2013 മാര്‍ച്ച് 30 ശനിയാഴ്ച, ഉച്ചക്കുശേഷം ഏകദേശം 3 മണിയോടെ ഞാനും
മധുവും യാത്ര തിരിച്ചു. പോണ്ടിച്ചേരി ആണ് ലക്‌ഷ്യം, ബൈക്കിലാണ്
യാത്ര, ഗൂഗിള്‍ മാപ് നോക്കി റൂട്ട് മനസ്സിലാക്കി(ചെന്നൈ, മഹാബലിപുരം,
കല്പാക്കം വഴി പോണ്ടിച്ചേരി ആകെ 152 കിലോ മീറ്റെര്സ്). മധുവിനെക്കുരിച്ചു
പറയുകയാണെങ്കില്‍ ഞാന്‍ മൂപ്പരെ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടതാണ്.
കൊച്ചിയില്‍ HDFC ബാങ്കില്‍ ജോലി ചെയ്യുന്ന ട്രെക്കിങ്ങിനും, യാത്ര
ചെയ്യാനുമൊക്കെ താല്പര്യമുള്ള അദേഹം, 15 ദിവസത്തെ ജോലിസംബന്ധമായ എന്തോ ചില
കാര്യങ്ങള്ക്ക് ചെന്നയില്‍ വന്നതാണ്. അങ്ങിനെയാണ് ഈ യാത്രയുടെ പ്ലാന്‍ രൂപം
കൊണ്ടത്.
ഞങ്ങളുടെ യാത്ര തുടങ്ങിയത് ചെന്നൈയിലെ ക്രോംപേട്ടില്നിന്നു, ബൈക്ക് മേടവാക്കം-ഷോളിങ്കനെല്ലൂര്‍ വഴി ECR(ഈസ്റ്റ് കോസ്റ്റ് റോഡ്) ലേക്ക് പ്രവേശിച്ചു. രണ്ടു ദിവസം മുമ്പേ റോങ്ങ് സൈഡില്‍ കേറി വന്നതിനു പോലീസിനു ഫൈന്‍ അടച്ചതുകാരണം കുറച്ചു സ്പീഡ് കുറച്ചാണ് ഞങ്ങള്‍ പോയിരുന്നത്. അന്ന് ഞങ്ങള്‍ സിഗ്നല്‍ തെറ്റിക്കാന്‍ തയ്യാറായി നില്ക്കുനത് ആ പഹയന്‍ പോലീസ്കാരന്‍ കണ്ടതാണ് പക്ഷെ അവന്‍ ഒന്നും മിണ്ടിയില്ല. അദ്ദേഹം തയ്യാറായി നില്ക്കുകയായിരുന്നു ഒരു ഇര വന്നു ചാടിയ സന്തോഷത്തില്‍. പൈസ കൊടുത്തു തല ഊരി,വേറെന്തു ചെയ്യാന്‍ !!!.അങ്ങിനെ പോകുമ്പോള്‍ ECR റോഡില്‍ MGM ബീച് റിസോര്ട്ട് കഴിഞ്ഞപ്പോള്‍ ഇടത്തെ സൈഡില്‍ ദക്ഷിണചിത്ര ഹെരിറ്റെജു സെന്റര് എന്ന ബോര്‍ഡ് കണ്ടെങ്കിലും തിരിച്ചു വരുമ്പോള്‍ കയറാം എന്ന് തീരുമാനിച്ചു. കുറച്ചുകൂടി മുന്നോട്ടു പോയപ്പോള്‍ മുട്ടുകാട് ലേയ്ക് കാണാറായി,വിസിറ്റെര്‍സ്നായി ബോടിംഗ് സൗകര്യം ഒക്കെ ഉണ്ട്, ഞങ്ങള്‍ വെറുതെ റോഡ്‌സൈഡില്‍ നിന്ന് 5 മിനിട്ട് കായലിന്റെ ഭംഗി ആസ്വദിച്ചു,വീണ്ടും യാത്ര തിരിച്ചു.

