കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോൾ വീണ്ടും ട്രെക്കിങ്ങിന് പോകണമെന്നു മനസ്സ് പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഫേസ് ബുക്കില്‍
കുറച്ചു ട്രേക്കിങ്ഗ് ഗ്രൂപ്പിലൊക്കെ അംഗമായി, ട്രെക്കിംങ്ങുമായി ബന്ധമുള്ള
ചിലര്‍ക്കൊക്കെ ഫേസ് ബുക്കില്‍ ഫ്രണ്ട്റിക്വസ്റ്റും അയച്ചു.
അങ്ങനെയിരിക്കുമ്പോഴാണ് എന്റെ അയല്ക്കാരനായ നാരായണേട്ടനെക്കുറിച്ചു
ഓര്‍മ്മ വന്നത്, അദ്ദേഹം വനംവകുപ്പിലാണ് ജോലി ചെയ്യുന്നത് എന്നറിയാം,
ട്രെക്ക് ചെയ്യാന്‍ പറ്റിയ ഏതെങ്കിലും സ്ഥലങ്ങളുണ്ടോ എന്ന്വേഷിച്ചു
കൊണ്ട് ഞാന്‍ ഒരു ഈമെയില് അദ്ദേഹത്തിനയച്ചു. അതിന്നു മറുപടി കിട്ടിയത്,
വയനാട്ടിലെ കമ്പമല ട്രെക്കിങ്ങിനു പറ്റിയ ഇടമാണെന്നും, അദ്ദേഹം അവിടെ KFDC
യില് കുറച്ചു നാള് ജോലി ചെയ്തിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള ഒരു വലിയ ഈ
മെയിലായിരുന്നു. കൂടാതെ അവിടത്തെ മേല്നോട്ടക്കരനായ ജിതേഷിന്റെ ഫോണ്‍ നമ്പറും
തന്നു. അങ്ങിനെ ഞാന്‍ എന്റെ ഫ്രണ്ട്സിനൊക്കെ മെയിലയച്ചു,
ട്രിപ്പിനെക്കുറിച്ചു പറഞ്ഞു. ഒരു 12 പേര്‍ ലിസ്റ്റില്‍ കേറി, ഗെസ്റ്റ്
ഹൌസ് ഒക്കെ ബുക് ചെയ്തു. ട്രിപ്പിനു പോകേണ്ട ദിവസങ്ങള് അടുക്കുംതോറും
കമ്പനിയില്‍ പണിത്തിരക്കേറിവന്നു, അതിനാല്‍ കുറേപേര്‍ ഒഴിവായി, അങ്ങിനെ
അവസാനം ഡിസംബര്‍ 7 വെള്ളിയാഴ്ച, അന്നായിരുന്നു പോകാന്‍
തീരുമാനിച്ചിരുന്നത്.5 പേര്‍ മാത്രമേ കന്‍ഫേര്‍മഡ് ലിസ്റ്റില്‍
ഉള്ളൂ.വീണ്ടും പോകുന്നതിന്റെ 2 മണിക്കൂര്‍ മുന്നേ 2 പഹയന്മാര്‍ വരുന്നില്ല
എന്നു പറഞ്ഞു. മൂന്നെങ്കില്‍ മൂന്നു എന്നു പറഞ്ഞു ഞാന്‍ ചെന്നൈ
സെന്റരിലേക്ക് പോയി. അങ്ങിനെ ഞാനും, കേശവനും, വെങ്കടും ചെന്നൈല്നിന്നും
യാത്രതിരിച്ചു.
