ഇവിടേയ്ക്ക് പോകാന്‍ ഇറങ്ങിപ്പുറപ്പെട്ടതിന്റെ പ്രധാന കാരണം
മലപ്പുറത്തുകാര്‍ ഈ സ്ഥലത്തെ കുറിച്ചു ഫേസ്ബുക്കില്‍ നിരന്തരം ഇടുന്ന
പോസ്റ്റുകളായിരുന്നു. സഞ്ചാരി ഗ്രൂപ്പിന്റെ കോഓണര്‍ ആയ അബി ജോണ്‍,
അദ്ദേഹമാണ് എന്നെ ഈ ട്രെക്കിനു ക്ഷണിച്ചത്. സായൂജ്, കുമാര്‍ ഉപാസന,
ദ്വിജിത് ഇവര്‍ മൂന്നുപേരും ട്രെക്കിനു ഉണ്ടെന്നു പറഞ്ഞു എന്റെ കൂടെ ഇറങ്ങി
പുറപ്പെട്ടു. ഉവൈസ്, പിന്നെ ഇപ്പോഴത്തെ ട്രാവല്‍ ഗുരു ഗ്രുപ്പിന്റെ
മൊതലാളി പ്രവീണ്‍ മാഷ്, രഞ്ജിത്ത് മാഷ്, പ്രദീപ് മുല്ലപ്പിള്ളി, പ്രശാന്ത്
ഇവരൊക്കെ അബിടെ കെയര്‍ ഓഫില് വന്നവരും ആയിരുന്നു. ബിനു തോട്ടപ്പള്ളി എന്ന
ആളായിരുന്നു ഞങ്ങളുടെ ഗൈഡ്. അദ്ദേഹത്തിനൊരു സഹായത്തിനായി അബീഷ് അച്ചായനും
കൂടെ വന്നിട്ടുണ്ടായിരുന്നു.
2015 മാർച്ച് 20നു, ചെന്നൈ – മംഗലാപുരം മെയിലിനു ഞാന്‍ പുലര്‍ച്ചെ പാലക്കാട് സ്റ്റേഷനില്‍ വന്നിറങ്ങി. ഇറങ്ങിയ പാടെ, നേരെ പോയി നിലംബൂര്‍ പാസ്സഞ്ചര്‍ ട്രെയിന് കേറി. സായൂജൂം, കുമാറും എനിക്ക് മുന്നേ തന്നെ നിലമ്പൂര്‍ എത്തിയിരുന്നു. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഞങ്ങള്‍ ഒരു ഓട്ടോയില്‍ കേറി. ഏകദേശം 24kms ഉണ്ട് കക്കാടം പൊയിലേക്കു. മുടിഞ്ഞ കേറ്റമായിരുന്നു അവിടേക്കുള്ള റോഡ്. സാധാരണ ഓട്ടോ അങ്ങോട്ട് ആളെ കേറ്റി പോകാറില്ലത്രേ, പണക്കൊതിയനായ ഓട്ടോക്കാരന്‍ മാപ്ല നമ്മളെ കൊണ്ട് പെടുത്തി എന്ന് പറഞ്ഞാല്‍ മതില്ലോ, വഴിക്കു വെച്ച് ക്ലച്ച് കേബിള്‍ പൊട്ടി. ഓട്ടോചാര്‍ജ് കൊടുത്തു സെറ്റില്‍ ആക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ കൂടുതല്‍ kms ഓടി എന്ന് പറഞ്ഞു പൈസ അധികം വാങ്ങാന്‍ ശ്രമിച്ചു. കുമാര്‍ ഉപാസന ജി പി എസ് ട്രയല്‍ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു നിലമ്പൂര്‍ന്നു കേറിയപ്പോള്‍ തന്നെ. അതുവെച്ചു നോക്കുമ്പോള്‍ ഓട്ടോക്കാരന്‍ നുണ പറയുകയാണ്. അവസാനം അദ്ദേഹത്തിന് കുറച്ചധികം ലാഭവും, ഞങ്ങൾക്ക് അത്ര നഷ്ടവും വരാത്ത ഒരു തുക വാടകയായി കൊടുത്തു. പിന്നെ വേറെ ഒരു ഓട്ടോയിലാണ് അവിടുന്നങ്ങോട്ട് പോയത്. ഇടയ്ക്കു ഓട്ടോയില്‍ നിന്ന് ഇറങ്ങി നടന്നും, വീണ്ടും കേറിയും എങ്ങിനെയൊക്കെയോ കക്കാടം പൊയില്‍ അങ്ങാടിയില്‍ എത്തിച്ചേര്‍ന്നു.
ദ്വിജിത്, ഉവൈസ് അങ്ങിനെ എല്ലാവരും രാവിലെ തന്നെ എത്തിയിരുന്നു അവിടെ.അവര്‍ വന്നത് കോഴിക്കോട് വഴിക്കാണ്. ഏറ്റവും ലാസ്റ്റ് എത്തിയത് ഞങ്ങളും. ഗൈഡ് ഞങ്ങളോട് കോഴിക്കോട്, തിരുവമ്പാടി വഴി വരാന്‍ പറഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകില്ലായിരുന്നു. ഒരു 11 മണിക്ക് ശേഷമാണ് ട്രെക്ക് തുടങ്ങിയത്. ഗൈഡിന്റെ വീടിന്റെ അടുത്തുന്നാണ് ട്രെക്ക് തുടങ്ങിയത്.

