ചിദമ്പരം, പിന്നെ പിച്ചാവരത്തെ കണ്ടല്‍വനങ്ങളും

 24/10/2012 ബുധനാഴ്ച വിജയടശാമി നാൾ  അവധി ദിവസം ആയതിനാല്‍ ഞാന്‍ ഓഫീസിലെ കുറച്ചു പേരെ കൂട്ടി ഒരു വണ്ടേ ട്രിപ്പ്‌ പ്ലാന്‍ ചെയ്തു. അത് പ്രകാരം ചൊവ്വാഴ്ച രാത്രി താമ്പരത്ത് നിന്നും ഞാനും, എന്റെ റൂം മേറ്റ് സജിത്തും ചിദമ്പരത്തേക്ക് ബസ് കയറി. ഏതാണ്ട്‌ 4 മണിക്കൂര്‍ നേരത്തെ യാത്രക്കുശേഷം പുലര്ച്ചെ ഒരു 2 മണിക്ക് ചിദമ്പരത്തെത്തി. ബസിറങ്ങിയപ്പോള്‍ പൊരിഞ്ഞ മഴ, കുറെ നേരം അവിടെ ഒരിടത്ത് നിന്നു. പിന്നെ ഒരു ഓട്ടോക്കാരനെ വിളിച്ചു എന്റെ കൂട്ടുകാര് താമസിക്കുന്ന ലോഡ്ജിലേക്ക് പോയി. എന്റെ ഓഫീസ് മേറ്റ്സ് ആയ നടരാജനും, പഴനിയപ്പനും ഞങ്ങൾക്ക് മുമ്പേ  തന്നെ അവിടെ ലാന്ഡ് ചെയ്തിട്ടുണ്ട്. തേര്‍മുട്ടിക്കടുത്തുള്ള ഏതോ ഒരു ലോഡ്ജിലായിരുന്നു ലവന്മാര്‍ താമസിച്ചിരുന്നത്. അങ്ങിനെ അവിടെ എത്തി 600 റുപ്യ കൊടുത്ത് ഒരു ഡബിള്‍ റൂം എടുത്തിട്ട് ഞങ്ങള്‍ പതുക്കെ ഉറങ്ങാന്‍ കിടന്നു. രാവിലെ എണീറ്റ്‌ ചിദമ്പരക്ഷേത്ര സന്ദര്‍ശനം ഒക്കെ നടത്തി, വലിയ അമ്പലമാണ്, വലിയ കുളമുണ്ട്, കൂടാതെ കുറെ നൃത്ത ശാലകളും, അതിനോടെ ചേര്‍ന്ന് അത് കാണാന്‍ ഇരിക്കാനായി മണ്ഡപങ്ങളും ഒക്കെ ഉണ്ട്.അമ്പലവും പരിസരവും കുറച്ചു വൃത്തി പോരാ എന്ന് എനിക്ക് തോന്നി. അമ്പലത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ഒന്നും(ചിദംബര രഹസ്യമടക്കം) ഞാനാരില്‍ നിന്നും നിന്നും അറിയാന്‍ ശ്രമിച്ചില്ല.എവിടെ നോക്കിയാലും കുടുമയും താറുമൊക്കെയുടുത്ത ബ്രാഹ്മണര്‍, പിന്നെ പിച്ചക്കാര്‍, വിദേശികള്‍, കച്ചവടക്കാര്‍ പക്ഷെ ക്ഷേത്രത്തില്‍ തിരക്കൊന്നും അനുഭവപ്പെട്ടില്ല. ക്ഷേത്ര ദര്ശനം കഴിഞ്ഞു ഞങ്ങള്‍ ബ്രേക്ക് ഫാസ്റ്റ്  കുടിച്ചു. ചെന്നയില്‍ കിട്ടുന്ന സാബാര് ആയിരുന്നില്ല ഇവിടെ കിട്ടിയത്, കുറച്ചു ടേസ്റ്റ് ഒക്കെയുള്ള സാമ്പാര് ആയിരുന്നു.
DSC09679
പിന്നെ ഞങ്ങള്‍ പിച്ചാവരത്തെക്ക് തിരിച്ചു, ചിദംബരത്ത് നിന്നും പ്രൈവറ്റ് ബസില്‍ 20 നിമിഷം യാത്ര ചെയ്യണം പിച്ചാവരത്തേക്ക്‌. ഒന്നുകില്‍ രാവിലെ അല്ലെങ്കില്‍ ഉച്ചതിരിഞ്ഞു അവിടെ  എത്തിച്ചേരുന്നതാണു ഉത്തമം, ഇതു രണ്ടുമല്ലാത്ത സമയങ്ങളില്‍ പൊരിഞ്ഞ വെയില്‍ ആയിരിക്കും അവിടെ. അവധിദിനങ്ങള്‍ ഒഴിവാക്കിയാല്‍ തിരക്കൊന്നുമില്ലാതെ സമാധാനമായി, ബോട്ട് യാത്ര ആസ്വദിക്കാം. മാത്രമല്ല ബൊട്ടിനായി വെയിറ്റ്‌ചെയ്യുകയും വേണ്ട. ഞങ്ങള്‍ 6 പേര്‍ ഒരു 11.30 ഓടുകൂടി ഞങ്ങള്‍ പിച്ചാവരം ഏത്തി. തലേദിവസം രാത്രി മുഴുവന്‍ കനത്ത മഴ യായിരുന്നതിനാല്‍ ആള്‍ക്കാരുടെ തിരക്കൊന്നും ഇല്ല. ആകെക്കൂടി നല്ല അന്തരീക്ഷം. കാലത്ത് 8 മണി മുതല്‍ വൈകീട്ട് 5 വരയാണ് ഇവിടെ TTDC അനുവദിച്ചിരിക്കുന്ന സന്ദര്ശന സമയം. IMG_0023അവിടെ സാധാരണബോട്ടും, മോട്ടോര് ബോട്ടും കണ്ടു.ഞങ്ങള്‍ എല്ലാര്‍ക്കും കൂടി ഒരു പെഡല് ബോട്ട് എടുത്തു. 1050 രൂപാക്ക് 4 മണിക്കൂര്‍ ബോട്ട് യാത്ര.ബോട്ടില്‍ കേറി കുറച്ചു നീങ്ങിയപ്പോള്‍, വഞ്ചിക്കാരന്‍ പറഞ്ഞു, അധികം ഉള്ളിലേക്കൊന്നും പോകാന്‍ അവര്‍ക്ക് അനുവാദമില്ലത്രേ, പക്ഷേ നമ്മളെ കൊണ്ട്‌ പോകും, ചായക്കാശ് കൊടുക്കണമെന്ന് മാത്രം. ഇത പിച്ചാവാരത്തുള്ള എല്ലാ വഞ്ചിക്കാരും പറയുന്ന ഡയലോഗ്‌ തന്നെയാണ്. ശരി എന്നു ഞങ്ങള്‍ പറഞ്ഞതോടെ അയാൾ ഞങ്ങളെ ഉള്ളിലേക്ക് കൊണ്ട്‌ പോകാന്‍ തുടങ്ങി.IMG_0097IMG_0131 ഉള്ളിലേക്ക് പോകും തോറും കാടിന്റെ സൌന്ദര്യം കൂടിക്കൂടിക്കൊണ്ടിരുന്നു. മൂന്നു തരത്തിലുള്ള കണ്ടല്‍ ചെടികാളാണത്രേ അവിടെ വളരുന്നത്‌ അതിനൊക്കെ ഓരോരോ പേരും പറഞ്ഞു, പക്ഷെ മറന്നുപോയി. വെള്ളത്തിന്‌ ആഴം 4 അടി മാത്രമേ ഉള്ളൂ, പക്ഷെ അതില്‍ നടക്കാന്‍ പറ്റില്ല ചേറില്‍ കാല്‍ ആണ്ടുപോകും പിന്നെ ചില സ്ഥലങ്ങളില കാലില്‍ ഇറുക്കുന്ന എന്തോ ഒരു ചെറിയ ജീവിയും ഉണ്ടത്രേ.IMG_0039IMG_0200 DSC09756മോഹന്‍ലാലിന്‍റെ മാന്ത്രികം സിനിമയുടെ ചില ഭാഗങ്ങള്, കമലഹാസന്റെ ദശാവതാരത്തിന്റെ ചില ഭാഗങ്ങള്‍ പിന്നെ പേരറിയാത്ത പല ഭാഷകളിലുള്ള ചിത്രങ്ങളും ഇവിടെ ഷൂട്ട്‌ ചെയ്തിട്ടുണ്ടത്രേ.പോകുമ്പോള്‍ ഞങ്ങള്‍ എല്ലാവരും തന്നെ തുഴച്ചില്‍ ഒന്നു ട്രൈ   ചെയ്തു നോക്കി.DSC09809 ഒരു രക്ഷയുമില്ല, തോണി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു, മുന്നോട്ടു പോകുന്നില്ല്ല. അതിന്റെ കാരണം വഞ്ചിക്കാരൻ പറഞ്ഞു തന്നു, രണ്ടു കയ്യിലും ഒരേപോലെ ബലം പ്രയോഗിക്കണം എന്നാല്‍ മാതമേ അത് മുന്നോട്ടുപോകൂ. അയാൾ ഞങ്ങളെ ഒരു ബീച്ചില്‍ കൊണ്ട്‌ പോയി ഇറക്കി,1 മണിക്കൂര്‍ കൊണ്ട് ബീച്ചിലോക്കെ ഒന്ന് കറങ്ങി വന്നോളാന്‍ പറഞ്ഞു. IMG_0236
DSC09818ആ ബീച്ചില്‍ ഞങ്ങള്‍ 6 പേരല്ലാതെ വേറെ ആരുംതന്നെ ഉണ്ടായിരുന്നില്ല. ആ കടപ്പുറത്തും ഒരു ഗ്രാമം ഉണ്ടായിരുന്നത്രേ, കഴിഞ്ഞ സുനാമിയില്‍ അത് നാമാവശേഷമായിപ്പോയതാണ്. കടപ്പുറത്ത് ഒരു ട്രാന്‍സ്ഫോമര്‍ കണ്ടു, പണ്ടത്തെ ഗ്രാമ ജീവിതത്തിന്റെ അവശിഷ്ടമാണത്. കടല്‍ക്കരയില്‍ ഏതോ കപ്പല്‍ ഒക്കെ കണ്ടു ഞങ്ങള്‍, വെള്ളത്തിന്‌ അത്ര ഉപ്പു രസമില്ല, കടലും കായലും ചേര്‍ന്ന് കിടക്കുന്നതിനാലായിരിക്കാം.IMG_0250കടല്‍ക്കരയില്‍ ആകെ ചുകന്ന നിറത്തിലുള്ള ഞെണ്ടുകള്‍ ഓടിക്കളിക്കുന്നു, അടുത്ത് ചെല്ലുമ്പോള്‍ ഓടി പൊത്തില്‍ കയറുന്നു, പെട്ടെന്ന് പൊത്തില്‍ കേറാന്‍ പറ്റാഞ്ഞ ചിലതിനെ ഞാനെന്റെ ക്യാമറയിലെക്കാവാഹിച്ചു. IMG_0261
DSC09690DSC09856
അതിനു ശേഷം ഞങ്ങള്‍ ജെട്ടിയിലേക്കു  തിരിച്ചെത്തി, അവിടെയുള്ള വാച് ടവറില്‍ കേറി കായലിനെ ഒന്ന് ദീര്ഘമായി വീക്ഷിച്ചു, പിന്നെ നേരെ ചിദംബരം ബസ് സ്റ്റാന്‍ഡിലേക്ക് വിട്ടു.

തെന്മല, പാലരുവി, റോസ് മല, കൊല്ലം (27 - 29 ഒക്ടോബര്‍ 2012 )

ചെന്നൈയില്‍ നിന്നും ഒരു വെള്ളിയാഴ്ച രാത്രി തമിഴന്മാരുടെ വോള്‍വോ ബസില്‍ തിരുനെല്‍വേലിക്ക്‌ ഞാനും എന്റെ റൂം മേറ്റ് സജിത്തും കേറി .(കല്ലഡയുടെ ഡയറക്റ്റ് ബസ്‌ ഉണ്ടായിരുന്നു,  പക്ഷേ അതില്‍ സീറ്റ് കിട്ടിയില്ല ). പുലർച്ചെക്കു തന്നെ തിരുനെൽവേലി ടൗണിൽ എത്തി, പിന്നെ  അവിടെ നിന്നും കൊല്ലം പോകുന്ന ബസു പിടിച്ചു ആര്യന്‍കാവില്‍ ചെന്നിറങ്ങി.  നേരെ ഒരു ഓട്ടോറിക്ഷയില്‍ കേറി പാലരുവി റിസോര്‍ടിലേക്ക് പോയി. KTDC യുടെ മോട്ടലില് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പാലരുവി റിസോര്‍ട്ടില്‍ ആണ് ബുക് ചെയ്തിരുന്നത്.  റിസോര്‍ട്ടിനെക്കുറിച്ചു പറയുകയാണെങ്കില്‍ വെള്ളച്ചാട്ടത്തില്‍ നിന്നും 4 കിലോമീറ്റര്‍ മാറി കാട്ടിനുള്ളില്‍  റോഡ് സൈഡില്‍ ആണ്.  റിസോര്‍ട്ടിന് അരികിലായി അരുവി, എതിര്‍ വശത്ത്‌ ഒരു വലിയ മല. ഏസീ റെസ്റ്റോറന്റ്, ഔട്‌ഡോര് റെസ്റ്റോറന്റ് എല്ലാം കൊണ്ടും നല്ല അന്തരീക്ഷം.

