെമ്പോ ഡ്രൈവറെ ഗാര്‍ഡനിലേക്ക് വിളിച്ചു വരുത്തി. പിന്നെ നേരെ ബാന്ഗ്ലൂരിലെക്ക് വച്ചു പിടിച്ചു.1377981_10151928636699Last group_pic

No comments:

Post a Comment