ആദ്യം പോയത് ഒരു ഗുഹയിലേക്കാണ്. പഴശ്ശി രാജ പണ്ട് ഒളിച്ചു താമസിച്ചിരുന്ന ഗുഹയാണത്രെ അത്. അവിടെ കുറച്ചു നേരം വിശ്രമിച്ച ശേഷം വീണ്ടും നടക്കാന്‍ തുടങ്ങി. ഇടക്കൊക്കെ വഴി വെട്ടി തെളിച്ചു ഉണ്ടാക്കി ആയിരുന്നു മുന്നോട്ടു പോക്ക്. ഇടയ്ക്കു ഒരു സ്ഥലത്തു കുറെ ആന പിണ്ടങ്ങള്‍ കണ്ടു. കുറച്ചു നാളുകള്‍ മുന്‍പ് ആന കൂട്ടം തമ്പടിച്ചിരുന്നിരുന്നത്രെ അവിടെ. വേറെ മൃഗങ്ങളെ ഒന്നും കണ്ടില്ല അന്നവിടെ. രാത്രി ഒരു 7 മണി കഴിഞ്ഞാണ് ക്യാമ്പിംഗ് സ്പോട്ടിലെത്തിയത്. ചെറിയ ഒരു ചോലയുടെ കരക്കായിരുന്നു ഹാള്‍ട്.കഞ്ഞി ഒക്കെ വെച്ച് കഴിച്ചു. പിന്നെ എല്ലാവര്ക്കും ഉറങ്ങാന്‍ തിടുക്കമായി. പക്ഷേ, ഇത്രേം പേർക്ക് ടെന്റ് അടിക്കാന്‍ അവിടെ സ്ഥലമുണ്ടായിരുന്നില്ല. വീണ്ടും സ്ഥലം അന്വേഷിച്ചു നടക്കേണ്ടി വന്നു രാത്രിയില്. ഒരു 15 മിനിട്ടു നടന്നപ്പോള്‍ ഗൈഡ് ഒരു ഗുഹ കണ്ടെത്തി. പക്ഷെ, എല്ലാവര്ക്കും കിടക്കാന്‍ പറ്റില്ലായിരുന്നു അതിന്റെ ഉള്ളിൽ. ബാക്കി പേര്‍ക്ക് കിടക്കാനായി, ഗുഹയുടെ മുന്നിലെ കാട് വെട്ടി തെളിച്ചു, എന്നിട്ടവിടെ ടെന്റടിച്ചു കിടന്നു.

പിറ്റേന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റിനു ശേഷം മലയിറങ്ങാന്‍ തുടങ്ങി. വേറെ റൂട്ടില്‍ക്കൂടെയാണ് താഴേക്ക് ഇറങ്ങിയത്. ഒരു അബാന്‍ഡന്‍ഡ് റിസോർട്ടിന്റെ അവശിഷ്ടങ്ങൾ അവിടെ കണ്ടു, കാട് കയ്യേറി പണിത റിസോര്‍ട് ആയിരുന്നത്.