ടൈഗര്‍ കൈവ്, മഹാബലിപുരം
വഴിനിറയെ ബീച്ചുകള്‍ ആണ്, ബംഗാള്‍ ഉള്ക്കടലിന്റെ തീരത്ത്കൂടിയാണ് ECR റോഡ് നിര്മിചിരിക്കുന്നത്. പ്രകൃതി സൌന്ദര്യം ആസ്വദിച്ചു ഞാന്‍ വണ്ടിയെ മുന്നോട്ടു പായിച്ചു. തമിള്‍നാട്ടില്‍ റോഡ് ഒക്കെ നല്ലതാണ്, ആകെ ഒരു പ്രശ്നം എന്താണെന്ന് വച്ചാല്‍ എന്ത് സാധനം വാങ്ങിയാലും മാക്സിമം റീടൈല്‍ പ്രൈസിനെക്കാള്‍ കൂടുതല്‍ പണം കൊടുക്കണം. കുറെ വക്കാലത്ത് നാരായണന്‍കുട്ടിമാരും,
അന്യന്‍മാരും ഇവിടെ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു. അങ്ങിനെ ഞങള്‍ മഹാബലിപുരം എത്തിച്ചേര്ന്നു, മുന്‍പൊരിക്കല്‍ കണ്ട ഇടമാണ് മഹാബലിപുരം, അതിനാല്‍ സിറ്റിലെക്കു കേറിയില്ല. പക്ഷെ ഹൈവയോടു ചേര്‍ന്ന് തന്നെ ഉള്ള ഒരു പുരാതനസ്മാരകം, “ടൈഗര്‍ കേവ്” ഞങള്‍ സന്ദര്ശിച്ചു, അതിനോട് ചേര്ന്നുള്ള ബീച്ചിലും ഒന്ന് പോയ ശേഷം വീണ്ടും യാത്ര തുടര്ന്ന്നു. മഹാബലിപുരം കഴിഞ്ഞു, പിന്നെ കുറെ ദൂരം കൂടി പിന്നിട്ടപ്പോള്‍ കല്പാക്കമായി. മദ്രാസ് അറ്റൊമിക് റിസര്‍ച്ച് സെന്ററിന്റെ അടുത്ത് ഒരു ഡറ്റ്ച് ഫോര്‍ട്ട് ഉണ്ടെന്നു ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. നാട്ടുകാരോടന്വേഷിച്ചപ്പോള്‍ ടൌണ്‍ ഷിപ്പിന്റെ ഉള്ളില്ക്കൂടി പോയാല്‍ ഫോര്‍ട്ട്‌ലെത്താം എന്ന് പറഞ്ഞു അങ്ങിനെ ഞങ്ങള്‍ Department of Atomic Energy(DAE) ടൌണ്‍ ഷിപ്പിന്റെ ഒരു ഗേറ്റില്‍ക്കൂടി ഉള്ളില്ക്കടന്നു വേറെ ഒരു ഗേറ്റില്‍ക്കൂടി പുറത്തിറങ്ങി. ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോയി, അതായത് ഏകദേശം 5:15pm ഓടുകൂടി ഞങ്ങള്‍ ഫോര്ടിലെത്തി. 5 മണിവരെയാണത്രേ സന്ദര്‍ശനസമയം, പക്ഷേ വാച്ചര്‍ ഗേറ്റ് പൂട്ടിയിരുന്നില്ല, ഞങ്ങളുടെ ഭാഗ്യം.

ഡച്ച് ഫോര്‍ട്ട്, സാഡ്രാസ് ഫോര്‍ട്രെസ്സ് ടൌണ്‍ – കല്പ്പാക്കം
പിന്ഭാഗം കടലിനഭിമുഖമായി വരുന്ന മനോഹരമായ ഒരു കോട്ട, ടൂറിസ്റ്റ് എന്ന് പറയാന്‍ ആരും തന്നെ ഉണ്ടായിരുനില്ല. കോട്ടക്കകത്തു വെള്ളമുള്ള ഒരു കിണര്‍, പിന്നെ തടവറ, 2 തുരംഗങ്ങള്‍, സെമിത്തെരി ഒക്കെ കാണാന്‍ സാധിച്ചു. തുരങ്കങ്ങളൊക്കെ ഇപ്പൊ മൂടിവെച്ചിര്ക്കുകയാണത്രേ. തുരങ്കങ്ങളില്‍ ഒന്നാമതെത് കടലിലേക്കും മറ്റേതു വേറെ എവിടെക്കോ ഉള്ളതുമാനെന്നും വാച്ചര്‍ വേദമൂര്തി ഞങ്ങളോട് പറഞ്ഞു. ഏകദേശം അര മണിക്കൂര്‍ കോട്ടക്കുള്ളില്‍ ചിലവഴിച്ചു ഞങ്ങള്‍ അവിടം വിട്ടു.പിന്നെ നേരെ പോണ്ടിചെരിലേക്ക് വെച്ചുപിടിച്ചു,വഴിയില്‍ ഒരിടത്തുമാത്രം വണ്ടി നിറുത്തി. കായല്‍ പോലുള്ള ഒരു സ്ഥലം, ഇരുട്ട് വീണു തുടങ്ങുന്ന സമയം, നല്ല സീനിക് സ്പോട്ട് ആയിരുന്നു.