ഡിസംബര്‍ 8 ശനിയാഴ്ച, അന്ന് മാംഗ്ലൂര്‍ എക്സ്‌പ്രസ്സ് കറക്റ്റ് സമയത്തു തന്നെ കോഴിക്കോടെതതിച്ചേര്‍ന്നു. റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു ഓട്ടോയില്‍ കേറി നേരെ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങി.ഇത്രയും ദൂരത്തിനു രാത്രി 30 രൂപ മാത്രം വാങ്ങിയതില്‍ എന്റെ കൂട്ടുകാര്‍ക്കു അത്ഭുതം, അപ്പൊ ഞാന്‍ പറഞ്ഞു ഇത് തമിഴ്നാടല്ല, കേരളമാണ് എന്ന്. മാനന്തവാടിയിലേക്കുള്ള ബസ് പോകാന്‍ തയ്യാറായി നില്ക്കുന്നു, സമയം ഏകദേശം നാലരയോടടുക്കുന്നു, ഒരു കാലിച്ചായ കൂടി കുടിക്കാതെ ഞങ്ങള്‍ വണ്ടിയില്‍ കയറി.സീറ്റ് ഒക്കെ കിട്ടി, പക്ഷെ അത് സ്ത്രീകളുടെതായിരുന്നു എന്ന് മാത്രം. ഏതായാലും ഞങ്ങള്‍ അവിടെ ഇരുന്നു. പെട്ടെന്ന് ഒരു പെണ്‍കുട്ടി കേറി വന്നു. കാണാന്‍ അത്യാവശ്യം സുന്ദരിയൊക്കെയാണ് അവള്. ഞങ്ങളടെ സീറ്റിന്റെ അടുത്ത് അവള്‍ കുറച്ചു നേരം നിന്നു, അപ്പൊ നമ്മള്ടെ വെങ്കട്ട് എന്നോട് ചോദിക്കുന്നു “നമ്മള്‍ ലെഡീസിന്റെ സീറ്റിലല്ലേ ഇരിക്കുന്നതെന്ന്”, ഞാന്‍ അവനോടു മിണ്ടാതിരിക്കാന്‍ പറഞ്ഞു. പക്ഷെ ഞങ്ങളുടെ സംസാരം അവള്‍ കേട്ട് എന്ന് തോന്നുന്നു. പെട്ടെന്ന് അവള്‍ പറഞ്ഞു ഇത് ലെഡീസ് സീറ്റാണെന്നു, അതുകേട്ടപ്പോള്‍ വെങ്കട്ട് എഴുന്നേറ്റു നിന്നു. അങ്ങിനെ എന്റെ അടുത്ത് അവള്‍ വന്നിരുന്നു. അവളോടുള്ള ബഹുമാനാര്‍ത്ഥം ഞാന്‍ കുറച്ചു മുന്നിലോട്ടൊക്കെ തള്ളിയിരുന്നു. അങ്ങിനെ ശ്വാസം പിടിച്ചിരുന്നു കുറച്ചു നേരം, പിന്നെ ബസ് എവിടെയോ നിര്‍ത്തിയപ്പോള്‍ അടുത്ത് രണ്ടു സീറ്റ് കാലി, ഒരെണ്ണത്തില്‍ ഞാനും മറ്റേതില്‍ വെങ്കടും ഇരുന്നു. അങ്ങിനെ വണ്ടി ചുരമൊക്കെ കയറി മാനന്തവാടി എത്തിയപ്പോള്‍ സമയം 7 മണി.
ആഹാരം വല്ലതും കഴിക്കാമെന്നു വച്ചപ്പോള്‍ കടകളൊക്കെ തുറക്കാന്‍ തുടങ്ങുന്നതേയുള്ളൂ. അങ്ങിനെ ഒരു ചെറിയ ഹോട്ടലില്‍ നിന്ന് പിട്ടും കടലയും കഴിച്ചു. പിന്നെ തലപ്പുഴക്ക് ബസ് കയറി, ഒരാള്ക്കു ടിക്കറ്റ് 7 രൂപ. അവിടെ ബസ് ഇറങ്ങിയിട്ട് ഞങ്ങളടെ ജീപ്പ് ഡ്രൈവര്‍ ഹമീദിനെ വിളിച്ചു, അയാള്‍ ഗസ്റ്റ് ഹൌസിലേക്ക് ആവശ്യമായ പച്ചക്കറികളും ഇറച്ചിയും ഒക്കെ വാങ്ങി ഞങ്ങളെയും കാത്തു റെഡിയായി നില്ക്കുകയായിരുന്നു. കുറച്ചു ദൂരം ടാറിട്ട റോഡില്കൂടെയയിരുന്നു യാത്ര, പിന്നെ ഓഫ് റോഡിലേക്ക് കേറി, ആകെ 7kms ഉണ്ടെന്നു തോന്നുന്നു തലപ്പുഴയില്‍ നിന്ന് കമ്പമല എസ്റ്റേറ്റ് വരെ. പോകുന്ന വഴിക്കൊക്കെ ആന രാത്രി വന്നതിന്റെ ലക്ഷണങ്ങളുണ്ട്, അവിടവിടെയായി ഈറ്റ ഒടിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ഹമീദിക്ക സ്ഥലങ്ങലെക്കുരിച്ചും, മൂപരുടെ ജീപിനെക്കുറിച്ചും, ഇവിടത്തെ ജീവിതരീതികളെയും പറ്റിയൊക്കെ സംസാരിച്ചുകൊണ്ടേയിരുന്നു. പണ്ട് മൂപ്പരും എസ്റ്റെറ്റിലെ ജോലിക്കാരനായിരുന്നത്രേ. അങ്ങിനെ ഞങ്ങള്‍ ഗസ്റ്റ് ഹൌസിലെത്തി, വേഗം ലഗ്ഗേജസ്സൊക്കെ ഇറക്കി വെച്ച് ട്രെക്കിങ്ങിനു റെഡിയായി നിന്നു.