ഫ്യാമിലീ റൂം ആയിരുന്നു ബുക് ചെയ്തിരുന്നത്‌, പക്ഷേ കൂടെയുള്ള രണ്ടു ചങ്ങാതിമാര്‍ വരാത്തത്‌ കാരണം ഒരു ഡബിള്‍ ബെഡ് റൂം മതി എന്നു പറഞ്ഞു. കുളിയൊക്കെ കഴിഞ്ഞതിനു ശേഷം തെന്മല ഇകൊ ടൂറിസം സെന്ററിലേക്ക് വച്ചു പിടിച്ചു. ആര്യന്‍കാവില്‍ (പാലരുവി ബസ്‌ സ്ടോപില്‍) നിന്ന് ബസ്‌ കയറി തെന്മല ഡാം ടിക്കറ്റ് എടുത്തു. ഒരു അരമണിക്കൂര്‍  എടുത്തു ഡാം സ്റ്റോപ് എത്താന്‍. അവിടെ ഇറങ്ങി ബസ് സ്ടോപില്‍ നിന്ന് നോക്കിയാല്‍ കല്ലഡ ഇറിഗേഷന്‍ പ്രോജക്ട്‌ കാണാം. ബസ് ഇറങ്ങിയപ്പോള്‍ തന്നെ ഒരു തമിഴന്‍ വണ്ടിയില്‍ പനനൊങ്കും, കള്ളുമായി വന്നു. കഞ്ഞി വെള്ളത്തില്‍ പഞ്ചസ്സാര കലാക്കിയതാണു കള്ളു. വില ഒരു ഗ്ലാസ്സിനു രൂപാ 40. തമിഴന് കൈനീട്ടം ഒട്ടും മോശമായിരുന്നില്ല !!  പിന്നെ നേരെ  കല്ലഡ ഇറിഗേഷന്‍ പ്രൊജെക്റ്റ്‌ കാണാനായി 5 രൂപാ ടീക്കേറ്റ് എടുത്തു. ഡാം കാണാനായി മേലോട്ട് കയറി.  ഡാം പരിസരത്തു ഫോടോഗ്രാഫി നിരോധിച്ചിട്ടുണ്ട്‌. ഡാമിനെ ഒരു വലം വെച്ചു ഞങ്ങള്‍ പുറത്തേക്ക്‌ കടന്നു.

പിന്നെ തെന്മല ഇകൊ ടൂറിസം സെന്ററില്‍ പോയി, ലെഷര്‍ സോണിലേക്കും, അഡ്വെംചര് സോണിലേക്കും, മാന്‍ വളര്‍ത്ത്‌ കേന്ദ്രത്തിലേക്കും, ചിത്രശതലഭ പാര്‍ക്കിലേക്കും ടീക്കേറ്റ് എടുത്തു(ഒരു ക്യാമാരയും   ചേര്‍ത്തു ഒരാള്‍ക്ക് 110 രൂപാ). മ്യൂസിക് ഫവുണ്ടയിന്‍ ഉണ്ട്‌, പക്ഷേ അതു സന്ധ്യക്ക്‌ 7 മണിക്കേ ആരംഭിക്കൂ. ലെഷര്‍ സോണില്‍ കുറച്ചു പ്രതീമകള്‍ കാണാം, പിന്നെ ഒരു തൂക്ക് പാലം - മരത്തടി കൊണ്ടുള്ള ഒരു പാലം. കാര്യമായ ആള്‍തിരക്ക്‌ ഒന്നും തന്നെയില്ല.


ഇവരുടെ പബ്ലിസിറ്റി കണ്ടു ഇവിടെ എത്തുന്നവരെ തീര്‍ത്തും നിരാശരാകുന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്, പിന്നെ നേരെ അഡ്വെംചര്‍ സോണിലേക്ക് പോയി, അവിടെ റിവേര്‍ ക്രോസ്സീങ്ങ്‌, പിന്നെ ചെറിയ ഒരു കുളത്തില്‍ പെഡല് ബൊട്ടിംഗ്‌, പിന്നെ മരങ്ങള്‍ക്ക് മുകളിലൂടെ ഒരു പാലം, എനിക്ക്‌ ആകെ ബോറടിച്ചു. അടുത്തതായി പോയത്‌  അഡ്വെംചര്‍സോണിന്റെ തൊട്ട്‌ താഴെയുള്ള ബില്ഡിങ്ങിലാണ് പ്രവര്‍ത്തിക്കുന്ന അക്വേറിയം. മുന്‍പ്‌ കണ്ട 2 സോണുകളേക്കാള്‍ എനിക്കിഷ്ടമായത്‌ ഇതായിരുന്നു. ടിക്കറ്റ്‌  10 രൂപാ. പിന്നെ ഒരു ഓട്ടോയില്‍ ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള മാന് വളര്‍ത്ത്‌ കേന്ദ്രത്തിലേക്കു പോയി. അവിടെയും കാര്യമായി കാണാന്‍ ഒന്നും തന്നെയില്ല. വീണ്ടും ഒന്നര കിലോമീറ്റര്‍ തിരിച്ചു വന്നു, ചിത്രശലഭപാര്‍ക്കു കാണാന്‍. 3 മണിക്കേ പാര്‍ക്ക് തുറക്കൂ.അവിടെയും ഇവിടെയും ഒക്കെ ആയി കുറച്ച് ശലഭങ്ങളെ കാണാം, ശലഭങ്ങളെ കുറിച്ചു ഗൈഡ് പറഞ്ഞു തരും. അങ്ങിനെ തെന്മല ഇകൊ ടൂറിസം സെന്റര്‍ കണ്ടു കഴിഞ്ഞു. അവിടെ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള തെന്മല റെയില്‍വെ സ്റ്റേഷന്‍ കാണാന്‍ നടന്നാണ് പോയത്‌. തെന്മലയെക്കുറിച്ച്‌ പറയുമ്പോള്‍ തിരുവിതാംകൂറിലെ ആദ്യത്തെ  റെയില്‍വെ പാത,കൊല്ലം തിരുനെല്‍വേലി മീറ്റര് ഗേജ് സര്‍വീസിലെ ഒരു പ്രധാന സ്റ്റേഷന്‍ അങ്ങിനെ പോകുന്നു വിശേഷണങ്ങള്‍.

പക്ഷേ അവിടെ തീവണ്ടിയുടെ ചൂളംവിളി നിലച്ചിട്ട് രണ്ടുവര്ഷമായി. പുതിയ ബ്രോഡ് ഗേജ് പാതയുടെ പണി നടക്കുന്നു. കുറച്ചു ഫോടോകള്‍ ഒക്കെ എടുത്തിട്ട്‌  ബ്രിട്ടീഷുകാര്‍ പണിത സ്റ്റേഷനോട് യാത്ര പറഞ്ഞു. അടുത്ത ലക്‌ഷ്യം 13 കണ്ണറ പാലം, തെന്മലയില്‍ നിന്നും ബസ്കേറി നേരെ കഴുത്തുരുട്ടിയില്‍ ഇറങ്ങി. പാലത്തിലെത്തിച്ചേരാന്‍, കുറച്ചു ദൂരം പുറകോട്ട് നടക്കണം. അതിസുന്ദരമായ പാലം, താഴെ ഒഴുക്കുന്ന പുഴ, മേലെ വലിയ പാറക്കെട്ടുകള്‍, കണ്ടാലും കണ്ടാലും മതി വരില്ല.പക്ഷേ പാലത്തിനടുത്തുള്ള തുരങ്കത്തെക്കുറിച്ച്  ഞാന്‍ അജ്ഞനായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത്‌ മിസ്സ്‌ ചെയ്തു.


ഇതോടെ ഊര് ചുറ്റല് അവസാനിപ്പിച്ചുകൊണ്ട്‌ നേരെ ആര്യങ്കാവിലേക്ക് ബസ് കയറി. റൂമില്‍ എത്തി നല്ല ഒരു കുളിപാസാകി. റൂമില്‍ ഞാനും എന്റെ റൂം മേറ്റ് സജിത്തും മാത്രം, കൂടെ വരാം എന്നു പറഞ്ഞിരുന്ന സുഹൃത്തുക്കള്‍ വന്നിരുന്നെകില്‍ നല്ല രസമാകുമായിരുന്നു, വേറെ ഒന്നും ചെയ്യാനില്ലാത്തത്‌ കൊണ്ട്‌ നേരെ അത്താഴം കഴിച്ചു കിടന്നുറങ്ങി.

28 ഒക്ടോബര്‍, ഞായറാഴ്ച - രാവിലെ 7 മണിക്ക്‌ മുന്‍പേ എഴുന്നേറ്റു.

അന്നത്തെ പരിപാടികള്‍ 1.പാലരുവി വെള്ളച്ചാട്ടം 2.വനത്തില്‍ ട്രക്കിംഗ് ഇത് രണ്ടുമായിരുന്നു. രാവിലെ പീട്ടും കടലയും കഴിച്ചു നേരെ പാലരുവിയിലേക്കുള്ള പ്രവേശന പാസ്സ് എടുക്കാന്‍ പോയി, 8:15 നേ ടിക്കറ്റ് കൌണ്ടർ തുറക്കൂ എന്നു തലേ ദിവസം തന്നെ പറഞ്ഞിരുന്നു. ട്രെകിംഗ് പോകണമെങ്കില്‍ തലേദിവസം തന്നെ പറഞ്ഞേല്‍പ്പിക്കണം. ഞങ്ങള്‍ ഇന്നലെ തന്നെ പറഞ്ഞു എല്ലാം ശരിയാക്കിയിരുന്നു. ട്രക്കിംഗ് പോകാന്‍ 300(5 പേര്‍ക്ക്‌) രൂപായുടെ പാസ്സ് എടുക്കണം. ഒരാളയാലും രണ്ടു പേരായാലും   5 പേരുടെ പൈസ അടക്കണം. പിന്നെ ഗൈഡിന്‌ ചായക്കാശും. പൈസ അടച്ച ശേഷം     ഓഫീസില്‍ നിന്ന് അവർ തന്നെ ഒരു ഓട്ടോ വിളിച്ചു തന്നു. 120 രൂപാ പാലരുവി വെള്ളച്ചാട്ടം വരെ. അവിടെ ചെന്ന് നമ്മടെ ആശാരിടെ മോന്‍  ബീജുവിനെ കണ്ടാല്‍ മതിയെന്നു ഓഫീസിലെ ചേട്ടന്‍ ഓട്ടോക്കാരനോട് പറയുന്നത്‌ ഞാന്‍ കേട്ടിരുന്നു. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ആള്‍ക്കാര്‍ ഒന്നും വന്നു തുടങ്ങീട്ടില്ല. ബിജുവേട്ടന്‍ പറഞ്ഞു മൂപ്പര്‍ ഒരു ചായ കുടിച്ചിട്ട് വരാം, ഞങ്ങളോട് അതു വരേക്കും വെള്ളച്ചാട്ടം ഒക്കെ ഒന്നു കണ്ടു വന്നോളാന്‍.


വെള്ളച്ചാട്ടത്തില്‍ ആകെ ഒന്നു രണ്ടു പേര്‍ മാത്രം, ഫോടോ എടുക്കാന്‍ നോക്കുമ്പോള്‍ മേലെ നിന്നും സൂര്യരശ്മികള്‍, വൈകുന്നേരം തിരിച്ചു വരുമ്പോള്‍ ആകാം എന്നു വിചാരിച്ചു തിരിച്ചു നടന്നു. ഓഫ്ഫീസില്‍ ഇരിക്കുന്ന ചേച്ചി പറഞ്ഞു നല്ല അട്ട കടി ഉണ്ടാകും വഴി നീളെ, അപ്പോ ഞാന്‍ പറഞ്ഞു ഏയ് അതൊന്നും ഒരു പ്രശ്നമല്ലെന്ന്. അങ്ങിനെ ഞങ്ങളെ അട്ടകടിയില്‍ നിന്നും രക്ഷിക്കാനായി ആ കുട്ടി കുറച്ചു ഉപ്പ്‌ എടുത്തു തന്നു. ഞാന്‍ അതു ഒരു കവറില്‍ ആക്കി ബാഗില്‍ വെച്ചു. അങ്ങിനെ ഞാനും സജിത്തും, ഗൈഡ് ബിജുവേട്ടനും കൂടി കാടു കേറാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നും ഒരു കഥാപാത്രം ഇങ്ങനെ സംസാരിച്ചു “മൂന്നു പേര്‍ ചേര്‍ന്നു ഒരു വഴിക്ക്‌ പോകുന്നത്‌ ശരിയല്ല, ഞാനും കൂടി വരാം എന്ന് ” അദ്ദേഹം അവിടത്തെ ഒരു വാച്ചർ ആയിരുന്നു.