രാത്രി എട്ടുമണിയോടുകൂടി പോണ്ടിച്ചേരി എത്തി. നിരക്ഷരന്റെ പോണ്ടിച്ചേരി യാത്ര ബ്ലോഗ് ഒക്കെ വായിച്ചതിനാല്‍, പോണ്ടിയുടെ ഒരു ഏകദേശം രൂപം മനസ്സിലുണ്ട്ബൈക്ക് നേരെ കൊണ്ടുപോയി പ്രോമോനോടു ബീച്ചില്‍ നിര്‍ത്തി, അന്ന് രാത്രി താമസിക്കാനുള്ള സ്ഥലം അന്വേഷിക്കാന്‍ പോയതാണ്, പക്ഷെ ബീച്ചിന്റെ അവിടെ ഒക്കെ ഭയങ്കര കത്തി, അതുകൊണ്ട് അണ്ണാശാലൈ എന്ന് പറയുന്ന്ന സ്ഥലത്ത് പോയി ചുരുങ്ങിയ കാശിനു ഒരു റൂം എടുത്തു. യാത്ര ക്ഷീണം കാരണം പിന്നെ കറങ്ങാന്‍ ഒന്നും പോകാതെ കിടന്നുറങ്ങി, പിറ്റേന്ന് കാലത്ത് 6:30 ഓടെ പുറത്തേക്കിറങ്ങി, നേരെ ബീചിലെക്കുപോയി അപ്പോഴാണ് മനസ്സിലായത് ഞങ്ങള്‍ തങ്ങുന്ന ലോഡ്ജില്‍നിന്നും ബീച്ചിലേക്ക് 5 മിനിട്ട് നടക്കാന്‍ ഉള്ള ദൂരമേ ഉണ്ടായിരുന്നുല്ള്ളൂവെന്നു. ഗൗബര്‍റ്റ് അവന്യുയിലൂടെ അതായത് തീരത്തിനോട് ചേര്ന്നുള്ള നടപ്പാതയിലൂടെ കുറച്ചു ദൂരം നടന്നു, അതിന്റെ അവസാനത്തില്‍ ഒരു കടല്പ്പാലവും കാണാം, മീന്‍ പിടിത്തക്കാരെ മാത്രമേ മുകളിലേക്ക് കേറാന്‍ സമ്മതിക്കുള്ളൂ എന്നൊക്കെ കേട്ടു, പക്ഷെ സഞാരികളില്‍ ചിലരെയും പാലത്തിനുമുകളില്‍ കാണാന്‍ പറ്റി. കാലത്ത് 7:30 വരെ ബീച്നോട് ചേര്ന്നുള്ള റോഡില്‍ വണ്ടികല്ക്ക് പ്രവേശനം ഇല്ല എന്ന് അവിടെ എഴുതി വച്ചിരിക്കുന്നത് കണ്ടു.

പ്രൊമൊനോഡ് ബീച്ച്
അവിടെ വായില്‍ നോക്കി നടന്നുനടന്നു ഞാന്‍ ഒരു ശുനകന്റെ വളരെയടുത്ത് ചെന്നു, പക്ഷെ അതിനെ ചവിട്ടിട്ടൊന്നും ഇല്ല. ലവന്‍ കുരക്കാന്‍ തുടങ്ങി, അത് കണ്ടു അവിടെയുള്ള വേറെ ഒരു ശുനകിയും കുര തുടങ്ങി. ശുനകന്‍ എന്നെക്കണ്ട് പേടിച്ചിട്ടാണോ എന്ന് കരുതി ഞാന്‍ എന്റെ ഹാറ്റ് ഒക്കെയൂരി കയ്യില്പ്പിടിച്ചു, അവിടെ ഞാന്‍ മാത്രമേ ഹാറ്റ് വെച്ച് നടക്കുന്നുണ്ടായിരുന്നുള്ളൂ. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ കുര നിര്‍ത്തി. കഴിഞ്ഞ മാസം നെല്ലിയാമ്പതിയിലെ ചന്ദ്രമല ടീ യെസ്റ്റെറ്റില്‍ പോയപ്പോള്‍ ഇതുപോലെ ഒരു സംഭവം ഉണ്ടായി. അവിടെ ഒരു നല്ല വ്യൂ പോയിന്റ് കണ്ടു, പക്ഷെ അങ്ങോട്ട് പോകുന്ന വഴിക്ക് ഒരു ശുനകനും ഒരു ശുനകിയും. അതിനെ കണ്ടപ്പോള്‍ തന്നെ എന്റെകൂടെ വന്ന രണ്ടു സുഹൃത്തുക്കള്‍ അവിടെനിന്നു. ശുനകന്‍ ചെറുതായി വാലാട്ടുന്നുണ്ടായിരുന്നു, ശുനകി വേറെ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്നെ ശ്രദ്ധിച്ചിട്ടില്ല. ഞാന്‍ ഒരു മൂന്നടി മുന്നോട്ടു വെച്ചു, പെട്ടെന്ന് ആ ശുനകി എന്റെ മുന്നിലേക്ക് ഓടി വന്നു . ഞാന്‍ അനങ്ങിയില്ല , അത് വന്നിട്ട് എന്റെ പിന്കാലിലെ തുടയുടെ ഭാഗത്ത് കടിച്ചു , നല്ല ഇറച്ചിയുള്ള സ്ഥലം നോക്കിയാണ് ലവള്‍ കടിച്ചത്, പക്ഷെ എന്റെ ഭാഗ്യത്തിന് ലവള്‍ക്ക് എന്റെ ട്രാക്ക് സ്യൂട്ട് കീറാനെ കഴിഞ്ഞുള്ളു . കടിച്ച ശേഷം അത് വീണ്ടും വന്ന സ്ഥലത്തേക്കുതന്നെ ഓടിപ്പോയി, ഞാന്‍ പതുക്കെ തിരിച്ചു പോന്നു. ശുനകന്‍ വാലാട്ടുന്നത് കണ്ടിട്ടാണ് ഞാന്‍ മുന്നോട്ടു പോയത്, പക്ഷെ ശുനകിയുടെ ആക്രമണം അപ്രതിക്ഷിതമായിരുന്നു. ഏതായാലും ഇവിടെ പോണ്ടിചെരിലെ ശുനകന്മാര്‍ കുറച്ചു ഡീസന്റ് ആണ് എന്ന് തോന്നുന്നു, കടിച്ചില്ലല്ലോ!