ജിതേഷ് ഞങ്ങളോട് പറഞ്ഞു “കാടിനുള്ളില്‍ നിന്ന് നിങ്ങള്ക്ക്
ഇഷ്ടമുള്ളപ്പോള്‍ പുറത്തുവന്നാല്‍ മതി, മതിയാവോളം കാട്ടിനുള്ളില്‍
ചിലവഴിച്ചോളാനും പറഞ്ഞു”.നോര്ത്ത് വയനാട് ഫോറെസ്റ്റ് ഡിവിഷന്റെ കീഴില
വരുന്ന ബേഗൂര് റേഞ്ചില്‍ വരുന്ന ഇവിടെ ട്രെകിംഗ് നടത്താന്‍ KFDC ക്ക്
പെര്മിഷന്‍ ഉണ്ടത്രേ. കൂടാതെ ഞങ്ങള്‍ വരുന്ന വിവരം നാരായണേട്ടന്‍
ജിതേഷ്നോട് പറഞ്ഞിട്ടുണ്ടായിരുന്നത്രേ. ഞങ്ങളുടെ ഗൈഡ്ന്റെ പേര്
“കെഞ്ചന്‍”, ചെരുപ്പിടില്ല കള്ള് കുടിക്കില്ല ആള് വലിയ
സല്സ്വഭാവിയാണ്.കുറച്ചു ദൂരം നടന്നപ്പോള്‍ ഒരു ചെറിയ അരുവിയും അതില്‍ ചെറിയ
വെള്ളച്ചാട്ടവും കണ്ടു, വെള്ളച്ചാട്ടം എന്നൊന്നും പറയാന്‍ പറ്റില്ല, കുറചു
വെള്ളം ഇങ്ങനെ ഒലിച്ചു വീഴുന്നു. ഞാനും കേശവനും ചെറുതായി ഒന്ന് ഫ്രെഷായി,
പിന്നെ മലകയറ്റം ആരംഭിച്ചു.

വലിയകുന്നു എന്ന പീക്കാണ് ഞങ്ങളുടെ ലക്‌ഷ്യസ്ഥാനം. പലയിടത്തും ഇരുന്നും നിന്നും ഞങ്ങള്‍ മലകയറി, കുറച്ചു ദൂരം ചെന്നപ്പോള്‍ അവിടെ എരുമകളെ മേക്കുന്ന മോഹനനെ കണ്ടു. അപ്പോള്‍ കെഞ്ചന്‍ മോഹനനോടു പറഞ്ഞു, “നീ ഇവരുടെ കൂടെ ആ മലയില്‍ പോയിട്ടുവാ എന്ന്”. അങ്ങിനെ മോഹനന്‍ ഞങ്ങള്ക്ക് വഴികാട്ടിയായി. എരുമകളെ പുലി പിടിക്കാന്‍ വന്ന കഥകളും മറ്റും അയാള് ഞങ്ങളോട് വിവരിച്ചു. എരുമേനെ പിടിക്കാന്‍ പുലി അങ്ങിനെ പതുങ്ങി വന്നിരിക്കുമത്രെ, നമ്മള്‍ എന്തെങ്കിലും ശബ്ദം
ഉണ്ടാക്കിയാല്‍ മൂപ്പര്‍ നേരെ ഓടിക്കൊളുമത്രേ. പകുതിയെത്തിയപ്പോള്‍ കേശവന്‍ ഇനി മേലെക്കില്ല, ഞങ്ങളോട് പോയി വന്നോളൂ എന്ന് പറഞ്ഞു. അങ്ങിനെ ഞാനും,വെങ്കടും, മോഹനനും കൂടി മലകേറി. വലിയകുന്നിറെ മുകളില്‍ ഒരു വെള്ളക്കൊടിയൊക്കെ നാട്ടിയിട്ടുണ്ട്, ഞങ്ങള്‍ അവിടെ നിന്ന് കുറച്ചു പടങ്ങള്‍ ഒക്കെ എടുത്തു, മോഹനന്‍ ദൂരേക്ക് കൈ ചൂണ്ടി കണ്ച്ചിട്ടു പറഞ്ഞു ആ ഭാഗമാണ് കൊട്ടിയൂര്‍, ഈ ഭാഗമാണ് തിരുനെല്ലി, പക്ഷി പാതാളം എന്നൊക്കെ. അവര്‍ തിരുനെല്ലി സൈഡിലേക്കു പോകാറുണ്ടത്രേ, ഒരു നാള്‍ രാവിലെ ഇവിടന്നു പുറപ്പെട്ടു, രാത്രി അവിടെ തങ്ങിയിട്ടു പിറ്റേന്ന് മാത്രമേ തിരിച്ചു വരൂ, താല്പര്യമുണ്ടെങ്കില്‍ നമ്മളെയും കൊണ്ട് പോകാം എന്ന് പറഞ്ഞു. മലയില്‍ നല്ല വെയിലും നല്ല കാറ്റുമുണ്ടായിരുന്നു.