ഒരു 10 മിനുട്ട്‌ നടന്നപ്പോഴേക്കും ഭയങ്കര ആനച്ചൂരു. പക്ഷേ ആനയെ ഒന്നും കണ്ടില്ല.വഴി നീളം നല്ല തണുത്ത കാറ്റടിച്ചിരുന്നു, കുരങ്ന്മാര്‍ വലിയ മരങ്ങളുടെ മുകളില്‍ എന്തൊക്കെ ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. വഴിയില്‍ ഒരു പ്ലാവില്‍ ഇടിച്ചക്ക കണ്ടു, ആനയെ കാണാം എന്ന പ്രതീക്ഷ ഉള്ളില്‍ വെച്ചു കൊണ്ട്‌  കാനനഭംഗി ആസ്വദിച്ചുമുന്നോട്ട്‌ നടന്നു.വഴിയില്‍ ഒരു പാമ്പിനെ കണ്ടു, വൈപര്‍ ആണ്. ശെന്തരുണി വനത്തില്‍ കണ്ടു വരുന്ന ഇനം ആണ്, ഏതായാലും കുറച്ചു ഫോട്ടോസ് എടുത്തു.


ഒരു 4 കിലോ മീറ്റര്‍ നടന്നപ്പോഴേക്കും  ട്രക്കിംങിന്‌ അനുവദിച്ച സ്ഥലപരിധി കഴിഞ്ഞു. വേണമെങ്കില്‍ കുറച്ചചകലെയുള്ള റോസുമല പോകാം എന്നു ഗൈഡ് പറഞ്ഞു. പക്ഷേ നടക്കാനാണെങ്കില്‍ കുറച്ചു ദൂരം ഉണ്ട്‌, ജീപ് വരുവാണേല്‍ നോക്കാം എന്നു പറഞ്ഞു. കുറച്ചു നേരം അവിടെയുള്ള ഒരു വിളക്ക് മരത്തിന്റെ അടുത്തു ഇരുന്നു. ഒരു ജീപ് വന്നു അതില്‍ 100 രൂപാ കൊടുത്തു ഞങ്ങള്‍ റോസുമല  അങ്ങാടിയിലെത്തി. അവിടെ നിന്ന് റോസ് മലയിലെ ടവറിലേക്ക് നടന്നു. മലമുകളില്‍ നിന്ന് നോക്കിയാല്‍ താഴെ നല്ല സീനറിയാണ്‌. താഴെതെന്മല  ഡാമിന്റെ ഭാഗങ്ങളൊക്കെ കാണാം. അടുത്ത പ്രാവശ്യം  വരുമ്പോള്‍ അവിടെ വരെ പോകാം എന്നു പറഞ്ഞു. അവിടെയുള്ള ടവറിന്റെ മേല്‍ കയറി നോക്കി ,ചുറ്റുപാടും അതി സുന്ദരമായ കാഴ്ചകള്‍.



പിന്നെ തിരിച്ചു നടന്നു, അങ്ങാടിയില്‍ നിന്ന് ഊണ്‌ കഴിച്ചു. അവിടെനിന്നും ഒരു ജീപില്‍ കയറി വീണ്ടും വിളക്ക് മരത്തിന്റെ അവിടെ ഇറങ്ങി. പിന്നെ കാട്ടിലൂടെ നടന്നു വെള്ളച്ചാട്ടത്തിന്റെ അവിടെ എത്തി. എന്തൊരു തിരക്ക്‌, വെള്ളച്ചാട്ടം മുഴുവന്‍ ആളുകള്‍. ഞാനും ഒരു മൂലയില്‍ പോയിനിന്ന് കുളിച്ചു. പിന്നെ മേലെ കല്‍മണ്ടപത്തില്‍ കേറി കുറച്ചു ഫോടോസ് എടുത്തു.

വെള്ളച്ചാട്ടത്തിനടുത്തു കുതിരാലയത്തിന്റെ കുറച്ചു അവശിഷ്ടങ്ങള്‍കണ്ടു. പണ്ട് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍  നീരാട്ടിനായി വരാറുണ്ടായിരുന്നത്രേ ഇവിടേക്കു. സൈന്യം സിനിമയുടെ ഷൂട്ടിങ്ങഗിനിടയില്‍ ഇതു കത്തിപ്പോയത്രേ, അന്നൊന്നും അവിടെ ഇതുപോലെ സംരക്ഷണസമിതി ഒന്നും ഉണ്ടായിരുന്നില്ല. ദൌത്യം സിനിമയുടെ പല ഭാഗങ്ങളും ഇവിടെ വെള്ളച്ചാട്ടത്തിന്റെ മുകളില്‍ വെച്ചെടുത്തിട്ടുന്തത്രേ, നല്ല വഴുക്കല്‍ ഉള്ളതിനാല്‍ അങ്ങോട്ട്‌ പോകാന്‍ തരായില്ല. നല്ല ഒരു കുളി ഒക്കെ കഴിഞ്ഞു, തിരിച്ചു റിസോര്‍ട്ടിലേക്ക് നടന്നു. റൂമിലെത്തി സുഖമായി കിടന്നുറങ്ങി. ഞാന്‍ ഉറങ്ങുന്ന സമയം എന്റെ റൂം മേറ്റ്   റിസോര്‍ട്ടിന്റെ മാനേജറുമായി ഭയങ്കര കത്തിവെപ്പായിരുന്നത്രേ. സോഫ്റ്റ്‌ വെയര്‍ രംഗത്ത് ജോലി ചെയ്യുന്നവരുടെ ദാമ്പത്യ പ്രശ്നങ്ങളും, സ്റ്റീവ് ജോബിന്റെ പ്രസംഗങ്ങളും, ഒരു റിസോര്‍റ്റ് നടത്തിപ്പിന്റെ ബുധിമുട്ടുകളും, അങ്ങിനെ  അങ്ങിനെകുറേ നേരം സംസാരിച്ചുവത്രേ. വൈകുന്നേരമായപ്പോഴേക്കും റിസോര്‍ട്ടിലെ മിക്കവാറും എല്ലാ റൂമുകളും വേകേറ്റ് ചെയ്തിരിക്കുന്നു, അവിടെ വച്ചു രജനീകാന്തിന്റെ PA ആയ സത്യനാരായണനെ കണ്ടു സംസാരിച്ചു. രജനി ചെന്നൈലെ ഒരു അമ്പലത്തിലേക് ധ്വജ പ്രതിഷ്ടാക്കായി ഇവിടെ തെന്മല ഡീപ്പോയില്‍ നിന്ന് ഒരു തെക്ക്‌ മരം വാങ്ങിയിട്ടുണ്ടത്രേ, അതിന്റെ മേല്‍നോട്ടത്തിനാണ്‌ അയാള്‍ വന്നിരിക്കുന്നത്‌ എന്നും പറഞ്ഞു. രാത്രി ചപ്പാത്തി കഴിച്ചു കിടന്നുറങ്ങി. രാവിലെ 8:30 മണിയോട് കൂടി വീണ്ടും വരാമെന്നു  ഉറപ്പ് നല്‍കി യാത്ര തിരിച്ചു.
9 മണിയുടെ ബസിനു നേരെ കൊല്ലത്ത്‌ക്ക്‌ പോയി . ഒരു 12 മണിയോടെ കൊല്ലം എത്തിചേര്‍ന്നു, നേരെ പോയത്‌ തങ്കശ്ശേരി ലൈറ്റ്‌ ഹൌസിലേക്ക്‌ , പക്ഷേ അവിടെ സന്ദര്‍ശനസമയം  3 മണി മുതല്‍ 5 മണി വരെ  മാത്രം.അവിടെ ഒന്നു കറങ്ങി, പിന്നെ നേരെ, കൊല്ലം ബീച്ചിലേക്ക്, ബീച്ചില്‍ നിന്നും നേരെ റെല്‍വെ സ്റ്റേഷനിലേക്ക്‌  വിട്ടു.

ഊണ്‌ കഴിഞ്ഞതിനുശേഷം സ്റ്റേഷനടുത്തുള്ള പോലീസ് മ്യൂസിയത്തിലും പോയി.

മ്യൂസിയത്തില്‍ ആരും ഉണ്ടായിരുന്നില്ല, സന്ദര്‍ശകരും ഇല്ല, സൂക്ഷിപ്പുകാരും ഇല്ല,  ഞാന്‍ പേടിച്ചു പേടിച്ചു കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു. പഴയകാല പോലീസ് കുപ്പായങ്ങള്‍, തൊപ്പികള്‍, പലപല  ആയുധങ്ങള്‍, തോക്കുകള്‍, ചെറിയ പീരങ്കികള്‍ അങ്ങിനെ കുറേ കണ്ടു. ട്രയിന്‌ സമയമായപ്പോള്‍ കാഴ്ച കാണല്‍ മതിയാക്കി, സ്റ്റേഷനിലേക്ക്‌ നടന്നു. അങ്ങിനെ കൊല്ലം ട്രിപ്‌ ഇവിടെ അവസാനിപ്പിക്കുന്നു.

കമ്പമല (വയനാട്)

കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോൾ വീണ്ടും ട്രെക്കിങ്ങിന്‌ പോകണമെന്നു മനസ്സ് പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഫേസ് ബുക്കില്‍ കുറച്ചു ട്രേക്കിങ്ഗ് ഗ്രൂപ്പിലൊക്കെ അംഗമായി, ട്രെക്കിംങ്ങുമായി ബന്ധമുള്ള ചിലര്‍ക്കൊക്കെ ഫേസ് ബുക്കില്‍ ഫ്രണ്ട്റിക്വസ്റ്റും അയച്ചു. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ അയല്ക്കാരനായ നാരായണേട്ടനെക്കുറിച്ചു ഓര്‍മ്മ വന്നത്‌, അദ്ദേഹം വനംവകുപ്പിലാണ്‌ ജോലി ചെയ്യുന്നത്‌ എന്നറിയാം, ട്രെക്ക്‌ ചെയ്യാന്‍ പറ്റിയ ഏതെങ്കിലും സ്ഥലങ്ങളുണ്ടോ എന്ന്വേഷിച്ചു കൊണ്ട് ഞാന്‍ ഒരു ഈമെയില്  അദ്ദേഹത്തിനയച്ചു. അതിന്നു മറുപടി കിട്ടിയത്‌, വയനാട്ടിലെ കമ്പമല ട്രെക്കിങ്ങിനു പറ്റിയ ഇടമാണെന്നും, അദ്ദേഹം അവിടെ KFDC യില് കുറച്ചു നാള് ജോലി ചെയ്തിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള ഒരു വലിയ ഈ മെയിലായിരുന്നു. കൂടാതെ അവിടത്തെ മേല്നോട്ടക്കരനായ ജിതേഷിന്റെ ഫോണ്‍ നമ്പറും തന്നു. അങ്ങിനെ ഞാന്‍ എന്റെ ഫ്രണ്ട്സിനൊക്കെ മെയിലയച്ചു, ട്രിപ്പിനെക്കുറിച്ചു പറഞ്ഞു. ഒരു 12 പേര്‍ ലിസ്റ്റില്‍ കേറി, ഗെസ്റ്റ് ഹൌസ് ഒക്കെ ബുക് ചെയ്തു. ട്രിപ്പിനു പോകേണ്ട ദിവസങ്ങള് അടുക്കുംതോറും കമ്പനിയില്‍ പണിത്തിരക്കേറിവന്നു, അതിനാല്‍ കുറേപേര്‍ ഒഴിവായി, അങ്ങിനെ അവസാനം ഡിസംബര്‍ 7 വെള്ളിയാഴ്ച, അന്നായിരുന്നു പോകാന്‍ തീരുമാനിച്ചിരുന്നത്‌.5 പേര്‍ മാത്രമേ കന്‍ഫേര്‍മഡ് ലിസ്റ്റില്‍ ഉള്ളൂ.വീണ്ടും പോകുന്നതിന്റെ 2 മണിക്കൂര്‍ മുന്നേ 2 പഹയന്മാര്‍ വരുന്നില്ല എന്നു പറഞ്ഞു. മൂന്നെങ്കില്‍ മൂന്നു എന്നു പറഞ്ഞു ഞാന്‍ ചെന്നൈ സെന്റരിലേക്ക് പോയി. അങ്ങിനെ ഞാനും, കേശവനും, വെങ്കടും ചെന്നൈല്നിന്നും യാത്രതിരിച്ചു.
ഡിസംബര്‍ 8 ശനിയാഴ്ച, അന്ന് മാംഗ്ലൂര്‍ എക്സ്‌പ്രസ്സ്‌ കറക്റ്റ്‌ സമയത്തു തന്നെ കോഴിക്കോടെതതിച്ചേര്‍ന്നു. റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു ഓട്ടോയില്‍ കേറി നേരെ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങി.ഇത്രയും ദൂരത്തിനു രാത്രി 30 രൂപ മാത്രം വാങ്ങിയതില്‍ എന്റെ കൂട്ടുകാര്‍ക്കു അത്ഭുതം, അപ്പൊ ഞാന്‍ പറഞ്ഞു ഇത് തമിഴ്നാടല്ല, കേരളമാണ് എന്ന്. മാനന്തവാടിയിലേക്കുള്ള ബസ്‌ പോകാന്‍ തയ്യാറായി നില്ക്കുന്നു, സമയം ഏകദേശം നാലരയോടടുക്കുന്നു, ഒരു കാലിച്ചായ കൂടി കുടിക്കാതെ ഞങ്ങള്‍ വണ്ടിയില്‍ കയറി.സീറ്റ്‌ ഒക്കെ കിട്ടി, പക്ഷെ അത് സ്ത്രീകളുടെതായിരുന്നു എന്ന് മാത്രം. ഏതായാലും ഞങ്ങള്‍ അവിടെ ഇരുന്നു. പെട്ടെന്ന് ഒരു പെണ്‍കുട്ടി കേറി വന്നു. കാണാന്‍ അത്യാവശ്യം സുന്ദരിയൊക്കെയാണ് അവള്. ഞങ്ങളടെ സീറ്റിന്റെ അടുത്ത് അവള്‍ കുറച്ചു നേരം നിന്നു, അപ്പൊ നമ്മള്ടെ വെങ്കട്ട് എന്നോട് ചോദിക്കുന്നു “നമ്മള്‍ ലെഡീസിന്റെ സീറ്റിലല്ലേ ഇരിക്കുന്നതെന്ന്”, ഞാന്‍ അവനോടു മിണ്ടാതിരിക്കാന്‍ പറഞ്ഞു. പക്ഷെ ഞങ്ങളുടെ സംസാരം അവള്‍ കേട്ട് എന്ന് തോന്നുന്നു. പെട്ടെന്ന് അവള്‍ പറഞ്ഞു ഇത് ലെഡീസ് സീറ്റാണെന്നു, അതുകേട്ടപ്പോള്‍ വെങ്കട്ട് എഴുന്നേറ്റു നിന്നു. അങ്ങിനെ എന്റെ അടുത്ത് അവള്‍ വന്നിരുന്നു. അവളോടുള്ള ബഹുമാനാര്‍ത്ഥം ഞാന്‍ കുറച്ചു മുന്നിലോട്ടൊക്കെ തള്ളിയിരുന്നു. അങ്ങിനെ ശ്വാസം പിടിച്ചിരുന്നു കുറച്ചു നേരം, പിന്നെ ബസ്‌ എവിടെയോ നിര്‍ത്തിയപ്പോള്‍ അടുത്ത് രണ്ടു സീറ്റ് കാലി, ഒരെണ്ണത്തില്‍ ഞാനും മറ്റേതില്‍ വെങ്കടും ഇരുന്നു. അങ്ങിനെ വണ്ടി ചുരമൊക്കെ കയറി മാനന്തവാടി എത്തിയപ്പോള്‍ സമയം 7 മണി.
ആഹാരം വല്ലതും കഴിക്കാമെന്നു വച്ചപ്പോള്‍ കടകളൊക്കെ തുറക്കാന്‍ തുടങ്ങുന്നതേയുള്ളൂ. അങ്ങിനെ ഒരു ചെറിയ ഹോട്ടലില്‍ നിന്ന് പിട്ടും കടലയും കഴിച്ചു. പിന്നെ തലപ്പുഴക്ക്‌ ബസ്‌ കയറി, ഒരാള്ക്കു ടിക്കറ്റ്‌ 7 രൂപ. അവിടെ ബസ്‌ ഇറങ്ങിയിട്ട് ഞങ്ങളടെ ജീപ്പ് ഡ്രൈവര്‍ ഹമീദിനെ വിളിച്ചു, അയാള്‍ ഗസ്റ്റ് ഹൌസിലേക്ക് ആവശ്യമായ പച്ചക്കറികളും ഇറച്ചിയും ഒക്കെ വാങ്ങി ഞങ്ങളെയും കാത്തു റെഡിയായി നില്ക്കുകയായിരുന്നു. കുറച്ചു ദൂരം ടാറിട്ട റോഡില്കൂടെയയിരുന്നു യാത്ര, പിന്നെ ഓഫ്‌ റോഡിലേക്ക് കേറി, ആകെ 7kms ഉണ്ടെന്നു തോന്നുന്നു തലപ്പുഴയില്‍ നിന്ന് കമ്പമല എസ്റ്റേറ്റ്‌ വരെ. പോകുന്ന വഴിക്കൊക്കെ ആന രാത്രി വന്നതിന്റെ ലക്ഷണങ്ങളുണ്ട്‌, അവിടവിടെയായി ഈറ്റ ഒടിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ഹമീദിക്ക സ്ഥലങ്ങലെക്കുരിച്ചും, മൂപരുടെ ജീപിനെക്കുറിച്ചും, ഇവിടത്തെ ജീവിതരീതികളെയും പറ്റിയൊക്കെ സംസാരിച്ചുകൊണ്ടേയിരുന്നു. പണ്ട് മൂപ്പരും എസ്റ്റെറ്റിലെ ജോലിക്കാരനായിരുന്നത്രേ. അങ്ങിനെ ഞങ്ങള്‍ ഗസ്റ്റ് ഹൌസിലെത്തി, വേഗം ലഗ്ഗേജസ്സൊക്കെ ഇറക്കി വെച്ച് ട്രെക്കിങ്ങിനു റെഡിയായി നിന്നു.IMG_2069  ജിതേഷ് ഞങ്ങളോട് പറഞ്ഞു “കാടിനുള്ളില്‍ നിന്ന് നിങ്ങള്ക്ക് ഇഷ്ടമുള്ളപ്പോള്‍ പുറത്തുവന്നാല്‍ മതി, മതിയാവോളം കാട്ടിനുള്ളില്‍ ചിലവഴിച്ചോളാനും പറഞ്ഞു”.നോര്ത്ത് വയനാട് ഫോറെസ്റ്റ് ഡിവിഷന്റെ കീഴില വരുന്ന ബേഗൂര് റേഞ്ചില്‍ വരുന്ന ഇവിടെ ട്രെകിംഗ് നടത്താന്‍ KFDC ക്ക് പെര്മിഷന്‍ ഉണ്ടത്രേ. കൂടാതെ ഞങ്ങള്‍ വരുന്ന വിവരം നാരായണേട്ടന്‍ ജിതേഷ്നോട് പറഞ്ഞിട്ടുണ്ടായിരുന്നത്രേ. ഞങ്ങളുടെ ഗൈഡ്ന്റെ പേര് “കെഞ്ചന്‍”, ചെരുപ്പിടില്ല കള്ള്‌ കുടിക്കില്ല ആള് വലിയ സല്സ്വഭാവിയാണ്.കുറച്ചു ദൂരം നടന്നപ്പോള്‍ ഒരു ചെറിയ അരുവിയും അതില്‍ ചെറിയ വെള്ളച്ചാട്ടവും കണ്ടു, വെള്ളച്ചാട്ടം എന്നൊന്നും പറയാന്‍ പറ്റില്ല, കുറചു വെള്ളം ഇങ്ങനെ ഒലിച്ചു വീഴുന്നു. ഞാനും കേശവനും ചെറുതായി ഒന്ന് ഫ്രെഷായി, പിന്നെ മലകയറ്റം ആരംഭിച്ചു.
IMG_1950IMG_1964

വലിയകുന്നു എന്ന പീക്കാണ് ഞങ്ങളുടെ ലക്‌ഷ്യസ്ഥാനം. പലയിടത്തും ഇരുന്നും നിന്നും ഞങ്ങള്‍ മലകയറി, കുറച്ചു ദൂരം ചെന്നപ്പോള്‍ അവിടെ എരുമകളെ മേക്കുന്ന മോഹനനെ കണ്ടു. അപ്പോള്‍ കെഞ്ചന്‍ മോഹനനോടു പറഞ്ഞു, “നീ ഇവരുടെ കൂടെ ആ മലയില്‍ പോയിട്ടുവാ എന്ന്”. അങ്ങിനെ മോഹനന്‍ ഞങ്ങള്ക്ക് വഴികാട്ടിയായി. എരുമകളെ പുലി പിടിക്കാന്‍ വന്ന കഥകളും മറ്റും അയാള് ഞങ്ങളോട് വിവരിച്ചു. എരുമേനെ പിടിക്കാന്‍ പുലി അങ്ങിനെ പതുങ്ങി വന്നിരിക്കുമത്രെ, നമ്മള്‍ എന്തെങ്കിലും ശബ്ദം
ഉണ്ടാക്കിയാല്‍ മൂപ്പര്‍ നേരെ ഓടിക്കൊളുമത്രേ. പകുതിയെത്തിയപ്പോള്‍ കേശവന്‍ ഇനി മേലെക്കില്ല, ഞങ്ങളോട്   പോയി വന്നോളൂ എന്ന് പറഞ്ഞു. അങ്ങിനെ ഞാനും,വെങ്കടും, മോഹനനും കൂടി മലകേറി. വലിയകുന്നിറെ മുകളില്‍ ഒരു വെള്ളക്കൊടിയൊക്കെ നാട്ടിയിട്ടുണ്ട്‌, ഞങ്ങള്‍ അവിടെ നിന്ന് കുറച്ചു പടങ്ങള്‍ ഒക്കെ എടുത്തു, മോഹനന്‍ ദൂരേക്ക്‌ കൈ ചൂണ്ടി കണ്ച്ചിട്ടു പറഞ്ഞു ആ ഭാഗമാണ് കൊട്ടിയൂര്‍, ഈ ഭാഗമാണ് തിരുനെല്ലി, പക്ഷി പാതാളം എന്നൊക്കെ. അവര്‍ തിരുനെല്ലി സൈഡിലേക്കു പോകാറുണ്ടത്രേ, ഒരു നാള്‍ രാവിലെ ഇവിടന്നു പുറപ്പെട്ടു, രാത്രി അവിടെ തങ്ങിയിട്ടു പിറ്റേന്ന് മാത്രമേ തിരിച്ചു വരൂ, താല്പര്യമുണ്ടെങ്കില്‍ നമ്മളെയും കൊണ്ട് പോകാം എന്ന് പറഞ്ഞു. മലയില്‍ നല്ല വെയിലും നല്ല കാറ്റുമുണ്ടായിരുന്നു.
IMG_1992