ഏകദേശം ഉച്ചയോടെ കക്കാട് അങ്ങാടിയില്‍ എത്തി. അവിടന്ന് ഊണ് കഴിച്ചു, പിന്നെ അടുത്ത നിലമ്പൂര്‍ ബസിനു കേറി. അവിടന്ന് പാലക്കാട് പാസഞ്ചര്‍ ട്രെയിൻ കിട്ടി. ഒറ്റപ്പാലം ഇറങ്ങിയ ഞാന്‍ അവിടന്ന് ആലപ്പി - ചെന്നൈ എക്സ്പ്രസ്സ് പിടിച്ചു. ട്രെക്ക് അത്ര വലിയ രസമൊന്നുമുണ്ടായിരുന്നില്ല. പിന്നെ നമ്മളുടെ അടുത്ത് കിടക്കുന്ന പ്രദേശമാണ്, എത്തിപ്പെടാന്‍ എളുപ്പമാണ്, പെര്മിസ്സഷന്‍ ഒരു വിഷയമല്ല അതൊക്കെ വച്ച് നോക്കുമ്പോള്‍ താരതമ്യേന കൊള്ളാം എന്ന് തന്നെ പറയാം.

ട്രെക്ക് ആരംഭം

പഴശ്ശിയുടെ ഒളിത്താവളത്തില്‍, പഴശ്ശി ഉവൈസ് രാജ

നുഴഞ്ഞു കയറാന്‍ പഠിക്കുന്നു

ഗൈഡ് - ബിനുവും സഹായികളും

ക്യാമ്പ് സൈറ്റ്

പിറ്റേന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റിനു ശേഷം മലയിറങ്ങാന്‍ തുടങ്ങി. വേറെ റൂട്ടില്‍ക്കൂടെയാണ് താഴേക്ക് ഇറങ്ങിയത്. ഒരു അബാന്‍ഡന്‍ഡ് റിസോർട്ടിന്റെ അവശിഷ്ടങ്ങൾ അവിടെ കണ്ടു, കാട് കയ്യേറി പണിത റിസോര്‍ട് ആയിരുന്നത്.

അബാന്‍ഡന്‍ഡ് റിസോര്‍ട്ടിന്റെ അവശേഷിപ്പ്

ഏകദേശം ഉച്ചയോടെ കക്കാട് അങ്ങാടിയില്‍ എത്തി. അവിടന്ന് ഊണ് കഴിച്ചു, പിന്നെ അടുത്ത നിലമ്പൂര്‍ ബസിനു കേറി. അവിടന്ന് പാലക്കാട് പാസഞ്ചര്‍ ട്രെയിൻ കിട്ടി. ഒറ്റപ്പാലം ഇറങ്ങിയ ഞാന്‍ അവിടന്ന് ആലപ്പി - ചെന്നൈ എക്സ്പ്രസ്സ് പിടിച്ചു. ട്രെക്ക് അത്ര വലിയ രസമൊന്നുമുണ്ടായിരുന്നില്ല. പിന്നെ നമ്മളുടെ അടുത്ത് കിടക്കുന്ന പ്രദേശമാണ്, എത്തിപ്പെടാന്‍ എളുപ്പമാണ്, പെര്മിസ്സഷന്‍ ഒരു വിഷയമല്ല അതൊക്കെ വച്ച് നോക്കുമ്പോള്‍ താരതമ്യേന കൊള്ളാം എന്ന് തന്നെ പറയാം.
അങ്ങിനെ
രാവിലെ ഒരു 7:15 ഓടെ ട്രെക്ക് തുടങ്ങി. വിശക്കാൻ തുടങ്ങിയപ്പോൾ
എന്തെങ്കിലും കഴിച്ചിട്ടാകാം ഇനി നടത്തം എന്ന് തീരുമാനിച്ച്, ആദ്യം കണ്ട
അരുവിയുടെ കരയിൽ ഹാൾട് പറഞ്ഞു. പക്ഷെ പണി പാളി !! പകുതി വെന്ത ചപ്പാത്തി!!
എങ്ങിനെയൊക്കെയോ ഒരെണ്ണം കഴിച്ചെന്നു വരുത്തി വീണ്ടും യാത്ര തുടർന്നു.
അതിനിടക്ക് അനൂപിന്റെ കയ്യിൽ ഒരു തേനീച്ച വന്ന് ഇരുന്നു. അവനെ വിട്ടില്ല
കുറെനേരം അത്. കുറച്ചു കഴിഞ്ഞപ്പോൾ അത് പോയി, പക്ഷെ അതുവരെ പുള്ളി
കയ്യനക്കാതെയാണ് നടന്നത്. ഒലിച്ചുചാട്ടം ഫാൾസ്ന്റെ അവിടെയായിരുന്നു
ഞങ്ങളുടെ അടുത്ത ബ്രേക്ക്. മഴക്കാലത്തു ഫാൾസ് കാണാൻ ആൾക്കാർ ധാരാളം വരുന്ന
സ്ഥലമാണ്. ഇപ്പൊ പേരിനു മാത്രം കുറച്ചു വെള്ളം ഒലിക്കുന്നുണ്ട്.