അങ്ങിനെ ഞങ്ങള്‍ മലയിറങ്ങി നേരെ കേശവനും കെഞ്ചനും ഇരുന്നിരുന്ന സ്ഥലത്തെത്തി.ബാഗില്‍ കരുതിരിരുന്ന പഴങ്ങള്‍ കേശവന്‍ ഓരോന്നായി തീര്‍ത്തു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ഞങ്ങള്‍ അവിടെ ഒരു അര മണിക്കൂര്‍ വിശ്രമിച്ചു. ഏപ്രില്‍ മാസതിലാനത്രേ കാട്ടിലെ മരങ്ങളൊക്കെ കായ്ക്കുന്നത്, ആ സമയത്ത് വന്നാല്‍ നമുക്ക് എല്ലാ പഴങ്ങളും പറിച്ചു തരാം എന്ന് പറഞ്ഞു. അങ്ങിനെ പിന്നെ മലയിറങ്ങി നേരത്തെ കണ്ട വെള്ളച്ചാട്ടത്തിനടുത്തെത്തി ഒരു ചെറിയ കുളി കൂടി പാസ്സാക്കി. അവിടന്നു കുറച്ചു ദൂരം ടി എസ്റ്റേറ്റിലൂടെ നടന്നാലേ ഗസ്റ്റ് ഹൌസ് എത്തൂ. പോകുന്ന വഴിക്ക് ഞങ്ങള്‍ ശ്രീലങ്കന്‍ റെഫ്യൂജീസ് താമസിക്കുന്ന സ്ഥലം കണ്ടു. അവര്‍ എല്ലാരും തോട്ടത്തിലെ പണിക്കാരാണത്രേ. ശനിയാഴ്ച കെഞ്ചനു രേഷന്‍ കിട്ടുന്ന ദിവസമാണ്, ഞങ്ങള്‍ വരുന്ന വഴിയിലായിരുന്നു മൂപ്പര്‍ടെ രേഷന്‍ പീടിക. അതിന്റെ മുന്നിലെത്തിയപ്പോൾ ഞാന്‍ പറഞ്ഞു മൂപ്പരോട് പോയ്ക്കോളാന്‍, ഇനി ഇവിടന്നു ഗസ്റ്റ് ഹൌസ് വരെ ഞങ്ങള്‍ തനിയെ പൊയ്ക്കോളാം എന്ന്. പക്ഷെ നടന്നു തുടങ്ങിയപ്പോള്‍ ഗസ്റ്റ് ഹൌസ് എത്തുന്നില്ല, എവിടേക്ക് നോക്കിയാലും തെയിലചെടികള്‍ മാത്രം. അങ്ങിനെ ഒരു സ്ഥലത്തെത്തിയപ്പോള്‍ ഭയങ്കരമായി നായ്ക്കള്‍ കുറക്കുന്നു, ഒരാളും വന്നു അയാളോട് ചോദിച്ചു ഗസ്റ്റ് ഹൌസിലേക്കുള്ള വഴി, അയാള് പറഞ്ഞു ഇത് തന്നെയാണ് ഗസ്റ്റ് ഹൗസെന്നും ഉള്ളിലേക്ക് കേറി വരാനും പറഞ്ഞു. ഞങ്ങള്‍ ചെന്നപ്പോള്‍ വിഭവ സമൃദ്ധമായ ഭക്ഷണം എടുത്തു വച്ചിരിക്കുന്നു. ചപ്പാത്തി, കപ്പ, ചിക്കന്‍ ഫ്രൈ. നന്നായി കഴിച്ചിട്ട് എല്ലാരും ഉറങ്ങാന്‍ കിടന്നു. വൈകുന്നേരം പ്ലാനുകള്‍ കുറെ ഉണ്ടായിരുന്നു മനസ്സില് 1) അടുത്തുള്ള മുനീശ്വരൻ കോവിലില്‍ പോകുക 2) അല്ലെങ്കില്‍ 20 കിലോമീറ്റര്‍ അകലെയുള്ള കൊട്ടിയൂര്‍ ശിവന്റെ അംബലത്തില്‍ പോവുക 3) അതുമല്ലെങ്കില്‍ കുറിച്യരുടെ കോളനിയിലെ രാമനെ കണ്ടു അവരുടെ അമ്പും വില്ലും പ്രയോഗം കാണുക. പക്ഷെ ഞങ്ങൾ കിടന്നുറങ്ങിയത് കാരണം ഒന്നും നടന്നില്ല, പിന്നെ എഴുന്നേറ്റതു വൈകുന്നേരം 6 മണിക്ക് ശേഷം. ഒരു കട്ടന്‍ ചായ അടിച്ചു ഞങ്ങള്‍ മുറ്റത്തേക്കിറങ്ങി. ജിതേഷ്നോട് കുറെ നേരം സംസാരിച്ചു. അയാള്‍ ഇവിടെ വരാറുള്ള സന്ദർശകരെ കുറിച്ചും, ഇവിടത്തെ കലാവസ്ഥയെകുറിച്ചും ഒക്കെ ഞങ്ങളോട് പറഞ്ഞു. കുറേശ്ശെ തണുപ്പൊക്കെ ഉണ്ട്, അപ്പോഴേക്കും കുക്ക് ഗോപിയേട്ടന്‍ അത്താഴം റെഡിയായി എന്ന് പറഞ്ഞു. അങ്ങിനെ ഞങ്ങൾ അത്താഴം കഴിച്ചു, പിന്നെ അവിടത്തെ ഗസ്റ്റ് ബുക്കില്‍ ഞങ്ങളുടെതായി ചില കുത്തിവരകള്‍ നടത്തി.

ഉറങ്ങാന്‍ കിടന്നു ഉറക്കം വരുന്നില്ല, വെങ്കടും ഉറങ്ങിട്ടില്ല.കേശവന്‍ കൂര്ക്കം വലിച്ചുറങ്ങുന്നു. ഉറക്കം വരുന്നത് വരെ ഞങ്ങള്‍ രണ്ടു പേരും സംസാരിച്ചു.പിറ്റേന്ന് രാവിലെ 6 മണിക്ക് എഴുന്നേല്‍റ്റു ഭാണ്ടങ്ങളൊക്കെ മുറുക്കി, കുളിച്ചു വന്നപ്പോഴേക്കും നല്ല ചമ്പ പുട്ട്, ചെറുപഴം, പപ്പടം ഒക്കെ റെഡിയായിരുന്നു. ബ്രെയ്ക്കുഫാസ്റ്റൊക്കെ കഴിഞ്ഞപ്പോഴേക്കും ഹമീദിക്ക വണ്ടിയുമായി വന്നു. പിന്നെ ജിതേഷിന്റെ കൂടെ നിന്ന് കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു, പിന്നെ എല്ലാവരോടും യാത്ര പറഞ്ഞ ശേഷം ഹമീദിക്കയുടെ ജീപ്പില്‍ തലപ്പുഴ വന്നിറങ്ങി. പിന്നെ അവിടന്ന് മാനന്തവാടി ബസ്സ്റ്റാന്‍ഡില്‍ പോയി, നേരെ തിരുനെല്ലി ബസില്‍ കേറി. പോകുന്ന വഴിക്ക് രണ്ടു സൈഡിലും മുളംങ്കൂട്ടങ്ങളാണ്, വഴിയില്‍ മൃഗങ്ങളെയൊന്നും കണ്ടില്ല. ഒരു ഒന്നര മണിക്കൂര്‍ എടുത്തിരിക്കും തിരുനെല്ലി എത്താന്‍ എന്ന് വിചാരിക്കുന്നു. അവിടെ എത്തി ചെരുപ്പും ലഗേജസ്സും ഒക്കെ ക്ലോക്ക് റൂമില വെച്ച് ഞങ്ങൾ അമ്പലത്തിൽ തൊഴാന്‍ കയറി. ക്ഷേത്രത്തിന്റെ ബാക്ക്ഗ്രൌണ്ടില്‍ മഞ്ഞു മൂടികിടക്കുന്ന ബ്രഹ്മഗിരി മലനിരകൾ, ആകെ നല്ല അന്തരീക്ഷമായിരുന്നു അവിടെ കാണാൻ കഴിഞ്ഞത്. ക്ഷേത്രതിലെക്കാവശ്യമുള്ള വെള്ളം ഒരു കല്പാത്തിയില്‍ ദൂരെയുള്ള മല നിരകളില്‍ നിന്ന് വരുന്നു, ഏതോ രാജാവ് പണി കഴിപ്പിച്ചതാണത്രെ ഈ കല്‍പാത്തി. ഞങ്ങള്‍ എല്ലാവരും അതില്‍ വരുന്ന വെള്ളത്തിന്റെ സ്വാദ് നോക്കി. പിന്നെ അമ്പലത്തിന്റെ പിന്‍ ഭാഗത്തുള്ള പടികള്‍ ഇറങ്ങി ചെന്ന്, അവിടെയുള്ള പഞ്ച തീർത്ഥകുളവും അതിനോട് ചേര്ന്നുള്ള ചെറിയ ഗുഹ ക്ഷേത്രവും ദര്ഷിച്ചു.
അടുത്ത ബസ് കേറി ഞങ്ങള്‍ തിരുനെല്ലി എത്തുന്നതിനു മുന്‍പേ ഉള്ള ഒരു സ്ഥലത്തിറങ്ങി. അവിടന്ന് പാല് വെളിച്ചം ബസില്‍ കേറി കുറുവ ദ്വീപു ബസ് സ്റ്റോപ്പില്‍ ഇറങ്ങി. ബസ് സ്റ്റോപ്പില്‍ നിന്ന് 15 മിനിറ്റ് നടന്നാല്‍ കുറുവ ദ്വീപിലെത്താം, അവിടന്ന് ഊണ് കഴിച്ച ശേഷം ഞങ്ങള്‍ ടിക്കറ്റ് ഒക്കെ എടുത്തു. ഒരു മുളം ചങ്ങാടത്തിലാണ് അക്കരെക്കു ആളെ കയറ്റി വിടുനന്തു, ഞങ്ങളും അതില്‍ കേറി അക്കരെ പോയി. അവിടെ മൊത്തം വെള്ളമാണ് ചിലയിടത്ത് മുട്ടിനു വെള്ളവും, ചിലയിടത്ത് കഴുത്തിനു വെള്ളവുമൊക്കെയാണ്. ആഴം കൂടിയിടത്ത് ഇറങ്ങരുതെന്ന മുന്നറിയിപ്പും കാണാം. ഞങ്ങള്‍ ഡ്രസ്സ് ഒന്നും എടുക്കാഞ്ഞതിനാല്‍ വെള്ളത്തില്‍ ഒന്നും അധികം കളിയ്ക്കാന്‍ പറ്റിയില്ല. ഒരു മണിക്കൂര്‍ അവിടെയൊക്കെ വായില്‍ നോക്കിനടന്നിട് ഞങ്ങള്‍ നേരെ ബസ് സ്റ്റൊപിലേക്ക് പോയി. ബസ് വരാന്‍ സമയം ആയതിനാല്‍ ഞങ്ങള്‍ ഓടിയിട്ടാണ് പോയത്. മാനന്തവാടി പോയി പിന്നെ അവിടന്ന് കോഴിക്കോട് ബസും കിട്ടി. കോഴിക്കോട് കറങ്ങാന്‍ ഒന്നും സമയം ഉണ്ടായിരുന്നില്ല. നേരെ റയില്‍വേ സ്റ്റെഷനില്‍ പോയി രാത്രി 8 മണിടെ ട്രെയിനില്‍ കേറി കിടന്നു. നേരം വെളുത്തപ്പോള്‍ ചെന്നൈല്‍ എത്തി.

No comments:
Post a Comment