അങ്ങിനെ ഞങ്ങള്‍ മലയിറങ്ങി നേരെ കേശവനും കെഞ്ചനും ഇരുന്നിരുന്ന സ്ഥലത്തെത്തി.ബാഗില്‍ കരുതിരിരുന്ന പഴങ്ങള്‍ കേശവന്‍ ഓരോന്നായി തീര്‍ത്തു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ഞങ്ങള്‍ അവിടെ ഒരു അര മണിക്കൂര്‍ വിശ്രമിച്ചു. ഏപ്രില്‍ മാസതിലാനത്രേ കാട്ടിലെ മരങ്ങളൊക്കെ കായ്ക്കുന്നത്, ആ സമയത്ത് വന്നാല്‍ നമുക്ക് എല്ലാ പഴങ്ങളും പറിച്ചു തരാം എന്ന് പറഞ്ഞു. അങ്ങിനെ പിന്നെ മലയിറങ്ങി നേരത്തെ കണ്ട വെള്ളച്ചാട്ടത്തിനടുത്തെത്തി ഒരു ചെറിയ കുളി കൂടി പാസ്സാക്കി. അവിടന്നു  കുറച്ചു ദൂരം ടി എസ്റ്റേറ്റിലൂടെ നടന്നാലേ ഗസ്റ്റ് ഹൌസ് എത്തൂ. പോകുന്ന വഴിക്ക് ഞങ്ങള്‍ ശ്രീലങ്കന്‍ റെഫ്യൂജീസ് താമസിക്കുന്ന സ്ഥലം കണ്ടു. അവര്‍ എല്ലാരും തോട്ടത്തിലെ പണിക്കാരാണത്രേ. ശനിയാഴ്ച കെഞ്ചനു രേഷന്‍ കിട്ടുന്ന ദിവസമാണ്, ഞങ്ങള്‍ വരുന്ന വഴിയിലായിരുന്നു മൂപ്പര്‍ടെ രേഷന്‍ പീടിക. അതിന്റെ മുന്നിലെത്തിയപ്പോൾ  ഞാന്‍ പറഞ്ഞു മൂപ്പരോട് പോയ്ക്കോളാന്‍, ഇനി ഇവിടന്നു ഗസ്റ്റ് ഹൌസ് വരെ ഞങ്ങള്‍ തനിയെ പൊയ്ക്കോളാം എന്ന്. പക്ഷെ നടന്നു തുടങ്ങിയപ്പോള്‍ ഗസ്റ്റ് ഹൌസ് എത്തുന്നില്ല, എവിടേക്ക് നോക്കിയാലും തെയിലചെടികള്‍ മാത്രം. അങ്ങിനെ ഒരു സ്ഥലത്തെത്തിയപ്പോള്‍ ഭയങ്കരമായി നായ്ക്കള്‍ കുറക്കുന്നു, ഒരാളും വന്നു അയാളോട് ചോദിച്ചു ഗസ്റ്റ് ഹൌസിലേക്കുള്ള വഴി, അയാള് പറഞ്ഞു ഇത് തന്നെയാണ് ഗസ്റ്റ് ഹൗസെന്നും ഉള്ളിലേക്ക് കേറി വരാനും പറഞ്ഞു. ഞങ്ങള്‍ ചെന്നപ്പോള്‍ വിഭവ സമൃദ്ധമായ ഭക്ഷണം എടുത്തു വച്ചിരിക്കുന്നു. ചപ്പാത്തി, കപ്പ, ചിക്കന്‍ ഫ്രൈ. നന്നായി കഴിച്ചിട്ട് എല്ലാരും ഉറങ്ങാന്‍ കിടന്നു. വൈകുന്നേരം പ്ലാനുകള്‍ കുറെ ഉണ്ടായിരുന്നു മനസ്സില് 1) അടുത്തുള്ള മുനീശ്വരൻ  കോവിലില്‍ പോകുക 2) അല്ലെങ്കില്‍ 20 കിലോമീറ്റര്‍ അകലെയുള്ള കൊട്ടിയൂര്‍ ശിവന്റെ അംബലത്തില്‍ പോവുക 3) അതുമല്ലെങ്കില്‍ കുറിച്യരുടെ കോളനിയിലെ രാമനെ കണ്ടു അവരുടെ അമ്പും വില്ലും പ്രയോഗം കാണുക. പക്ഷെ ഞങ്ങൾ കിടന്നുറങ്ങിയത് കാരണം ഒന്നും നടന്നില്ല, പിന്നെ എഴുന്നേറ്റതു വൈകുന്നേരം 6 മണിക്ക് ശേഷം. ഒരു കട്ടന്‍ ചായ അടിച്ചു ഞങ്ങള്‍ മുറ്റത്തേക്കിറങ്ങി. ജിതേഷ്നോട് കുറെ നേരം സംസാരിച്ചു. അയാള്‍ ഇവിടെ വരാറുള്ള സന്ദർശകരെ കുറിച്ചും, ഇവിടത്തെ കലാവസ്ഥയെകുറിച്ചും ഒക്കെ ഞങ്ങളോട് പറഞ്ഞു. കുറേശ്ശെ തണുപ്പൊക്കെ ഉണ്ട്, അപ്പോഴേക്കും കുക്ക് ഗോപിയേട്ടന്‍ അത്താഴം റെഡിയായി എന്ന് പറഞ്ഞു. അങ്ങിനെ ഞങ്ങൾ അത്താഴം കഴിച്ചു, പിന്നെ അവിടത്തെ ഗസ്റ്റ് ബുക്കില്‍ ഞങ്ങളുടെതായി ചില കുത്തിവരകള്‍ നടത്തി.
IMG_2047

ഉറങ്ങാന്‍ കിടന്നു ഉറക്കം വരുന്നില്ല, വെങ്കടും ഉറങ്ങിട്ടില്ല.കേശവന്‍ കൂര്ക്കം വലിച്ചുറങ്ങുന്നു. ഉറക്കം വരുന്നത് വരെ ഞങ്ങള്‍ രണ്ടു പേരും സംസാരിച്ചു.പിറ്റേന്ന് രാവിലെ 6 മണിക്ക് എഴുന്നേല്‍റ്റു ഭാണ്ടങ്ങളൊക്കെ മുറുക്കി, കുളിച്ചു വന്നപ്പോഴേക്കും നല്ല ചമ്പ പുട്ട്, ചെറുപഴം, പപ്പടം ഒക്കെ റെഡിയായിരുന്നു. ബ്രെയ്ക്കുഫാസ്റ്റൊക്കെ കഴിഞ്ഞപ്പോഴേക്കും ഹമീദിക്ക വണ്ടിയുമായി വന്നു. പിന്നെ ജിതേഷിന്റെ കൂടെ നിന്ന് കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു, പിന്നെ എല്ലാവരോടും യാത്ര പറഞ്ഞ ശേഷം ഹമീദിക്കയുടെ ജീപ്പില്‍ തലപ്പുഴ വന്നിറങ്ങി. പിന്നെ അവിടന്ന് മാനന്തവാടി ബസ്സ്റ്റാന്‍ഡില്‍ പോയി, നേരെ തിരുനെല്ലി ബസില്‍ കേറി. പോകുന്ന വഴിക്ക് രണ്ടു സൈഡിലും മുളംങ്കൂട്ടങ്ങളാണ്, വഴിയില്‍ മൃഗങ്ങളെയൊന്നും കണ്ടില്ല. ഒരു ഒന്നര മണിക്കൂര്‍ എടുത്തിരിക്കും തിരുനെല്ലി എത്താന്‍ എന്ന് വിചാരിക്കുന്നു. അവിടെ എത്തി ചെരുപ്പും ലഗേജസ്സും ഒക്കെ ക്ലോക്ക് റൂമില വെച്ച് ഞങ്ങൾ അമ്പലത്തിൽ തൊഴാന്‍ കയറി. ക്ഷേത്രത്തിന്റെ ബാക്ക്ഗ്രൌണ്ടില്‍ മഞ്ഞു മൂടികിടക്കുന്ന ബ്രഹ്മഗിരി മലനിരകൾ, ആകെ നല്ല അന്തരീക്ഷമായിരുന്നു അവിടെ കാണാൻ കഴിഞ്ഞത്.   ക്ഷേത്രതിലെക്കാവശ്യമുള്ള വെള്ളം ഒരു കല്പാത്തിയില്‍ ദൂരെയുള്ള മല നിരകളില്‍ നിന്ന് വരുന്നു, ഏതോ രാജാവ് പണി കഴിപ്പിച്ചതാണത്രെ ഈ കല്‍പാത്തി. ഞങ്ങള്‍ എല്ലാവരും അതില്‍ വരുന്ന വെള്ളത്തിന്റെ സ്വാദ് നോക്കി. പിന്നെ അമ്പലത്തിന്റെ പിന്‍ ഭാഗത്തുള്ള പടികള്‍ ഇറങ്ങി ചെന്ന്, അവിടെയുള്ള പഞ്ച തീർത്ഥകുളവും അതിനോട് ചേര്ന്നുള്ള ചെറിയ ഗുഹ ക്ഷേത്രവും ദര്ഷിച്ചു.
IMG_2124
അടുത്ത ബസ്‌ കേറി ഞങ്ങള്‍ തിരുനെല്ലി എത്തുന്നതിനു മുന്‍പേ ഉള്ള ഒരു സ്ഥലത്തിറങ്ങി. അവിടന്ന് പാല് വെളിച്ചം ബസില്‍ കേറി കുറുവ ദ്വീപു ബസ് സ്റ്റോപ്പില്‍ ഇറങ്ങി. ബസ് സ്റ്റോപ്പില്‍ നിന്ന് 15 മിനിറ്റ് നടന്നാല്‍ കുറുവ ദ്വീപിലെത്താം, അവിടന്ന് ഊണ് കഴിച്ച ശേഷം ഞങ്ങള്‍ ടിക്കറ്റ്‌ ഒക്കെ എടുത്തു. ഒരു മുളം ചങ്ങാടത്തിലാണ് അക്കരെക്കു ആളെ കയറ്റി വിടുനന്തു, ഞങ്ങളും അതില്‍ കേറി അക്കരെ പോയി. അവിടെ മൊത്തം വെള്ളമാണ് ചിലയിടത്ത് മുട്ടിനു വെള്ളവും, ചിലയിടത്ത് കഴുത്തിനു വെള്ളവുമൊക്കെയാണ്. ആഴം കൂടിയിടത്ത് ഇറങ്ങരുതെന്ന മുന്നറിയിപ്പും കാണാം. ഞങ്ങള്‍ ഡ്രസ്സ്‌ ഒന്നും എടുക്കാഞ്ഞതിനാല്‍ വെള്ളത്തില്‍ ഒന്നും അധികം കളിയ്ക്കാന്‍ പറ്റിയില്ല. ഒരു മണിക്കൂര്‍ അവിടെയൊക്കെ വായില്‍ നോക്കിനടന്നിട് ഞങ്ങള്‍ നേരെ ബസ്‌ സ്റ്റൊപിലേക്ക് പോയി. ബസ് വരാന്‍ സമയം ആയതിനാല്‍ ഞങ്ങള്‍ ഓടിയിട്ടാണ് പോയത്. മാനന്തവാടി പോയി പിന്നെ അവിടന്ന് കോഴിക്കോട് ബസും കിട്ടി. കോഴിക്കോട് കറങ്ങാന്‍ ഒന്നും സമയം ഉണ്ടായിരുന്നില്ല. നേരെ റയില്‍വേ സ്റ്റെഷനില്‍ പോയി രാത്രി 8 മണിടെ ട്രെയിനില്‍ കേറി കിടന്നു. നേരം വെളുത്തപ്പോള്‍ ചെന്നൈല്‍ എത്തി.