അവിടന്ന്
ലേശം കൂടി മേലേക്ക് കേറി ഏകദേശം ഒരു 30 മിനിറ്റു കൂടി നടന്നു ഒരു
ഫാൾസ്ന്റെ ഒത്ത മോളിൽ എത്തി ഞങ്ങൾ. ഈ സ്ഥലത്തിന്റെ വിളിപ്പേരാണത്രെ ദാമോദരൻ
കൊല്ലി. അവിടെ ഞങ്ങൾ ഒരു 20 മിനിറ്റു റസ്റ്റ് ചെയ്തു. ചിലരൊക്കെ കുളിച്ചു.
വെള്ളത്തിന്റെ തണുപ്പ് അപാരം തന്നെയാണ് ഇവിടെ !!
ദാമോദരൻ കൊല്ലി
പിന്നെ
വീണ്ടും നടക്കാൻ തുടങ്ങി. കയറ്റം കുറച്ചു കഠിനമായിത്തുടങ്ങിയിരുന്നു
എല്ലാർക്കും. ഡോ.രവിയേട്ടൻ മാത്രം ഗൈഡിന്റെ കൂടെ വാണം വിട്ട സ്പീഡിലാണ്
പോയിക്കൊണ്ടിരുന്നത്. അത്യാവശ്യം സ്പീഡിൽ തന്നെയാണെന്നു ഞങ്ങൾ ബാക്കി
എല്ലാരും നടന്നിരുന്നത് താനും. പണ്ട് തേനീച്ച ആക്രമിച്ച സ്ഥലം ഏകദേശം
അടുത്തെത്തി. അന്ന് തേനീച്ച കുത്തിയപ്പോൾ ഓടിയ ഓട്ടം!! എനിക്ക് തന്നെ
വിശ്വസിക്കാൻ പറ്റുന്നതായിരുന്നില്ല. ഒരടി മുന്നോട്ടു വെക്കാൻ പറ്റാതെ
കഷ്ടപ്പെട്ടാണ് അന്ന് കയറ്റം കേറികൊണ്ടിരുന്നത്. പക്ഷെ തേനീച്ച
ആക്രമിച്ചപ്പോൾ ഞാൻ ഓടിയ ഓട്ടം, സ്ലൈഡിങ് എല്ലാം ഒരു ഹോളിവുഡ് ഫിലിമിലെ
സീൻ പോലെയായിരുന്നു എന്നാണ് പിന്നിൽ എല്ലാം കണ്ടു നിന്നവർ പറഞ്ഞത്. ലേശം
പിന്നിൽ ആയി വന്നവർക്കൊന്നും ഞാൻ എന്തിനാണ് ഓടുന്നത് എന്ന് കൂടി
മനസ്സിലായിരുന്നില്ലാത്രേ!! ഇത്തവണ ഒഴിഞ്ഞ തേനീച്ച കൂടാണ് അവിടെ കണ്ടത്.
നടവഴിയുടെ തൊട്ടടുത്തു തന്നെയായിരുന്നു ആ കൂട്. ഞങ്ങൾക്ക് മുൻപേ ഇതുവഴി പോയ
ആരോ ആ കൂടിന്റെ അടിഭാഗം ചെത്തിയെടുത്തു വേറെയൊരു മരത്തിന്റെ മേലെ
വെച്ചിരിക്കുന്നത് കണ്ടു. കഴിഞ്ഞ തവണ തേനീച്ച കുത്താനുണ്ടായ
കാരണം എന്താണെന്ന് ഇപ്പോഴും ഒരു പിടിയുമില്ല.