ഓരോബിന്ദൊ ആശ്രമം
മോണിംഗ് വാക്കിനു ശേഷം ഞങ്ങള്‍ ഫ്രഞ്ച് കോളനിയിലൂടെ ഒക്കെ ബൈക്കിലൊന്നു കറങ്ങി. പിന്നെ നേരെ അരൊബിന്ദൊ ആശ്രമത്തിലേക്കു പോയി, ബീച്ചിനോട് അടുത്ത് തന്നെയാണ് ആശ്രമം, നടക്കാവുന്ന ദൂരമേയുള്ളൂ. കാലത്ത് 8 മണിക്കാണ് പ്രവേശനം ആരംഭിക്കുന്നത്. ചെരുപ്പൊക്കെ അഴിച്ചുവെക്കാന്‍ പ്രത്യേകം സ്ഥലമുണ്ട്,പിന്നെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പറയും,ക്യാമറ കയ്യില്‍ വെക്കരുത് അല്ലെങ്കില്‍ ഫോട്ടോ ഒന്നും എടുക്കരുതെന്ന് നമ്മള്ക്ക് നിര്ദേശം തരും. ആശ്രമത്തിനകത്തു ഒരു സമാധി
കാണാം, അതിനുചുറ്റും ആളുകള് ധ്യാനനിരതരായി ഇരിക്കുന്നതും കാണാം.ആ സമാധിയെ ഒരു വലം വെച്ചു ഞങ്ങള്‍ പുറത്തേക്കിറങ്ങി.

പിന്നെ പോയത് കതീഡ്രല്‍ സ്ട്രീറ്റിലെ ഒരു പളളിയില്‍, അവിടത്തെ ആള്‍ത്തിരക്ക് കണ്ടപ്പോഴാണ് ഇന്ന് ഈസ്റ്റര്‍ ആണെന്ന ഓര്മ്മ വന്നത്. പള്ളിയുടെ ഉള്ളില്ക്കേറി 5 മിനുട്ട് നിന്നു, പിന്നെ പള്ളിയുടെ പിന്ഭാഗത്ത് എന്തുണ്ട് എന്ന് നോക്കാന്‍ പോയി, ഒന്നും തന്നെ കണ്ടില്ല, ഒരു സെമിത്തേരി കണ്ടു, അത് പൂട്ടിയിട്ടിരിക്കുകയായിരുന്നു, അതിലേക്കു ഒന്ന് എത്തി നോക്കിയിട്ട് ഞങ്ങള്‍ പള്ളി മുറ്റത്തു നിന്നും പുറത്തിറങ്ങി. അടുത്ത പരിപാടി പ്രഭാതഭക്ഷണം, ഹോട്ടല്‍ നോക്കി നോക്കി കുറച്ചു നേരം വണ്ടി ഓടിച്ചു. മണി 8 കഴിഞ്ഞെകിലും ഹോട്ടല്‍ ഒന്നും തുറന്നു തുടങ്ങിട്ടില്ല, എന്നാല്‍ ബാറുകള്‍ എല്ലാം തുറന്നിട്ടുണ്ടുതാനും. അങ്ങിനെ ഞങ്ങള്‍ ഒരു ഹോട്ടല്‍ കണ്ടുപിടിച്ചു, ഹോട്ടല്‍ അര്‍ച്ചന, തെലുങ്കന്മാരുടെത്
ആണെന്നുതോന്നുന്നു, “വെങ്കട രമണാ നമോനമ” എന്ന പാട്ട് ഉച്ചത്തില്‍ വെച്ചിട്ടുണ്ട്. അവിടെനിന്നു സ്വാദ് ഒന്നും ഇല്ലാത്ത മസാലദോശയും, കാപ്പിയും കഴിച്ചു.