ചെന്നൈ മുതല്‍ പോണ്ടിച്ചേരി വരെ

     2013 മാര്‍ച്ച് 30 ശനിയാഴ്ച, ഉച്ചക്കുശേഷം ഏകദേശം 3 മണിയോടെ ഞാനും മധുവും യാത്ര തിരിച്ചു. പോണ്ടിച്ചേരി ആണ് ലക്‌ഷ്യം, ബൈക്കിലാണ് യാത്ര, ഗൂഗിള്‍ മാപ് നോക്കി റൂട്ട് മനസ്സിലാക്കി(ചെന്നൈ, മഹാബലിപുരം, കല്പാക്കം വഴി പോണ്ടിച്ചേരി ആകെ 152 കിലോ മീറ്റെര്സ്). മധുവിനെക്കുരിച്ചു പറയുകയാണെങ്കില്‍ ഞാന്‍‍ മൂപ്പരെ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടതാണ്. കൊച്ചിയില്‍ HDFC ബാങ്കില്‍ ജോലി ചെയ്യുന്ന ട്രെക്കിങ്ങിനും, യാത്ര ചെയ്യാനുമൊക്കെ താല്പര്യമുള്ള അദേഹം, 15 ദിവസത്തെ ജോലിസംബന്ധമായ എന്തോ ചില കാര്യങ്ങള്ക്ക് ചെന്നയില്‍ വന്നതാണ്. അങ്ങിനെയാണ് ഈ യാത്രയുടെ പ്ലാന്‍ രൂപം കൊണ്ടത്‌.
      ഞങ്ങളുടെ യാത്ര തുടങ്ങിയത് ചെന്നൈയിലെ ക്രോംപേട്ടില്നിന്നു, ബൈക്ക് മേടവാക്കം-ഷോളിങ്കനെല്ലൂര്‍ വഴി ECR(ഈസ്റ്റ്‌ കോസ്റ്റ് റോഡ്‌) ലേക്ക് പ്രവേശിച്ചു. രണ്ടു ദിവസം മുമ്പേ റോങ്ങ്‌ സൈഡില്‍ ‍കേറി വന്നതിനു പോലീസിനു ഫൈന്‍ അടച്ചതുകാരണം കുറച്ചു സ്പീഡ് കുറച്ചാണ് ഞങ്ങള്‍ പോയിരുന്നത്. അന്ന് ഞങ്ങള്‍ സിഗ്നല്‍‍ തെറ്റിക്കാന്‍ തയ്യാറായി നില്ക്കുനത് ആ പഹയന്‍ പോലീസ്കാരന്‍ കണ്ടതാണ് പക്ഷെ അവന്‍ ഒന്നും മിണ്ടിയില്ല. അദ്ദേഹം തയ്യാറായി നില്ക്കുകയായിരുന്നു ഒരു ഇര വന്നു ചാടിയ സന്തോഷത്തില്‍. പൈസ കൊടുത്തു തല ഊരി,വേറെന്തു ചെയ്യാന്‍‍ !!!.അങ്ങിനെ പോകുമ്പോള്‍ ECR റോഡില്‍ MGM ബീച് റിസോര്ട്ട് കഴിഞ്ഞപ്പോള്‍ ഇടത്തെ സൈഡില്‍ ദക്ഷിണചിത്ര ഹെരിറ്റെജു സെന്റര് എന്ന ബോര്‍ഡ്‌ കണ്ടെങ്കിലും തിരിച്ചു വരുമ്പോള്‍ കയറാം എന്ന് തീരുമാനിച്ചു. കുറച്ചുകൂടി മുന്നോട്ടു പോയപ്പോള്‍ മുട്ടുകാട് ലേയ്ക് കാണാറായി,വിസിറ്റെര്‍സ്നായി ബോടിംഗ് സൗകര്യം ഒക്കെ ഉണ്ട്, ഞങ്ങള്‍  വെറുതെ റോഡ്‌സൈഡില്‍ നിന്ന് 5 മിനിട്ട് കായലിന്റെ ഭംഗി ആസ്വദിച്ചു,വീണ്ടും യാത്ര തിരിച്ചു.
IMG_4003
                                 ടൈഗര്‍ കൈവ്, മഹാബലിപുരം
വഴിനിറയെ ബീച്ചുകള്‍ ആണ്, ബംഗാള്‍  ഉള്ക്കടലിന്റെ തീരത്ത്കൂടിയാണ് ECR റോഡ്‌ നിര്മിചിരിക്കുന്നത്. പ്രകൃതി സൌന്ദര്യം ആസ്വദിച്ചു ഞാന്‍‍ വണ്ടിയെ മുന്നോട്ടു പായിച്ചു. തമിള്‍നാട്ടില്‍ റോഡ്‌ ഒക്കെ നല്ലതാണ്, ആകെ ഒരു പ്രശ്നം എന്താണെന്ന് വച്ചാല്‍ എന്ത് സാധനം വാങ്ങിയാലും മാക്സിമം റീടൈല്‍ പ്രൈസിനെക്കാള്‍ കൂടുതല്‍ പണം കൊടുക്കണം. കുറെ വക്കാലത്ത് നാരായണന്‍കുട്ടിമാരും,
അന്യന്‍മാരും ഇവിടെ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു. അങ്ങിനെ ഞങള്‍ മഹാബലിപുരം എത്തിച്ചേര്ന്നു, മുന്‍പൊരിക്കല്‍ കണ്ട ഇടമാണ് മഹാബലിപുരം, അതിനാല്‍ സിറ്റിലെക്കു കേറിയില്ല. പക്ഷെ ഹൈവയോടു ചേര്‍ന്ന് തന്നെ ഉള്ള ഒരു പുരാതനസ്മാരകം, “ടൈഗര്‍ കേവ്” ഞങള്‍ സന്ദര്ശിച്ചു, അതിനോട് ചേര്ന്നുള്ള ബീച്ചിലും ഒന്ന് പോയ ശേഷം വീണ്ടും യാത്ര തുടര്ന്ന്നു. മഹാബലിപുരം കഴിഞ്ഞു, പിന്നെ കുറെ ദൂരം കൂടി പിന്നിട്ടപ്പോള്‍ കല്പാക്കമായി. മദ്രാസ് അറ്റൊമിക് റിസര്‍ച്ച് സെന്ററിന്റെ അടുത്ത് ഒരു ഡറ്റ്ച് ഫോര്‍ട്ട്‌ ഉണ്ടെന്നു ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. നാട്ടുകാരോടന്വേഷിച്ചപ്പോള്‍ ടൌണ്‍ ഷിപ്പിന്റെ ഉള്ളില്ക്കൂടി പോയാല്‍ ഫോര്‍ട്ട്‌ലെത്താം എന്ന് പറഞ്ഞു അങ്ങിനെ ഞങ്ങള്‍ Department of Atomic Energy(DAE) ടൌണ്‍ ഷിപ്പിന്റെ ഒരു ഗേറ്റില്‍ക്കൂടി ഉള്ളില്ക്കടന്നു വേറെ ഒരു ഗേറ്റില്‍ക്കൂടി പുറത്തിറങ്ങി. ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോയി, അതായത് ഏകദേശം 5:15pm ഓടുകൂടി ഞങ്ങള്‍ ഫോര്ടിലെത്തി. 5 മണിവരെയാണത്രേ സന്ദര്‍ശനസമയം, പക്ഷേ വാച്ചര്‍ ഗേറ്റ് പൂട്ടിയിരുന്നില്ല, ഞങ്ങളുടെ ഭാഗ്യം.
IMG_4011IMG_4013IMG_4041
             ഡച്ച് ഫോര്‍ട്ട്‌, സാഡ്രാസ് ഫോര്‍ട്രെസ്സ് ടൌണ്‍ – കല്പ്പാക്കം
പിന്ഭാഗം കടലിനഭിമുഖമായി വരുന്ന മനോഹരമായ ഒരു കോട്ട, ടൂറിസ്റ്റ് എന്ന് പറയാന്‍ ആരും തന്നെ ഉണ്ടായിരുനില്ല. കോട്ടക്കകത്തു വെള്ളമുള്ള ഒരു കിണര്‍, പിന്നെ തടവറ, 2 തുരംഗങ്ങള്‍, സെമിത്തെരി ഒക്കെ കാണാന്‍ സാധിച്ചു. തുരങ്കങ്ങളൊക്കെ ഇപ്പൊ മൂടിവെച്ചിര്ക്കുകയാണത്രേ. തുരങ്കങ്ങളില്‍ ഒന്നാമതെത് കടലിലേക്കും മറ്റേതു വേറെ എവിടെക്കോ ഉള്ളതുമാനെന്നും വാച്ചര്‍ വേദമൂര്തി ഞങ്ങളോട് പറഞ്ഞു. ഏകദേശം അര മണിക്കൂര്‍ കോട്ടക്കുള്ളില്‍ ചിലവഴിച്ചു ഞങ്ങള്‍ അവിടം വിട്ടു.പിന്നെ നേരെ പോണ്ടിചെരിലേക്ക് വെച്ചുപിടിച്ചു,വഴിയില്‍ ഒരിടത്തുമാത്രം വണ്ടി നിറുത്തി. കായല്‍ പോലുള്ള ഒരു സ്ഥലം, ഇരുട്ട് വീണു തുടങ്ങുന്ന സമയം, നല്ല സീനിക് സ്പോട്ട് ആയിരുന്നു.
IMG_4058IMG_4064
      രാത്രി എട്ടുമണിയോടുകൂടി പോണ്ടിച്ചേരി എത്തി. നിരക്ഷരന്റെ പോണ്ടിച്ചേരി യാത്ര ബ്ലോഗ്‌ ഒക്കെ വായിച്ചതിനാല്‍, പോണ്ടിയുടെ ഒരു ഏകദേശം രൂപം മനസ്സിലുണ്ട്ബൈക്ക് നേരെ കൊണ്ടുപോയി പ്രോമോനോടു ബീച്ചില്‍ നിര്‍ത്തി, അന്ന് രാത്രി താമസിക്കാനുള്ള സ്ഥലം അന്വേഷിക്കാന്‍‍ പോയതാണ്, പക്ഷെ ബീച്ചിന്റെ  അവിടെ ഒക്കെ ഭയങ്കര കത്തി, അതുകൊണ്ട് അണ്ണാശാലൈ എന്ന് പറയുന്ന്ന സ്ഥലത്ത് പോയി  ചുരുങ്ങിയ കാശിനു ഒരു റൂം എടുത്തു. യാത്ര ക്ഷീണം കാരണം പിന്നെ കറങ്ങാന്‍‍  ഒന്നും പോകാതെ  കിടന്നുറങ്ങി, പിറ്റേന്ന് കാലത്ത് 6:30 ഓടെ പുറത്തേക്കിറങ്ങി, നേരെ ബീചിലെക്കുപോയി അപ്പോഴാണ്‌  മനസ്സിലായത് ഞങ്ങള്‍ തങ്ങുന്ന ലോഡ്ജില്‍നിന്നും ബീച്ചിലേക്ക് 5 മിനിട്ട് നടക്കാന്‍‍ ഉള്ള ദൂരമേ ഉണ്ടായിരുന്നുല്ള്ളൂവെന്നു. ഗൗബര്‍റ്റ് അവന്യുയിലൂടെ അതായത് തീരത്തിനോട് ചേര്ന്നുള്ള നടപ്പാതയിലൂടെ കുറച്ചു ദൂരം നടന്നു, അതിന്റെ അവസാനത്തില്‍ ഒരു കടല്പ്പാലവും കാണാം, മീന്‍‍  പിടിത്തക്കാരെ മാത്രമേ മുകളിലേക്ക് കേറാന്‍‍ സമ്മതിക്കുള്ളൂ എന്നൊക്കെ കേട്ടു, പക്ഷെ സഞാരികളില്‍ ചിലരെയും  പാലത്തിനുമുകളില്‍ കാണാന്‍‍  പറ്റി. കാലത്ത് 7:30 വരെ ബീച്നോട് ചേര്ന്നുള്ള റോഡില്‍ വണ്ടികല്ക്ക് പ്രവേശനം ഇല്ല എന്ന് അവിടെ എഴുതി വച്ചിരിക്കുന്നത് കണ്ടു.
IMG_4077
IMG_4068
                                     പ്രൊമൊനോഡ് ബീച്ച്
അവിടെ വായില്‍ നോക്കി നടന്നുനടന്നു ഞാന്‍ ഒരു ശുനകന്റെ വളരെയടുത്ത്‌ ചെന്നു, പക്ഷെ അതിനെ ചവിട്ടിട്ടൊന്നും ഇല്ല. ലവന്‍ കുരക്കാന്‍ തുടങ്ങി, അത് കണ്ടു അവിടെയുള്ള വേറെ ഒരു ശുനകിയും കുര തുടങ്ങി. ശുനകന്‍ എന്നെക്കണ്ട് പേടിച്ചിട്ടാണോ എന്ന് കരുതി  ഞാന്‍ എന്റെ ഹാറ്റ് ഒക്കെയൂരി കയ്യില്പ്പിടിച്ചു, അവിടെ ഞാന്‍ ‍മാത്രമേ ഹാറ്റ് വെച്ച് നടക്കുന്നുണ്ടായിരുന്നുള്ളൂ. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ കുര നിര്‍ത്തി. കഴിഞ്ഞ മാസം നെല്ലിയാമ്പതിയിലെ ചന്ദ്രമല ടീ യെസ്റ്റെറ്റില്‍ പോയപ്പോള്‍  ഇതുപോലെ ഒരു സംഭവം ഉണ്ടായി. അവിടെ ഒരു നല്ല വ്യൂ പോയിന്റ്‌ കണ്ടു, പക്ഷെ  അങ്ങോട്ട്‌ പോകുന്ന വഴിക്ക് ഒരു  ശുനകനും  ഒരു ശുനകിയും.  അതിനെ കണ്ടപ്പോള്‍ തന്നെ എന്റെകൂടെ  വന്ന രണ്ടു സുഹൃത്തുക്കള്‍ അവിടെനിന്നു. ശുനകന്‍ ചെറുതായി  വാലാട്ടുന്നുണ്ടായിരുന്നു, ശുനകി വേറെ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു  എന്നെ  ശ്രദ്ധിച്ചിട്ടില്ല. ഞാന്‍  ഒരു  മൂന്നടി  മുന്നോട്ടു  വെച്ചു, പെട്ടെന്ന്  ആ ശുനകി  എന്റെ  മുന്നിലേക്ക്‌  ഓടി  വന്നു . ഞാന്‍  അനങ്ങിയില്ല   , അത്  വന്നിട്ട്  എന്റെ  പിന്കാലിലെ തുടയുടെ  ഭാഗത്ത്‌  കടിച്ചു , നല്ല  ഇറച്ചിയുള്ള  സ്ഥലം  നോക്കിയാണ് ലവള്‍ കടിച്ചത്, പക്ഷെ  എന്റെ ഭാഗ്യത്തിന് ലവള്‍ക്ക് എന്റെ  ട്രാക്ക്  സ്യൂട്ട്  കീറാനെ കഴിഞ്ഞുള്ളു . കടിച്ച  ശേഷം  അത്  വീണ്ടും   വന്ന സ്ഥലത്തേക്കുതന്നെ  ഓടിപ്പോയി, ഞാന്‍ പതുക്കെ തിരിച്ചു പോന്നു.  ശുനകന്‍ വാലാട്ടുന്നത് കണ്ടിട്ടാണ് ഞാന്‍ മുന്നോട്ടു പോയത്, പക്ഷെ ശുനകിയുടെ ആക്രമണം അപ്രതിക്ഷിതമായിരുന്നു. ഏതായാലും ഇവിടെ പോണ്ടിചെരിലെ ശുനകന്മാര്‍ കുറച്ചു ഡീസന്റ് ആണ് എന്ന് തോന്നുന്നു, കടിച്ചില്ലല്ലോ!
IMG_4114
                                          ഓരോബിന്ദൊ ആശ്രമം