ഞങ്ങൾ
വീണ്ടും മേലേക്ക് കേറിക്കൊണ്ടേയിരുന്നു. അതിനിടക്ക് നാട്ടുകാർ 2 പേർ കേറി
വരുന്നുണ്ടായിരുന്നു. ആദ്യം ലിന്റോ അവർക്കു സൈഡ് കൊടുത്തില്ല. പിന്നെ അവർ
സൈഡ് ചോദിച്ചു വാങ്ങി ഞങ്ങളെ ഓവർടേക് ചെയ്ത് പോയി. അങ്ങിനെ കേറി കേറി ഞങ്ങൾ
എല്ലാരും മേലെ നിരപ്പിലെത്തി. വെള്ളരിമല ടോപ് എന്നാണു ആ നിരപ്പിനു
പറയുന്നതത്രെ. അവിടെ ഒരു അര മണിക്കൂർ വിശ്രമിച്ചു. ഉച്ചഭക്ഷണത്തിന്റെ
സമയമായപ്പോൾ, വീണ്ടും ഒരു ചപ്പാത്തി കൂടി എടുത്തു കഴിച്ചു.
നിരപ്പിൽ
എത്തിയപ്പോഴേക്കും നല്ല ആനച്ചൂര് അടിച്ചു തുടങ്ങിയിരുന്നു. വീണ്ടും ഒരു 20
മിനുട്ടു കൂടി നടന്നു കഴിഞ്ഞപ്പോൾ "കേതൻ പാറ" ലെത്തിച്ചേർന്നു. ഫോണി
നൊക്കെ സിഗ്നൽ വരുന്ന സ്ഥലമായിരുന്നു.

പക്ഷെ
അവർക്കും ആനയെ ഒന്നും കാണാൻ പറ്റിയില്ല എന്നു തോന്നുന്നു. ഒരു 4 മണിയോടെ
അവർ നാലു പേരും തിരിച്ചു വന്നു. മടങ്ങി വന്ന അവരോട് ലിന്റോ ചോദിച്ചു,
"നിങ്ങളിങ്ങു പോന്നു അല്ലെ?"
ക്യാമ്പ് ഫയർ
പിന്നെ
ക്യാമ്പ് ഫയർ ആരംഭിച്ചു. രാജീവേട്ടൻ കുറെ നാളായി ഉള്ളില്‍ കൊണ്ട്
നടക്കുന്ന ആഗ്രഹം - കന്യാകുമാരി ടു കാശ്മീർ ബൈക്ക് ട്രിപ്പ്, നിസാമിന്റെ
പ്രേമ വിവാഹം, സ്കൂൾ കാല പ്രണയത്തിന്റെ ആവശ്യകത, ന്യൂ-ജെൻ പ്രണയബന്ധങ്ങൾ
നേരെ ശാരീരിക ബന്ധങ്ങളിൽ ചെന്നെത്തുന്നുവോ, ട്രെകിന് കൂടെ പെൺകുട്ടികൾ
ഉണ്ടെങ്കിൽ അതിന്റെ ബെനിഫിറ്റ്‌സ് എന്തൊക്കെ? ഇങ്ങനെ കുറെ വിഷയങ്ങൾ ചർച്ച
ചെയ്യുകയുണ്ടായി. കൂടാതെ സ്വയം പരിചയപെടുത്തലുകൾ, നിസാമിന്റെ ഗാനാലാപനം
അങ്ങിനെ നേരം പോയതറിഞ്ഞില്ല. അതിനിടക്ക് ഇവിടെ ഇപ്പൊ കഞ്ചാവ് കൃഷി ഉണ്ടോ
എന്ന് ആരോ ഗൈഡിനോട് ചോദിച്ചു. ഇല്ല എന്നാണ് വിശ്വാസം എന്നായിരുന്നു മറുപടി.
ഇനി ആരും അറിയാതെ നടത്തുന്നുണ്ടെങ്കിൽ ഉണ്ടെങ്കിൽ, അതവരുടെ മിടുക്ക്
അല്ലാതെന്താ. പണ്ട് കഞ്ചാവ് കൃഷി ചെയ്തിരുന്ന സ്ഥലത്തൊക്കെ പോയിട്ടുണ്ട്
എന്നും കൂടി പറഞ്ഞു
അപ്പോഴാണ് ആകാശത്തു ചന്ദ്രൻ ഉദിച്ചു വരാൻ തുടങ്ങിയത്
കാലത്തു
6 മണിക്കു എല്ലാരും എഴുന്നേറ്റു. ഗൈഡ് കഞ്ഞിക്ക് അരി അടുപ്പത്തു വെച്ചു.
കൃത്യം 7 മണിക്കു തന്നെ ട്രെക്ക് തുടങ്ങി. ചെറിയ കുറ്റിക്കാട്ടിലൂടെയും,
ഈറ്റക്കാട്ടിലൂടെയുമൊക്കെ ഇരുന്നും, കുനിഞ്ഞും കിടന്നുമൊക്കെയാണ് കേറിയത്.
അത്യാവശ്യം സ്പീഡിൽ തന്നെയാണ് എല്ലാവരും നടന്നത്. ഇടയ്ക്കു ഒരു സ്ഥലത്ത്
ചൂട് ആനപിണ്ഡം കണ്ടു.