പിന്നെ പോയത് അടുത്തുള്ള ഒരു പാര്കിലെക്കാന്, ഭാരതി പാര്‍ക്ക്. പ്രോമോനോട് ബീച്ചിനു ഓപ്പോസിറ്റ് ആയാണ് ഈ പാര്‍ക്ക്. ഏകദേശം ഒരു ഏക്ര സ്ഥലത്താണ് പാര്ക്ക് നിര്മിചിരിക്കുന്നത്. പാര്കിനു മുമ്പില്‍ ഗവര്ന്നരുടെ ഹൌസ്, നല്ല ഭംഗിയുള്ള പഴയ മോഡല്‍ ബംഗ്ലാവ്, ഗേറ്റില്‍ ഒരു സെക്യൂരിറ്റിക്കാരനെ കണ്ടു, അതിനാല്‍ കെട്ടിടത്തിന്റെ ഫോട്ടോ ഒന്നും ഞങ്ങള്‍ എടുത്തില്ല. പാര്കിനു നേരെ ഒപ്പോസിറ്റില്‍ പോണ്ടിച്ചേരി മ്യൂസിയം കാണാം, 10 മണിക്കാണത്രേ അത് തുറക്കുക, ഞങ്ങള്‍ അവിടെ പോയപ്പോള്‍ സമയം 9:30. ഇവിടെ കാണാനുള്ള ബീച്, പാര്ക്ക്, മ്യൂസിയം, പഴയ കെട്ടിടങ്ങള്‍ , ചര്ച് ഒക്കെ ഈ രണ്ടു കിലോ മീട്ടരിനുള്ളില്‍ തന്നെയാണ്, അതിനാല്‍ കുറച്ചു നേരം നന്ടന്നാല്‍ എല്ലാം കാണാം ആസ്വദിക്കാം. മ്യൂസിയം തുറക്കാതത്തില്‍ പരിഭവിച്ചു അവിടെ നില്‍കുമ്പോള്‍, ഒരു ഓട്ടോക്കാരന്‍ പറഞ്ഞു, ഏകദേശം 10kms മാറി കടലൂര്‍ റൂട്ടില്‍ ഒരു പാരഡൈസ് ബീച് ഉണ്ടെന്നും, പോണ്ടിച്ചേരി വന്നിട്ട് അത് കാണാതെ പോകരുത് എന്നും പറഞ്ഞു. ബോട്ട് ഹൌസിലേക്കുള്ള വഴി ചോദിച്ചു പോയാല്‍ മതി എന്ന് പറഞ്ഞു, അങ്ങിനെ ഞങ്ങള്‍ ബോട്ട് ഹൌസ് എത്തി, അപ്പോള്‍ ഓട്ടോ ഡ്രൈവര്‍ പറഞ്ഞ 10 kms ദൂരമൊന്നും വണ്ടി ഓടിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്കൊരു സംശയം ഇത് തന്നെയാണോ പാരഡൈസ് ബീച്ചിലേക്ക് പോകുന്ന സ്ഥലമെന്നു. സംശയനിവാരനതിന്നായി ഞങള്‍ സമീപിച്ച വഴിപോക്കന്‍ പറഞ്ഞു കുറച്ചുകൂടി മുന്‍പോട്ടു പോയാല്‍ മഹാദ്മാഗാന്ധി മെഡിക്കല്‍ കോളേജ് ഉണ്ട്. അവിടന്ന് ലെഫ്റ്റ് എടുത്തു പോയാല്‍ ഒരു ബീച് ഉണ്ട് പക്ഷെ അതിന്റെ പേര് ബിഗ്-ബീച് എന്നാണ്. പാരഡൈസ് ബീച്ചും ബിഗ്-ബീച്ചും ഒന്ന് തന്നെയാണ് എന്നായിരുന്നു അയാളുടെ നിഗമനം. മൂപ്പര്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങള്‍ മഹാദ്മാഗാന്ധി ഹോസ്പിറ്റല്‍ അന്വേഷിച്ചു വണ്ടി മുന്നോട്ടെടുത്തു. ഒരു 6kms പോയപ്പോള്‍ ഹോസ്പിറ്റല്‍ കണ്ടു.അവിടന്ന് ലെഫ്റ്റ് എടുത്തു ഒരു 3kms പോയപ്പോള്‍ ബീച് കണ്ടു, ബിഗ്-ബീച്. പാരഡൈസ് ബീച്ച് അന്വേഷിചിറങ്ങിയ ഞങള്‍ എതിചെര്ന്നത് ബിഗ്- ബീച് എന്ന് പേരുള്ള വിജനമായ ഒരു ബീച്ചില്‍, പക്ഷെ മനോഹരമായിരുന്നു അത്.

ബിഗ് ബീച്ചില്‍ കുളിക്കാന്‍ വന്ന പൂവന്‍ കോഴി
ഒരു 2 മിനുട്ടെ അവിടെ ചിലവഴിച്ചു വീണ്ടും തിരിച്ചുവന്നു, മുന്പുകണ്ട ബോട്ട് ഹൌസില്‍ എത്തി.
പല പാക്കേജുകളും ഉണ്ട് അവിടെ; മോട്ടോര്‍ബോട്ട്, സ്പീട്ബോട്ട്, പാരഡേയ്സ് ബീചിനെക്കുള്ള ട്രിപ്പ്
അങ്ങിനെ കുറെ.