മോണിംഗ് വാക്കിനു ശേഷം ഞങ്ങള്‍ ഫ്രഞ്ച് കോളനിയിലൂടെ ഒക്കെ ബൈക്കിലൊന്നു കറങ്ങി. പിന്നെ നേരെ അരൊബിന്ദൊ ആശ്രമത്തിലേക്കു പോയി, ബീച്ചിനോട് അടുത്ത് തന്നെയാണ് ആശ്രമം, നടക്കാവുന്ന ദൂരമേയുള്ളൂ. കാലത്ത് 8 മണിക്കാണ് പ്രവേശനം ആരംഭിക്കുന്നത്. ചെരുപ്പൊക്കെ അഴിച്ചുവെക്കാന്‍ പ്രത്യേകം സ്ഥലമുണ്ട്,പിന്നെ ഫോണ്‍ സ്വിച്ച്  ഓഫ്‌ ചെയ്യാന്‍ പറയും,ക്യാമറ കയ്യില്‍ വെക്കരുത് അല്ലെങ്കില്‍ ഫോട്ടോ ഒന്നും എടുക്കരുതെന്ന് നമ്മള്ക്ക് നിര്ദേശം തരും. ആശ്രമത്തിനകത്തു ഒരു സമാധി
കാണാം, അതിനുചുറ്റും ആളുകള് ധ്യാനനിരതരായി ഇരിക്കുന്നതും കാണാം.ആ സമാധിയെ ഒരു വലം വെച്ചു ഞങ്ങള്‍ പുറത്തേക്കിറങ്ങി.
IMG_4117
       പിന്നെ പോയത് കതീഡ്രല്‍ സ്ട്രീറ്റിലെ ഒരു പളളിയില്‍, അവിടത്തെ ആള്‍ത്തിരക്ക് കണ്ടപ്പോഴാണ് ഇന്ന് ഈസ്റ്റര്‍ ആണെന്ന ഓര്മ്മ വന്നത്. പള്ളിയുടെ ഉള്ളില്ക്കേറി 5 മിനുട്ട് നിന്നു, പിന്നെ പള്ളിയുടെ പിന്ഭാഗത്ത്‌ എന്തുണ്ട് എന്ന് നോക്കാന്‍ പോയി, ഒന്നും തന്നെ കണ്ടില്ല, ഒരു സെമിത്തേരി കണ്ടു, അത് പൂട്ടിയിട്ടിരിക്കുകയായിരുന്നു, അതിലേക്കു ഒന്ന് എത്തി നോക്കിയിട്ട് ഞങ്ങള്‍ പള്ളി മുറ്റത്തു നിന്നും പുറത്തിറങ്ങി. അടുത്ത പരിപാടി പ്രഭാതഭക്ഷണം, ഹോട്ടല്‍ നോക്കി നോക്കി കുറച്ചു നേരം വണ്ടി ഓടിച്ചു. മണി 8 കഴിഞ്ഞെകിലും ഹോട്ടല്‍ ഒന്നും തുറന്നു തുടങ്ങിട്ടില്ല, എന്നാല്‍ ബാറുകള്‍ എല്ലാം തുറന്നിട്ടുണ്ടുതാനും. അങ്ങിനെ ഞങ്ങള്‍ ഒരു ഹോട്ടല്‍ കണ്ടുപിടിച്ചു, ഹോട്ടല്‍ അര്‍ച്ചന, തെലുങ്കന്മാരുടെത്
 ആണെന്നുതോന്നുന്നു, “വെങ്കട രമണാ നമോനമ” എന്ന പാട്ട് ഉച്ചത്തില്‍ വെച്ചിട്ടുണ്ട്. അവിടെനിന്നു  സ്വാദ് ഒന്നും ഇല്ലാത്ത മസാലദോശയും, കാപ്പിയും കഴിച്ചു.

IMG_4122
      പിന്നെ പോയത് അടുത്തുള്ള ഒരു പാര്കിലെക്കാന്, ഭാരതി പാര്‍ക്ക്‌. പ്രോമോനോട്‌ ബീച്ചിനു  ഓപ്പോസിറ്റ് ആയാണ് ഈ പാര്‍ക്ക്‌. ഏകദേശം ഒരു ഏക്ര സ്ഥലത്താണ് പാര്ക്ക് നിര്മിചിരിക്കുന്നത്. പാര്കിനു  മുമ്പില്‍ ഗവര്ന്നരുടെ ഹൌസ്, നല്ല ഭംഗിയുള്ള പഴയ മോഡല്‍ ബംഗ്ലാവ്, ഗേറ്റില്‍ ഒരു സെക്യൂരിറ്റിക്കാരനെ കണ്ടു,  അതിനാല്‍ കെട്ടിടത്തിന്റെ ഫോട്ടോ ഒന്നും ഞങ്ങള്‍ എടുത്തില്ല. പാര്കിനു  നേരെ ഒപ്പോസിറ്റില്‍ പോണ്ടിച്ചേരി മ്യൂസിയം കാണാം, 10 മണിക്കാണത്രേ അത് തുറക്കുക, ഞങ്ങള്‍ അവിടെ പോയപ്പോള്‍ സമയം 9:30. ഇവിടെ കാണാനുള്ള ബീച്, പാര്ക്ക്, മ്യൂസിയം, പഴയ കെട്ടിടങ്ങള്‍ , ചര്ച് ഒക്കെ  ഈ രണ്ടു  കിലോ മീട്ടരിനുള്ളില്‍ തന്നെയാണ്, അതിനാല്‍ കുറച്ചു നേരം നന്ടന്നാല്‍ എല്ലാം കാണാം ആസ്വദിക്കാം. മ്യൂസിയം തുറക്കാതത്തില്‍ പരിഭവിച്ചു അവിടെ നില്‍കുമ്പോള്‍, ഒരു ഓട്ടോക്കാരന്‍ പറഞ്ഞു, ഏകദേശം 10kms മാറി കടലൂര്‍ റൂട്ടില്‍ ഒരു പാരഡൈസ് ബീച് ഉണ്ടെന്നും, പോണ്ടിച്ചേരി വന്നിട്ട് അത് കാണാതെ പോകരുത് എന്നും പറഞ്ഞു. ബോട്ട്   ഹൌസിലേക്കുള്ള വഴി ചോദിച്ചു പോയാല്‍ മതി എന്ന് പറഞ്ഞു, അങ്ങിനെ ഞങ്ങള്‍ ബോട്ട് ഹൌസ് എത്തി, അപ്പോള്‍ ഓട്ടോ ഡ്രൈവര്‍ പറഞ്ഞ 10 kms ദൂരമൊന്നും വണ്ടി ഓടിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്കൊരു സംശയം ഇത് തന്നെയാണോ പാരഡൈസ് ബീച്ചിലേക്ക് പോകുന്ന സ്ഥലമെന്നു. സംശയനിവാരനതിന്നായി ഞങള്‍ സമീപിച്ച വഴിപോക്കന്‍ പറഞ്ഞു കുറച്ചുകൂടി മുന്‍പോട്ടു പോയാല്‍ മഹാദ്മാഗാന്ധി മെഡിക്കല്‍ കോളേജ് ഉണ്ട്.  അവിടന്ന് ലെഫ്റ്റ്  എടുത്തു പോയാല്‍ ഒരു ബീച് ഉണ്ട് പക്ഷെ അതിന്റെ പേര് ബിഗ്‌-ബീച് എന്നാണ്. പാരഡൈസ് ബീച്ചും ബിഗ്‌-ബീച്ചും ഒന്ന് തന്നെയാണ് എന്നായിരുന്നു അയാളുടെ നിഗമനം. മൂപ്പര്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങള്‍ മഹാദ്മാഗാന്ധി ഹോസ്പിറ്റല്‍ അന്വേഷിച്ചു വണ്ടി മുന്നോട്ടെടുത്തു. ഒരു 6kms പോയപ്പോള്‍ ഹോസ്പിറ്റല്‍ കണ്ടു.അവിടന്ന് ലെഫ്റ്റ് എടുത്തു ഒരു 3kms പോയപ്പോള്‍ ബീച് കണ്ടു, ബിഗ്‌-ബീച്. പാരഡൈസ് ബീച്ച്  അന്വേഷിചിറങ്ങിയ ഞങള്‍ എതിചെര്ന്നത് ബിഗ്‌- ബീച് എന്ന് പേരുള്ള വിജനമായ ഒരു ബീച്ചില്‍, പക്ഷെ മനോഹരമായിരുന്നു അത്.
IMG_4147
                 ബിഗ്‌ ബീച്ചില്‍ കുളിക്കാന്‍ വന്ന പൂവന്‍ കോഴി
       ഒരു 2 മിനുട്ടെ അവിടെ ചിലവഴിച്ചു വീണ്ടും തിരിച്ചുവന്നു, മുന്പുകണ്ട ബോട്ട് ഹൌസില്‍ എത്തി.
പല പാക്കേജുകളും ഉണ്ട് അവിടെ; മോട്ടോര്‍ബോട്ട്, സ്പീട്ബോട്ട്, പാരഡേയ്സ് ബീചിനെക്കുള്ള ട്രിപ്പ്‌
അങ്ങിനെ കുറെ.
IMG_4153
                                     ചുണ്ണാമ്പാര്‍ ബോട്ട് ഹൌസ്
        ഞങ്ങള്‍ പാരഡേയ്സ് ബീച്ചിലേക്ക് പോകാനുള്ള 2 ടിക്കറ്റ്‌ എടുത്തു. ഒരാള്‍ക്ക്‌ 150Rs(പോകാനും വരാനും അടക്കം). ബോട്ടില്‍ കൊണ്ടുപോയി അവര്‍ നമ്മളെ ഒരു  ദ്വീപില്‍ കൊണ്ടുവിടും, ഏകദേശം 10 മിനുട്ടെ ബോട്ടില്‍ യാത്ര ചെയ്‌താല്‍ ദ്വീപില്‍ എത്താം, പിന്നെ നമുക്കവിടെ ഇഷ്ടംപോലെ സമയം ചിലവഴിക്കാം, ഓരോ 10 മിനുട്ടിലും  തിരിച്ചു വരാന്‍ ബോട്ട് ഉണ്ട്. ബീച് വളരെ  വൃത്തിയുള്ളതും
മനൊഹരവുമായിരുന്നു. വിശ്രമിക്കാന്‍ ഓലമേഞ്ഞ ശാലകള്‍, കൂള്‍ ഡ്രിങ്ക്സ്, സ്നാക്ക്സ്, ബിയര്‍
ഒക്കെ കിട്ടും അവിടെ, പക്ഷെ ഡബിള്‍-ട്രിപ്പിള്‍ ഒക്കെയാണ് വില. ഒരു വോളിബോള്‍ കോര്ട്ട് ഒക്കെ ഉണ്ടവിടെ. അത്യാവശ്യം കുളിക്കാനും, കടല്‍ വെള്ളത്തില്‍ കളിക്കാനും ഒക്കെ പറ്റിയ സ്ഥലമാണ്. ഒരു
മൂന്ന് നാല് മണിക്കൂര്‍ സുഖസുന്ദരമായി അവിടെ ചിലവഴിക്കാന്‍ പറ്റും.
IMG_4183IMG_4182
                                      പാരഡൈസ് ബീച്ച്

      അര മണിക്കൂര്‍ ഞങ്ങള്‍ ബീച്ചില്‍ കറങ്ങി നടന്നു, പിന്ന്നെ തിരിച്ചു റൂമില്‍ വന്നു. ഏകദേശം 12:30 ഓടുകൂടി റൂം വെകെറ്റുചെയ്തു. അടുത്ത ലക്‌ഷ്യം ആരൊവില്ലി സിറ്റി, ECR റോഡില്‍ പോണ്ടിചെരിയില്നിന്നും 13kms കഴിഞ്ഞാല്‍ ഇടത്തോട്ട് ഒരു റോഡ്‌ ഉണ്ട്. അവിടെ ഒരു ചെറിയ
മഞ്ഞബോര്‍ഡ്‌ കാണാം ആരൊവില്ലി 8 kms എന്ന്.
IMG_4214
അവിടെ  എത്തിയപ്പോഴാണ് മാത്രിമന്ദിര്‍ ഞായറാഴ്ചകളില്‍ ഒരു മണിവരെയേ സന്ദര്ശകരെ അനുവദിക്കൂന്നറിഞ്ഞത്. ഞങ്ങള്‍ എത്തിയത് 1:10 ന്. അതിനാല്‍  പുറത്തു  നിന്നും മാത്രി മന്ദിരിന്റെ ഒരു ഫോട്ടോ എടുക്കാന്‍‍ മാത്രമേ കഴിഞ്ഞുള്ളു. മാത്രി മന്ദിര്‍ എന്നാല്‍ ഒരു ഗോള്‍ഡന്‍ കളറിലുള്ള ഗ്ലോബ്കെട്ടിടം, അതിനുള്ളില്‍ ആള്‍ക്കാര്‍ ധ്യാനം  ഇരിക്കാരുണ്ടത്രേ.