ക്യാമ്പ്
സൈറ്റിൽ നിന്നും ഏകദേശം 50 മിനിറ്റു നടന്നപ്പോഴേക്കും വാവൽ മലയുടെ മേലെ
എത്തിച്ചേർന്നു. വാവൽ മല വയനാടിന്റെ ഭാഗമാണത്രെ, താഴെ REC പാറ ഒക്കെ
കോഴിക്കോടിന്റെ ഭാഗവും.

വാവൽ മലയിലെ
മസ്തകപ്പാറ

REC പാറ - ഒരു വിദൂര ദൃശ്യം
ക്യാമ്പിംഗ് സൈറ്റില് തിരിച്ചെത്തിയപ്പോൾ സമയം 9:40 ആയിരുന്നു. അടുപ്പിലെ തീ കെട്ടു പോയതിനാൽ, കഞ്ഞി തിളച്ചിരുന്നില്ല. 

ഓറഞ്ച് ബെറി
ഇറക്കം
ഇറങ്ങുമ്പോൾ അനൂപ് സ്ലോ ആയി തുടങ്ങി. അവസാനം ഞാനും, അവനും മാത്രം ഏറ്റവും
പിന്നിലായി. പിന്നെ ഗൈഡിന്റെ അസ്സിസ്റ്റന്റും ഞങ്ങളുടെ കൂടെ കൂടി.
കുറച്ചുനേരം അനൂപിന്റെ ബാഗ് ഞാൻ എടുത്തു നടന്നു. മുന്നോട്ടു ചെന്നപ്പോൾ
ഗൈഡ് ഞങ്ങൾക്കായി വഴിയിൽ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ശേഷം അനൂപിന്റെ
ബാഗ് ഗൈഡിനെ കൊണ്ട് എടുപ്പിച്ചു. വലിയ ഇറക്കമൊക്കെ കഴിഞ്ഞു താഴെ എത്തി
ഞങ്ങൾ. അവിടെവച്ച് അനൂപിന്റെ രണ്ടു കാലിലും ക്നീ ക്യാപ് ഐറ്റംസ് ഒക്കെ
ഇടുവിച്ചു കൊടുത്തിട്ടു പതുക്കെ നടന്നു എങ്ങിനെയെങ്കിലും താഴെ എത്തണമെന്ന്
പറഞ്ഞു.