ചുണ്ണാമ്പാര്‍ ബോട്ട് ഹൌസ്
ഞങ്ങള്‍ പാരഡേയ്സ് ബീച്ചിലേക്ക് പോകാനുള്ള 2 ടിക്കറ്റ് എടുത്തു. ഒരാള്‍ക്ക് 150Rs(പോകാനും വരാനും അടക്കം). ബോട്ടില്‍ കൊണ്ടുപോയി അവര്‍ നമ്മളെ ഒരു ദ്വീപില്‍ കൊണ്ടുവിടും, ഏകദേശം 10 മിനുട്ടെ ബോട്ടില്‍ യാത്ര ചെയ്‌താല്‍ ദ്വീപില്‍ എത്താം, പിന്നെ നമുക്കവിടെ ഇഷ്ടംപോലെ സമയം ചിലവഴിക്കാം, ഓരോ 10 മിനുട്ടിലും തിരിച്ചു വരാന്‍ ബോട്ട് ഉണ്ട്. ബീച് വളരെ വൃത്തിയുള്ളതും
മനൊഹരവുമായിരുന്നു. വിശ്രമിക്കാന്‍ ഓലമേഞ്ഞ ശാലകള്‍, കൂള്‍ ഡ്രിങ്ക്സ്, സ്നാക്ക്സ്, ബിയര്‍
ഒക്കെ കിട്ടും അവിടെ, പക്ഷെ ഡബിള്‍-ട്രിപ്പിള്‍ ഒക്കെയാണ് വില. ഒരു വോളിബോള്‍ കോര്ട്ട് ഒക്കെ ഉണ്ടവിടെ. അത്യാവശ്യം കുളിക്കാനും, കടല്‍ വെള്ളത്തില്‍ കളിക്കാനും ഒക്കെ പറ്റിയ സ്ഥലമാണ്. ഒരു
മൂന്ന് നാല് മണിക്കൂര്‍ സുഖസുന്ദരമായി അവിടെ ചിലവഴിക്കാന്‍ പറ്റും.

പാരഡൈസ് ബീച്ച്
അര മണിക്കൂര്‍ ഞങ്ങള്‍ ബീച്ചില്‍ കറങ്ങി നടന്നു, പിന്ന്നെ തിരിച്ചു റൂമില്‍ വന്നു. ഏകദേശം 12:30 ഓടുകൂടി റൂം വെകെറ്റുചെയ്തു. അടുത്ത ലക്‌ഷ്യം ആരൊവില്ലി സിറ്റി, ECR റോഡില്‍ പോണ്ടിചെരിയില്നിന്നും 13kms കഴിഞ്ഞാല്‍ ഇടത്തോട്ട് ഒരു റോഡ് ഉണ്ട്. അവിടെ ഒരു ചെറിയ
മഞ്ഞബോര്‍ഡ് കാണാം ആരൊവില്ലി 8 kms എന്ന്.

അവിടെ എത്തിയപ്പോഴാണ് മാത്രിമന്ദിര്‍ ഞായറാഴ്ചകളില്‍ ഒരു മണിവരെയേ സന്ദര്ശകരെ അനുവദിക്കൂന്നറിഞ്ഞത്. ഞങ്ങള്‍ എത്തിയത് 1:10 ന്. അതിനാല്‍ പുറത്തു നിന്നും മാത്രി മന്ദിരിന്റെ ഒരു ഫോട്ടോ എടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. മാത്രി മന്ദിര്‍ എന്നാല്‍ ഒരു ഗോള്‍ഡന്‍ കളറിലുള്ള ഗ്ലോബ്കെട്ടിടം, അതിനുള്ളില്‍ ആള്‍ക്കാര്‍ ധ്യാനം ഇരിക്കാരുണ്ടത്രേ.

മാത്രി മന്ദിര്‍, ആരൊവില്ലി സിറ്റി
അവിടെ ഒരു ഷോപ്പിംഗ് സെന്റര് കണ്ടു അതില്‍ ബോട്ടിക്ക്, ക്രാഫ്റ്റ് ഷോപ്പ്, പിന്നെ
അതിന്റെയടുതായി ഒരു കാന്റീന്‍. വിസിട്ടെര്സ് സെന്റര് വൈകുന്നേരം 6 മണി വരെ പ്രവര്ത്തിക്കുന്നുണ്ട്. ആരോവില്ലിയെകുരിച്ചു ഒരു ഔട്ട്‌ലൈന്‍ ഒക്കെ അവിടെ കാണാം നമുക്ക്. 84 രാജ്യങ്ങളില്നിന്നും ഏകദേശം 2500 ആള്‍ക്കാര്‍ അവിടെ താമസിക്കുന്നുണ്ടത്രേ. എങ്ങോട്ട്
തിരിഞ്ഞാലും സായിപ്പും മദാമ്മമാരുമാണ്. അവര്ക്ക് താമസിക്കാനായി പലപല പേരില്‍ പലപല
കെട്ടിടങ്ങളും അവിടെ കാണാം.