IMG_4200
                             മാത്രി മന്ദിര്‍, ആരൊവില്ലി സിറ്റി

      അവിടെ ഒരു ഷോപ്പിംഗ്‌ സെന്റര് കണ്ടു അതില്‍  ബോട്ടിക്ക്, ക്രാഫ്റ്റ് ഷോപ്പ്, പിന്നെ
അതിന്റെയടുതായി  ഒരു കാന്റീന്‍. വിസിട്ടെര്സ് സെന്റര് വൈകുന്നേരം 6 മണി വരെ പ്രവര്ത്തിക്കുന്നുണ്ട്. ആരോവില്ലിയെകുരിച്ചു ഒരു ഔട്ട്‌ലൈന്‍ ഒക്കെ അവിടെ കാണാം നമുക്ക്. 84 രാജ്യങ്ങളില്നിന്നും ഏകദേശം 2500 ആള്‍ക്കാര്‍  അവിടെ  താമസിക്കുന്നുണ്ടത്രേ. എങ്ങോട്ട്
തിരിഞ്ഞാലും സായിപ്പും മദാമ്മമാരുമാണ്. അവര്ക്ക് താമസിക്കാനായി പലപല പേരില്‍ പലപല
കെട്ടിടങ്ങളും അവിടെ കാണാം.
IMG_4252 IMG_4244
IMG_4240
         ആരോവില്ലിയില്‍ നിന്നും പുറത്തു കടന്നു വീണ്ടും ഞങ്ങള്‍ ECR റോഡില്‍ പ്രവേശിച്ചു. ചെന്നൈ
ലഷ്യമാക്കി ബൈക്ക് പറപ്പിച്ചു. വഴിയില്‍ മാരക്കാനം എന്ന സ്ഥലത്തിന് ശേഷം, ഒരിടത്ത് ഉപ്പുപാടങ്ങള്‍
കണ്ടു. പാടത്ത് വെള്ളം കെട്ടി നിര്തിട്ടുണ്ട്, 4 ദിവസം കൊണ്ടാണത്രേ ആ വെള്ളം വറ്റി ഉപ്പുണ്ടാകുന്നതെന്ന്  അവിടത്തെ പണിക്കാരന്‍ വിവരിച്ചു. അവിടെയും ഇവിടെയുമോക്കെയായികുറെ
ഉപ്പു കൂമ്പാരങ്ങളും കണ്ടു. ഏകദേശം 3 മണിയോട് കൂടി വഴിയില്‍ കണ്ട ഒരു ഹോട്ട‍ലില്‍നിന്ന് ഊണ്
കഴിച്ചു. അടുത്ത ലക്‌ഷ്യം  ആലംബാറ ഫോര്‍ട്ട്‌. കടപ്പാക്കം എന്ന് പറയുന്ന സ്ഥലത്ത് റോഡ്‌സൈഡില്‍ ഒരു
ബോര്‍ഡ്‌ കാണാം എന്ന് ഞാനൊരു ബ്ലോഗില്‍ വായിച്ചിരുന്നു. കുറച്ചുദൂരം മുന്‍പോട്ടു പോയപ്പോള്‍  ബോര്‍ഡ്‌ കണ്ടു ആലംപാറ ഫോര്‍ട്ട്‌, അടുത്ത കവലയില്നിന്നും വലത്തോട്ട് തിരിഞ്ഞു 3 kms പോകണമെന്ന്. തനി നാട്ടിന്‍പുറം പോലെയുള്ള സ്ഥലമാണ്, വണ്ടി നേരെ മുന്പോട്ടുപോയി, കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍
ഒരു ചെറിയ പാലം കണ്ടു, അവിടന്ന് വലത്തോട്ട് തിരിഞ്ഞു ഒരു ചെറിയ കയറ്റം കയറിയിറങ്ങിയാല്‍
ഒരു ബീച്ചും, പിന്നെ കോട്ടയുടെ അവശിഷ്ടങ്ങളും കാണാറാകും.നാട്ടുകാരുടെ ഒരു പ്രധാന വെള്ളമടി
കേന്ദ്രമാണ് ഈ കോട്ട, തനിച്ചു പോകുന്നവര്‍ സൂക്ഷിക്കണം.
IMG_4265
IMG_4308
IMG_4321
                                    ആലംപാറ ഫോര്‍ട്ട്‌
      17 -ാം നൂറ്റാണ്ടില്‍ മുഗളന്മാര്‍ പണികഴിപ്പിച്ച ഈ കോട്ടയ്ക്കു, ആര്ക്കിയോല്ജിക്കാരുടെ  ഒരു ബോര്‍ഡ്‌ മാത്രം ഉണ്ട്, വേറെ സെക്യൂരിട്ടിക്കാരോ ഒന്നും തന്നെയില്ല.  കോട്ടക്കുള്ളില്‍  ആരെയോ  കബരടക്കിയ സ്ഥലം കാണാം, ഒരു ചെറിയ മണ്ടപത്തിനുള്ളിലാണ് കബരടക്കിയിരിക്കുന്നത്.  കടലിനോടു  ചേര്‍ന്ന്, വളരെ അടുതായാണ് ഫോര്‍ട്ട്‌ന്റെ മതിലുകള്‍ സ്ഥിതിചെയ്യുന്നത്. ആകെ ഇടിഞ്ഞു പൊളിഞ്ഞ കോട്ടയാണ്, ഇപ്പോള്‍ മതിലുകള്‍ മാത്രമേ  അവശേഷികുന്നുള്ളൂ,  ബ്രിട്ടീഷുകാര്‍ ഫ്രഞ്ച്കാരുടെ കയ്യില്‍  നിന്നും പിടിച്ചെടുത്തു  നശിപ്പിച്ചതത്രേ ഈ കോട്ട. ഇവിടെ കടലില്‍ പേടി കൂടാതെ കുളിക്കാനും, നീന്താനും  ഒക്കെ പറ്റും.
IMG_4278
      ടൂറിസ്റ്റുകളുടെ തിരക്കൊന്നും ഇല്ലാത്ത വളരെ സുന്ദരമായ ഒരു സ്ഥലമാണിത്. വെള്ളം കണ്ടപ്പോള്‍ ഞങ്ങളും ഒന്ന് കുളിച്ചു കയറി. തിരിച്ചു പോരാന്‍ തുടങ്ങുമ്പോള്‍ കുറച്ചകലെ തീരത്ത് എന്തോ കിടക്കുന്നത് കണ്ടു, നാക്ക് ഒക്കെ പുറത്തേക്കിട്ട ഒരു ചത്ത ഡോള്‍ഫിന്‍ ആയിരുന്നു അത്. ചത്തതാണെങ്കിലും  ജീവിതത്തിലാദ്യമായാണ് ഞങ്ങള്‍ ഒരു ഡോള്‍ഫിനെ നേരിട്ട് കാണുന്നത്.
IMG_4302

      മൂപ്പരുടെ കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തശേഷം വീണ്ടും ചെന്നൈ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു, വഴിയില്‍ ഒരിടത്ത് ഭയങ്കര ആള്ക്കൂട്ടം കണ്ടു, പിന്നെയാണ്  മനസ്സിലായത്‌ അവിടെ ഒരു മുതല വളര്തുകെന്ദ്രം ഉണ്ടെന്നു, പക്ഷെ ഞങ്ങള്‍ അവിടെ കേറിയില്ല. കുറച്ചു കൂടി മുന്‍പോട്ടു പോയപ്പോള്‍  കോവളം ബീച്ചിനു മുന്പായി ഒരിടത്ത്, റോഡ്സൈടിലാകെ കാറ്റാടി മരങ്ങള്‍, അതിന്റെ  മാസ്മരികത  കണ്ടപ്പോള്‍ ഞങ്ങള്ക്ക് അവിടെ ഇറങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. ഉടനെ ബൈക്ക് സൈഡാക്കി ഇറങ്ങി, കാറ്റാടി മരങ്ങള്ക്കിടയിലൂടെ നടന്നു. അങ്ങിനെ ഒരു കടല്തീരതെതി, നല്ല കടല്‍ത്തീരം, സായാഹ്ന സമയം, വിശ്രമിക്കാന്‍ പറ്റിയ ഇടമാണ്. പക്ഷെ ഞങ്ങള്ക്ക് സമയം വളരെ കുറവായത്  കാരണം അവിടെ 5 മിനുട്ട് ചിലവഴിച്ചു വീണ്ടും യാത്ര തുടര്‍ന്നു.
IMG_4330
      അവിടെ നിന്നും 10 kms കൂടി മുന്നോട്ടു പോയശേഷം ദക്ഷിണചിത്ര ഹെരിറ്റെജു സെന്റരിലേക്ക് കേറി. അവിടെ എത്തിയപ്പോള്‍ സമയം 5:30, 6 മണി വരെയേ അവിടെ  പ്രവേശനം ഉള്ള്ളൂ. ഒരാള്‍ക്ക്‌ 90 Rs  ആണ് ടിക്കറ്റ്‌ നിരക്ക്ക്, വേഗം ടിക്കറ്റ്‌ എടുത്തു ഞങ്ങള്‍ ഉള്ളിലേക്ക് കയറി. അവിടെ കേരള, തമിഴ്നാട്, ആന്ധ്ര, കര്ണാടക എന്നീ സ്ഥലങ്ങളിലെ പഴയ വീടുകള്‍, ചെറിയ കോവിലുകള്‍, ശില്പങ്ങള്‍, കൈത്തറി വ്യവസായം, മണ്‍പാത്ര വ്യവസായം അങ്ങിനെ കുറെ സംഭവങ്ങള്‍  അത്പോലെ തന്നെ നിര്‍മ്മിച്ച്‌  വെച്ചിട്ടുണ്ട്. ചില ദിവസങ്ങളില്‍ ഓരോ സ്റ്റെറ്റിലെയും ഫോള്‍ക്ക്ഡാന്‍സ്, മറ്റു കലകള്‍ ഒക്കെ അവിടെ അവതരിപ്പിക്കാരുണ്ടത്രേ. ഞങ്ങള്‍ പോയ  അന്നും എന്തോ ഉണ്ടായിരുന്നു. പക്ഷെ അത് ഒരു മണി മുതല്‍  അഞ്ചു മണിവരെ ആയിരുന്നത്രെ. ഭക്ഷണശാലകളും അഥിതികള്‍ക്ക് താമസിക്കാനായുള്ള ഗസ്റ്റ് ഹൗസും അവിടെ കണ്ടു.
IMG_4341IMG_4379IMG_4383
IMG_4390
                                        ദക്ഷിണചിത്ര, ECR റോഡ്
       അങ്ങിനെ അവിടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി ഞങ്ങള്‍ ദക്ഷിണചിത്രയോടു വിടപറഞ്ഞു. മധുവിനെ ഞാന്‍ രാത്രി 7 മണിയോടെ തിരുവാന്മിയൂര്‍ റയില്‍വേ സ്റ്റെഷനു  മുന്നില്‍  ഇറക്കി, പിന്നെ ഞാന്‍  നേരെ ക്രോമ്പെട്ടിലെ എന്റെ വീട്ടിലേക്കു വിട്ടു. പാരഡൈസ് കടല്‍ത്തീരവും, പ്രൊമനോഡ് ബീചിനുമുന്നിലെ നടപ്പാതയും, കല്പ്പാക്കത്തെ ആറ്റൊമിക് റിസര്‍ച്ച് സെന്റര്‍  ടൌണ്ഷി‍പ്പിനുള്ളിലൂടെയുള്ള  യാത്രയും, ഡറ്റ്ച് കോട്ട്ടയില്‍ ചിലവഴിച്ച സായാഹ്ന്നവും, ആലംപാറ ബീച്ചിലെ നീരാട്ടും, ദക്ഷിണചിത്രയിലെ പഴയകാലത്തെ  അനുസ്മരിപ്പിക്കുന്ന വീടുകളും ഒക്കെ ആണ് ഈ യാത്രയില്‍ എന്നെ ആകര്ഷിച്ചവ. വളരെ പെട്ടെന്ന് പ്ലാന്‍ ചെയ്ത ഈ ട്രിപ്പിനു സമയം വളരെ കുറവായതിനാല്‍ ഏതെങ്കിലും പ്രധാനപ്പെട്ട സ്ഥലം വിട്ടു പോയിട്ടുണ്ടോ എന്നറിയില്ല. പിന്നെ വേറെ ഒരു പ്രധാനപ്പെട്ട കാര്യം എഴുതാന്‍ മറന്നു, ബൈക്ക് ഓടിക്കാന്‍ അത്രക്കും വിദഗ്ദ്ധനല്ലാത്ത ഞാന്‍, 380kms ഒരു റൌണ്ട്ട്രിപ്പില്‍ ഓടിച്ചു, അതും എവിടെയും ഇടിക്കാതെ, ദൈവത്തിനു സ്തുതി.