ആരോവില്ലിയില്‍ നിന്നും പുറത്തു കടന്നു വീണ്ടും ഞങ്ങള്‍ ECR റോഡില്‍ പ്രവേശിച്ചു. ചെന്നൈ
ലഷ്യമാക്കി ബൈക്ക് പറപ്പിച്ചു. വഴിയില്‍ മാരക്കാനം എന്ന സ്ഥലത്തിന് ശേഷം, ഒരിടത്ത് ഉപ്പുപാടങ്ങള്‍
കണ്ടു. പാടത്ത് വെള്ളം കെട്ടി നിര്തിട്ടുണ്ട്, 4 ദിവസം കൊണ്ടാണത്രേ ആ വെള്ളം വറ്റി ഉപ്പുണ്ടാകുന്നതെന്ന് അവിടത്തെ പണിക്കാരന്‍ വിവരിച്ചു. അവിടെയും ഇവിടെയുമോക്കെയായികുറെ
ഉപ്പു കൂമ്പാരങ്ങളും കണ്ടു. ഏകദേശം 3 മണിയോട് കൂടി വഴിയില്‍ കണ്ട ഒരു ഹോട്ടലില്‍നിന്ന് ഊണ്
കഴിച്ചു. അടുത്ത ലക്‌ഷ്യം ആലംബാറ ഫോര്‍ട്ട്. കടപ്പാക്കം എന്ന് പറയുന്ന സ്ഥലത്ത് റോഡ്‌സൈഡില്‍ ഒരു
ബോര്‍ഡ് കാണാം എന്ന് ഞാനൊരു ബ്ലോഗില്‍ വായിച്ചിരുന്നു. കുറച്ചുദൂരം മുന്‍പോട്ടു പോയപ്പോള്‍ ബോര്‍ഡ് കണ്ടു ആലംപാറ ഫോര്‍ട്ട്, അടുത്ത കവലയില്നിന്നും വലത്തോട്ട് തിരിഞ്ഞു 3 kms പോകണമെന്ന്. തനി നാട്ടിന്‍പുറം പോലെയുള്ള സ്ഥലമാണ്, വണ്ടി നേരെ മുന്പോട്ടുപോയി, കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍
ഒരു ചെറിയ പാലം കണ്ടു, അവിടന്ന് വലത്തോട്ട് തിരിഞ്ഞു ഒരു ചെറിയ കയറ്റം കയറിയിറങ്ങിയാല്‍
ഒരു ബീച്ചും, പിന്നെ കോട്ടയുടെ അവശിഷ്ടങ്ങളും കാണാറാകും.നാട്ടുകാരുടെ ഒരു പ്രധാന വെള്ളമടി
കേന്ദ്രമാണ് ഈ കോട്ട, തനിച്ചു പോകുന്നവര്‍ സൂക്ഷിക്കണം.

ആലംപാറ ഫോര്‍ട്ട്
17 -ാം നൂറ്റാണ്ടില്‍ മുഗളന്മാര്‍ പണികഴിപ്പിച്ച ഈ കോട്ടയ്ക്കു, ആര്ക്കിയോല്ജിക്കാരുടെ ഒരു ബോര്‍ഡ് മാത്രം ഉണ്ട്, വേറെ സെക്യൂരിട്ടിക്കാരോ ഒന്നും തന്നെയില്ല. കോട്ടക്കുള്ളില്‍ ആരെയോ കബരടക്കിയ സ്ഥലം കാണാം, ഒരു ചെറിയ മണ്ടപത്തിനുള്ളിലാണ് കബരടക്കിയിരിക്കുന്നത്. കടലിനോടു ചേര്‍ന്ന്, വളരെ അടുതായാണ് ഫോര്‍ട്ട്‌ന്റെ മതിലുകള്‍ സ്ഥിതിചെയ്യുന്നത്. ആകെ ഇടിഞ്ഞു പൊളിഞ്ഞ കോട്ടയാണ്, ഇപ്പോള്‍ മതിലുകള്‍ മാത്രമേ അവശേഷികുന്നുള്ളൂ, ബ്രിട്ടീഷുകാര്‍ ഫ്രഞ്ച്കാരുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു നശിപ്പിച്ചതത്രേ ഈ കോട്ട. ഇവിടെ കടലില്‍ പേടി കൂടാതെ കുളിക്കാനും, നീന്താനും ഒക്കെ പറ്റും.

ടൂറിസ്റ്റുകളുടെ തിരക്കൊന്നും ഇല്ലാത്ത വളരെ സുന്ദരമായ ഒരു സ്ഥലമാണിത്. വെള്ളം കണ്ടപ്പോള്‍ ഞങ്ങളും ഒന്ന് കുളിച്ചു കയറി. തിരിച്ചു പോരാന്‍ തുടങ്ങുമ്പോള്‍ കുറച്ചകലെ തീരത്ത് എന്തോ കിടക്കുന്നത് കണ്ടു, നാക്ക് ഒക്കെ പുറത്തേക്കിട്ട ഒരു ചത്ത ഡോള്‍ഫിന്‍ ആയിരുന്നു അത്. ചത്തതാണെങ്കിലും ജീവിതത്തിലാദ്യമായാണ് ഞങ്ങള്‍ ഒരു ഡോള്‍ഫിനെ നേരിട്ട് കാണുന്നത്.
മൂപ്പരുടെ കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തശേഷം വീണ്ടും ചെന്നൈ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു, വഴിയില്‍ ഒരിടത്ത് ഭയങ്കര ആള്ക്കൂട്ടം കണ്ടു, പിന്നെയാണ് മനസ്സിലായത് അവിടെ ഒരു മുതല വളര്തുകെന്ദ്രം ഉണ്ടെന്നു, പക്ഷെ ഞങ്ങള്‍ അവിടെ കേറിയില്ല. കുറച്ചു കൂടി മുന്‍പോട്ടു പോയപ്പോള്‍ കോവളം ബീച്ചിനു മുന്പായി ഒരിടത്ത്, റോഡ്സൈടിലാകെ കാറ്റാടി മരങ്ങള്‍, അതിന്റെ മാസ്മരികത കണ്ടപ്പോള്‍ ഞങ്ങള്ക്ക് അവിടെ ഇറങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. ഉടനെ ബൈക്ക് സൈഡാക്കി ഇറങ്ങി, കാറ്റാടി മരങ്ങള്ക്കിടയിലൂടെ നടന്നു. അങ്ങിനെ ഒരു കടല്തീരതെതി, നല്ല കടല്‍ത്തീരം, സായാഹ്ന സമയം, വിശ്രമിക്കാന്‍ പറ്റിയ ഇടമാണ്. പക്ഷെ ഞങ്ങള്ക്ക് സമയം വളരെ കുറവായത് കാരണം അവിടെ 5 മിനുട്ട് ചിലവഴിച്ചു വീണ്ടും യാത്ര തുടര്‍ന്നു.

അവിടെ നിന്നും 10 kms കൂടി മുന്നോട്ടു പോയശേഷം ദക്ഷിണചിത്ര ഹെരിറ്റെജു സെന്റരിലേക്ക് കേറി. അവിടെ എത്തിയപ്പോള്‍ സമയം 5:30, 6 മണി വരെയേ അവിടെ പ്രവേശനം ഉള്ള്ളൂ. ഒരാള്‍ക്ക് 90 Rs ആണ് ടിക്കറ്റ് നിരക്ക്ക്, വേഗം ടിക്കറ്റ് എടുത്തു ഞങ്ങള്‍ ഉള്ളിലേക്ക് കയറി. അവിടെ കേരള, തമിഴ്നാട്, ആന്ധ്ര, കര്ണാടക എന്നീ സ്ഥലങ്ങളിലെ പഴയ വീടുകള്‍, ചെറിയ കോവിലുകള്‍, ശില്പങ്ങള്‍, കൈത്തറി വ്യവസായം, മണ്‍പാത്ര വ്യവസായം അങ്ങിനെ കുറെ സംഭവങ്ങള്‍ അത്പോലെ തന്നെ നിര്‍മ്മിച്ച് വെച്ചിട്ടുണ്ട്. ചില ദിവസങ്ങളില്‍ ഓരോ സ്റ്റെറ്റിലെയും ഫോള്‍ക്ക്ഡാന്‍സ്, മറ്റു കലകള്‍ ഒക്കെ അവിടെ അവതരിപ്പിക്കാരുണ്ടത്രേ. ഞങ്ങള്‍ പോയ അന്നും എന്തോ ഉണ്ടായിരുന്നു. പക്ഷെ അത് ഒരു മണി മുതല്‍ അഞ്ചു മണിവരെ ആയിരുന്നത്രെ. ഭക്ഷണശാലകളും അഥിതികള്‍ക്ക് താമസിക്കാനായുള്ള ഗസ്റ്റ് ഹൗസും അവിടെ കണ്ടു.

ദക്ഷിണചിത്ര, ECR റോഡ്
അങ്ങിനെ അവിടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി ഞങ്ങള്‍ ദക്ഷിണചിത്രയോടു വിടപറഞ്ഞു. മധുവിനെ ഞാന്‍ രാത്രി 7 മണിയോടെ തിരുവാന്മിയൂര്‍ റയില്‍വേ സ്റ്റെഷനു മുന്നില്‍ ഇറക്കി, പിന്നെ ഞാന്‍ നേരെ ക്രോമ്പെട്ടിലെ എന്റെ വീട്ടിലേക്കു വിട്ടു. പാരഡൈസ് കടല്‍ത്തീരവും, പ്രൊമനോഡ് ബീചിനുമുന്നിലെ നടപ്പാതയും, കല്പ്പാക്കത്തെ ആറ്റൊമിക് റിസര്‍ച്ച് സെന്റര്‍ ടൌണ്ഷിപ്പിനുള്ളിലൂടെയുള്ള യാത്രയും, ഡറ്റ്ച് കോട്ട്ടയില്‍ ചിലവഴിച്ച സായാഹ്ന്നവും, ആലംപാറ ബീച്ചിലെ നീരാട്ടും, ദക്ഷിണചിത്രയിലെ പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന വീടുകളും ഒക്കെ ആണ് ഈ യാത്രയില്‍ എന്നെ ആകര്ഷിച്ചവ. വളരെ പെട്ടെന്ന് പ്ലാന്‍ ചെയ്ത ഈ ട്രിപ്പിനു സമയം വളരെ കുറവായതിനാല്‍ ഏതെങ്കിലും പ്രധാനപ്പെട്ട സ്ഥലം വിട്ടു പോയിട്ടുണ്ടോ എന്നറിയില്ല. പിന്നെ വേറെ ഒരു പ്രധാനപ്പെട്ട കാര്യം എഴുതാന്‍ മറന്നു, ബൈക്ക് ഓടിക്കാന്‍ അത്രക്കും വിദഗ്ദ്ധനല്ലാത്ത ഞാന്‍, 380kms ഒരു റൌണ്ട്ട്രിപ്പില്‍ ഓടിച്ചു, അതും എവിടെയും ഇടിക്കാതെ, ദൈവത്തിനു സ്തുതി.

No comments:
Post a Comment